കോഴിക്കോട്: ബെംഗളൂരുവില്‍ നിന്നും കേരളത്തിലേക്ക് കാറിൽ കടത്തുകയായിരുന്ന ലഹരിമരുന്നുമായി നാല് യുവാക്കള്‍ പോലീസ് പിടിയിലായി. കൊടുവള്ളി കരുവൻപോയിൽ കരുമ്പാരു കുഴിയിൽ ജുനൈദ് എന്ന ടോം (30), കരുവൻപൊയിൽ വട്ടക്കണ്ടി വീട്ടിൽ ഷഫീഖ് എന്ന പീക്കു (32) ,കരുവൻപൊയിൽ പൊയിൽ, പൊൻപാറക്കൽ മുഹമ്മദ് യാസീൻ (24), പുത്തൂർ എടവനകുന്നത് ഷക്കീൽ എന്ന ചിമ്മിണി (25) എന്നിവരാണ് ശനിയാഴ്ച അടിവാരത്ത് വെച്ച് പോലീസ് പിടിയിലായത്.
ഇവരിൽ നിന്നും 11.32 ഗ്രാം എംഡിഎംഎ യും,4.73ഗ്രാം എംഡിഎംഎ എക്‌സ്റ്റസി ഗുളികകളും കണ്ടെടുത്തു. ഇവരുടെ കാറും കസ്റ്റഡിയിൽ എടുത്തു . സ്ഥിരമായി ബെംഗളൂരുവില്‍ നിന്നും വാങ്ങി കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിൽ വിൽപന നടത്തുന്നവരാണ് പ്രതികൾ. ഷഫീക് ഗൾഫിൽ നിന്നും അടുത്ത് നട്ടിൽ എത്തിയതാണ്. പ്രതികളെല്ലാം സ്ഥിരമായി ലഹരി ഉപയോഗിക്കുന്നവരാണ്. പിന്നീട് ലഹരി വിൽപനയിലേക്ക് കടക്കുകയായിരുന്നു. ബെംഗളൂരുവിലെ ലഹരിസംഘത്തെ കുറിച്ചും പ്രതികളിൽ നിന്നും ലഹരി വാങ്ങുന്നവരെകുറിച്ചും അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.
<BR>
TAGS : MDMA | ARRESTED | KOZHIKODE NEWS
SUMMARY : Youths arrested while smuggling MDMA in a car from Bengaluru to Kerala
ഡല്‍ഹി: യൂനിസെഫ് ഇന്ത്യയുടെ സെലബ്രിറ്റി ബ്രാൻഡ് അംബാസഡറായി നടി കീർത്തി സുരേഷ് നിയമിതയായി. കുഞ്ഞുങ്ങളുടെ ഉന്നമനത്തിനായുള്ള യു.എൻ ഏജൻസിയായ യൂണിസെഫിന്റെ…
തിരുവനന്തപുരം: പാലോട് പടക്ക നിര്‍മാണ ശാലയില്‍ പൊട്ടിത്തെറിയില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു. താളിക്കുന്ന സ്വദേശി ഷീബ (45)…
തിരുവനന്തപുരം: കേരളത്തിൽ സ്വർണ വില വീണ്ടും കുറഞ്ഞു. പവന് ഇന്ന് 80 രൂപ കുറഞ്ഞു. ഇതോടെ 91,640 രൂപയാണ് ഒരു…
ഡല്‍ഹി: ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതിയായ ജ്യോതിബാബുവിന് ജാമ്യം നല്‍കുന്നതിനെതിരെ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്ത് കെകെരമ…
മക്ക: മക്കയില്‍ നിന്നും മദീനയിലേക്ക് 43 ഉംറ തീർഥാടകരുമായി പുറപ്പെട്ട ബസ് വഴിയില്‍ ഡീസല്‍ ടാങ്ക് ലോറിയുമായി കൂട്ടിയിടിച്ച് കത്തി…
ജയ്പൂർ: രാജസ്ഥാനിൽ ബിഎൽഒ ആയി ജോലി ചെയ്യുന്ന അധ്യാപകൻ ആത്മഹത്യ ചെയ്തു. ജയ്‌പൂരിലെ ഗവൺമെന്റ് പ്രൈമറി സ്കൂൾ അധ്യാപകനായ മുകേഷ്…