കാറിനുള്ളില്‍ സജ്ജീകരിച്ച സ്വിമ്മിംഗ് പൂളില്‍ കുളിച്ചുള്ള യാത്രയില്‍ യൂട്യൂബർ സഞ്ജു ടെക്കിക്കെതിരെ ഇന്ന് ഹൈക്കോടതിയില്‍ ആർടിഒ റിപ്പോർട്ട് നല്‍കും. ഇതോടെ തുടർ പ്രോസീക്യൂഷൻ നടപടികള്‍ കോടതിയായിരിക്കും എടുക്കുന്നത്. ഹൈക്കോടതിയുടെ നിർദേശം അനുസരിച്ചാണ് ഈ നടപടി. കൂടെ യാത്ര ചെയ്ത സുഹൃത്തുക്കള്‍ക്കും ഇതേ നടപടിയാണ്.
ആർടിഒയേയും മാധ്യമങ്ങളെയും പരിഹസിച്ചു കഴിഞ്ഞ ദിവസം സഞ്ജു പുതിയ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. തുടർന്നു ഹൈക്കോടതി വിഷയത്തില്‍ സ്വമേധയാ ഇടപെടുകയായിരുന്നു. സംഭവത്തില്‍ നേരിട്ട് ഹൈക്കോടതി ഇടപെടല്‍ നടത്തി. സംഭവത്തില്‍ കർശന നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി സർക്കാരിന് നിർദ്ദേശം നല്‍കി.
ചട്ടവിരുദ്ധമായി വാഹനങ്ങളില്‍ മാറ്റങ്ങള്‍ വരുത്തുന്ന വ്ലോഗർമാർ ഉള്‍പ്പടെയുള്ളവർക്ക് എതിരെ നടപടിയെടുക്കണം. സഞ്ജു ടെക്കിയുടെ കാര്യത്തില്‍ എടുത്ത നടപടികള്‍ മോട്ടോർ വാഹനവകുപ്പ് അറിയിക്കണമെന്നും ഹൈക്കോടതി ആവശ്യം ഉന്നയിച്ചു. അടുത്ത വെള്ളിയാഴ്ച മോട്ടോർ വാഹനവകുപ്പിന്റെ റിപ്പോർട്ട് പരിഗണിക്കും.
തൃശ്ശൂർ: നടിയെ ആക്രമിച്ച കേസിലെ അതിജീവിതക്കെതിരായ അപവാദ പ്രചരണത്തിൽ സാമൂഹ്യമാധ്യമങ്ങളിൽ വീഡിയോ പ്രചരിപ്പിച്ച മറ്റൊരാൾ കൂടി അറസ്റ്റിൽ. സോഷ്യൽ മീഡിയ…
ഡമാസ്‌കസ്: സിറിയയിലെ ഹോംസ് നഗരത്തിലെ പള്ളിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ എട്ടു പേർ കൊല്ലപ്പെട്ടു. 18 പേർക്ക് പരുക്കേറ്റു. ഹോംസിലെ വാദി അൽ…
ബെംഗളൂരു: ബെംഗളൂരുവിലുള്ള ബന്ധുക്കളെ സന്ദർശിച്ച് മടങ്ങുകയായിരുന്ന മലയാളികുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് വയോധിക മരിച്ചു. പാലക്കാട് പട്ടാമ്പി ആറങ്ങോട്ടുകര സ്വദേശിനിയും…
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ മേയറും ബിജെപി നേതാവുമായ വി വി രാജേഷിനെ താൻ ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ചു എന്ന…
തിരുവനന്തപുരം: ബിപിഎൽ വിഭാഗത്തിൽപ്പെടുന്ന ഉപഭോക്താക്കൾക്ക് കേരള വാട്ടർ അതോറിറ്റി നൽകുന്ന സൗജന്യകുടിവെള്ള ആനുകൂല്യം ലഭിക്കുന്നതിനുള്ള അപേക്ഷകൾ ജനുവരി 1 മുതൽ…
ഹൈദരാബാദ്: ഓൺലൈൻ വാതുവയ്പ്പ് ആപ്പിലൂടെ പണം നഷ്ടമായതിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി. തെലങ്കാന സംഗറെഡ്ഡി ജില്ലയിലെ കണ്ഡുകുർ സ്വദേശി വിക്രം…