കൊച്ചി: യൂട്യൂബർ വി ജെ മച്ചാൻ പോക്സോ കേസിൽ അറസ്റ്റിൽ. കൊച്ചി സ്വദേശിയായ 16 കാരിയുടെ പരാതിയിലാണ് വി ജെ മച്ചാനെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. കഴിഞ്ഞ മേയിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഇന്ന് രാവിലെ കൊച്ചിയിലെ ഫ്ലാറ്റിൽ നിന്നും കളമശ്ശേരി പോലീസാണ് വി ജെ മച്ചാനെ അറസ്റ്റ് ചെയ്തത്. പീഡിപ്പിക്കപ്പെട്ട പെൺകുട്ടി തന്‍റെ കൂട്ടുകാരിയോട് വിവരം പറയുകയും, ആ പെൺകുട്ടി തന്‍റെ അമ്മയെ വിവരമറിയിക്കുകയുമായിരുന്നു.
16 കാരി കളമശ്ശേരി പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തിയാണ് പരാതി നൽകിയത്. സോഷ്യൽമീഡിയ വഴി പരിചയപ്പെട്ടതിനേ ശേഷം തന്നെ ദുരുപയോഗം ചെയ്തുവെന്നാണ് പെൺകുട്ടിയുടെ പരാതി. നിലവിൽ വി ജെ മച്ചാനെ പോലീസ് ചേദ്യം ചെയ്തു വരികയാണ്. ഇയാളുടെ മൊബൈൽ ഫോണും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
ആലപ്പുഴ മാന്നാർ സ്വദേശിയായ വി ജെ മച്ചാന്റെ യഥാർത്ഥ പേര് ഗോവിന്ദ് വി ജെ എന്നാണ്. സോഷ്യൽ മീഡിയയിൽ വി ജെ മച്ചാൻ എന്ന പേരിലാണ് അറിയപ്പെടുന്നത്. യൂട്യൂബിലും ഇൻസ്റ്റഗ്രാമിലുമായി ഏകദേശം രണ്ടര ലക്ഷത്തോളം ഫോളോവേഴ്സുണ്ട്.
<BR>
TAGS ; ARRESTED
SUMMARY : YouTuber VJ Machan arrested in POCSO case
ന്യൂഡല്‍ഹി: ഇന്ത്യന്‍ ആകാശത്ത് മത്സരത്തിന് വഴിയൊരുക്കി മൂന്ന് പുതിയ വിമാനക്കമ്പനികള്‍ കൂടി എത്തുന്നു. കൂടുതൽ ഓപ്പറേറ്റർമാർക്ക് അവസരം നൽകാനും യാത്ര…
ബെംഗളൂരു: കേരളത്തിലേക്ക് പുറപ്പെട്ട കർണാടക ആർടിസി ബസ് തമിഴ്നാട്ടില്‍ അപകടത്തില്‍പ്പെട്ട് ഡ്രൈവർ മരിച്ചു. 18 യാത്രക്കാർക്ക് പരുക്കേറ്റു. ചരക്ക് ലോറിക്ക്…
കണ്ണൂർ: കെഎപി നാലാം ബറ്റാലിയൻ കമണ്ടാന്റും കേരളാ ഫുട്ബോളിന്റെ സൂപ്പർ താരവുമായിരുന്ന എ ശ്രീനിവാസൻ (53) അന്തരിച്ചു. വൃക്ക സംബന്ധമായ…
ബെംഗളൂരു: ബെല്ലാരി തെക്കലക്കോട്ടയ്ക്ക് സമീപം കാർ മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. സിരുഗപ്പ സ്വദേശികളായ പ്രസാദ് റാവു (75),…
ബെംഗളൂരു: ബെംഗളൂരു നമ്മ മെട്രോ റെയില്‍ ശൃംഖല 2027 ഡിസംബറോടെ 175 കിലോമീറ്ററായി വികസിപ്പിക്കുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി കെ…
തിരുവനന്തപുരം: കേരളത്തിലെ ജനങ്ങള്‍ക്ക് നേറ്റിവിറ്റി കാര്‍ഡ് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവില്‍ വില്ലേജ് ഓഫീസർ നല്‍കിവരുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റിനു…