അതിശക്ത മഴയ്ക്ക് സാധ്യത; 10 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.തീവ്രമഴ കണക്കിലെടുത്ത് ഇന്ന് എറണാകുളം, ഇടുക്കി, തൃശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ മഴ മുന്നറിയിപ്പ് പുതുക്കി മൂന്ന് ജില്ലകളില്‍ കൂടി ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ് കാലാവസ്ഥ വകുപ്പ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.

അറബിക്കടലിലെത്തിയ ന്യൂനമര്‍ദത്തെ തുടര്‍ന്നാണ് കേരളത്തില്‍ മഴ ശക്തമാകുന്നത്. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ അധികൃതരുടെ നിര്‍ദ്ദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണമെന്ന് മുന്നറിയിപ്പ് ഉണ്ട്. നദിക്കരകള്‍, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ താമസിക്കുന്നവരും അപകടസാധ്യത മുന്‍കൂട്ടി കണ്ട് അധികൃതരുടെ നിര്‍ദ്ദേശാനുസരണം മാറി താമസിക്കണം.

ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ടെന്നും കേരളാ തീരത്ത് മത്സ്യബന്ധനം പാടില്ലെന്നും കാലാവസ്ഥാ വിഭാഗം നിര്‍ദ്ദേശമുണ്ട്.നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ഞായറാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലും ശക്തമായ മഴ കണക്കിലെടുത്ത് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

പാലക്കാട് ശക്തമായ മഴയെത്തുടര്‍ന്ന് കാഞ്ഞിരപ്പുഴ ഡാമിന്റെ മൂന്ന് ഷട്ടറുകളും പതിനഞ്ച് സെന്റിമീറ്റർ വീതം ഉയർത്തി. നിലവിലെ സാഹചര്യത്തിൽ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി രണ്ട് ദിവസത്തിനുള്ളിൽ മലമ്പുഴ ഡാം ഷട്ടറുകൾ വീണ്ടും തുറക്കേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്.
<BR>
TAGS : HEAVY RAIN | KERALA
SUMMARY : Chance of heavy rain; Orange alert in 10 districts

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സെൽഫി എടുക്കുന്നതിനിടെ പ്ലസ്ടു വിദ്യാർഥി ട്രെയിൻ തട്ടി മരിച്ചു

വടകര: നാദാപുരം റോഡ് റെയിൽവേ സ്റ്റേഷനിൽ ട്രെയ്ൻ ഇടിച്ച് സ്കൂൾ വിദ്യാർഥി...

സോനം വാങ്ങുചുക്കിന്റെ സമരത്തിന് സിപിഎം ഈസ്റ്റ്‌ സോണൽ കമ്മിറ്റിയുടെ ഐക്യദാർഢ്യം

ബെംഗളൂരു: പരീക്ഷകളിലെ നിരന്തര ക്രമക്കേടുകൾക്ക് അറുതി വരുത്താനും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി...

ഉപ്പിനങ്ങാടിയിൽ വൻ കള്ളനോട്ട് വേട്ട; മലയാളി അടക്കം ഏഴ് പേർ പിടിയിൽ

മംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിലെ ഉപ്പിനങ്ങാടിക്ക് സമീപം പ്രവർത്തിച്ചിരുന്ന വൻ കള്ളനോട്ട്...

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; റിബേഷിന് മുന്‍കൂര്‍ ജാമ്യം

കോഴിക്കോട്: കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന് മുന്‍കൂര്‍ജാമ്യം....

അപ്രതീക്ഷിത പവര്‍കട്ട്: പാലക്കാട് അത്യാസന്ന നിലയിലുള്ള രോഗി മരിച്ചു

പാലക്കാട്: സംസ്ഥാനത്ത് തുടരുന്ന പവർക്കട്ടിനെത്തുടർന്ന് വൈദ്യുതി മുടങ്ങിയതോടെ ഓക്‌സിജൻ ശ്വസിക്കാൻ കഴിയാതെ...

ഉമ്മൻ ചാണ്ടി ചരമവാർഷികം: പ്രവാസി കോൺഗ്രസ് ബെംഗളൂരുവിൽ അനുസ്മരണവും സേവനപരിപാടികളും സംഘടിപ്പിക്കുന്നു

ബെംഗളൂരു: കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും ജനകീയ നേതാവുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ മൂന്നാം...

കൊല്‍ക്കത്തയില്‍ ദേശീയ ഷൂട്ടിംഗ് താരത്തെ കാണാതായതായി പരാതി

കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ ദേശീയതലത്തിലുള്ള ഷൂട്ടിംഗ് താരമായ പതിനഞ്ചുകാരിയെ കാണാനില്ലെന്ന് പരാതി. ഹൗറയില്‍...

കള്ളാടി മണ്ണിടിച്ചില്‍; സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്കെതിരെ അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍

കൊച്ചി: കള്ളാടി മണ്ണിടിച്ചില്‍ ദുരന്തത്തില്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്ക് ഗുരുതരമായ വീഴ്ച...

Related Articles

Popular Categories