ഉറങ്ങിക്കിടന്ന കുട്ടികളുടെ മുകളിലേക്ക് മതിൽ ഇടിഞ്ഞുവീണു; നാല് മരണം

ഹരിയാന: ഉറങ്ങിക്കിടന്ന കുട്ടികളുടെ മുകളിലേക്ക് മതിൽ ഇടിഞ്ഞുവീണ് നാല് മരണം. ഹരിയാനയിലെ ഹിസാറിലാണ് സംഭവം. ഇഷ്ടിക ചൂളയുടെ മതിലാണ് ഇടിഞ്ഞുവീണത്. നിഷ (മൂന്ന് മാസം പ്രായം), സൂരജ് (9 വയസ്), നന്ദിനി (5 വയസ്), വിവേക് (9 വയസ്) എന്നിവരാണ് മരിച്ചത്. സംഭവത്തിൽ ഒരു കുട്ടിക്ക് ഗുരുതര പരുക്കേറ്റു. മാതാപിതാക്കൾ ജോലി ചെയ്യുന്ന സഥലത്ത് ഉറക്കികിടത്തിയ കുട്ടികളാണ് അപകടത്തിൽപ്പെട്ടത്.

ഉത്തർപ്രദേശ് സ്വദേശികളായ കുട്ടികളുടെ മാതാപിതാക്കൾ ഇഷ്ടിക നിർമാണ കേന്ദ്രത്തിൽ ജോലി ചെയ്യാനായി ഹിസാറിൽ എത്തിയതായിരുന്നു. രാത്രി ജോലികൾ നടന്നു കൊണ്ടിരിക്കവെയാണ് അപകടമുണ്ടായത്. തൊഴിലാളികളിൽ കുറച്ച് പേരും കുട്ടികളും ചൂളയുടെ പുകക്കുഴലിന് അടുത്തുള്ള മതിലിന് താഴെ കിടന്നുറങ്ങുകയായിരുന്നു.

അഞ്ച് വയസുകാരി ഗൗരിയെയാണ് ഗുരുതരമായ പരുക്കുകളോടെ ഹിസാർ സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുട്ടി അപകട നില തരണം ചെയ്തിട്ടില്ല. മരിച്ച കുട്ടികളെല്ലാവരും ഉത്തർപ്രദേശിലെ അംബേദ്കർ നഗർ ജില്ലയിൽ നിന്നുള്ളവരാണ്. സംഭവത്തിൽ പോലീസ് കേസെടുത്തു.

TAGS: NATIONAL | ACCIDENT
SUMMARY: Four children killed in brick kiln wall collapse in Hisar

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

വന്യജീവി ആക്രമണം; കൃഷിനാശത്തിന്റെ നഷ്ടപരിഹാര തുക ഇരട്ടിയാക്കി വര്‍ധിപ്പിച്ചു

തിരുവനന്തപുരം: വന്യജീവി ആക്രമണത്തിലെ കൃഷിനാശത്തിന്റെ നഷ്ടപരിഹാര തുക വര്‍ധിപ്പിച്ചു. 100 ശതമാനമാണ്...

വിജിലൻസ് രഹസ്യവിവരങ്ങള്‍ ഇനി വിവരാവകാശ നിയമത്തിന് പുറത്ത്; വിജ്ഞാപനമിറക്കി സര്‍ക്കാര്‍

തിരുവനന്തപുരം: വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ നിന്ന് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ...

നായയുടെ കടിയേറ്റ് പശു ചത്തു; പാൽ പ്രസാദം കഴിച്ച 450 പേർക്ക് പേവിഷ പ്രതിരോധ വാക്സിൻ നൽകി

ഗോരഖ്പൂർ: ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ നായയുടെ കടിയേറ്റ് ചത്തെന്ന് സംശയിക്കുന്ന പശുവിന്റെ പാലിൽ...

ഇന്ത്യൻ റെയില്‍വെയില്‍ 1250 ഒഴിവുകള്‍; ഒക്ടോബർ 27 മുതല്‍ അപേക്ഷിക്കാം

ഡൽഹി: ഇന്ത്യൻ റെയില്‍വേയിലെ സ്റ്റേഷൻ മാസ്റ്റർ തസ്തികകളിലേക്ക് പുതിയ റിക്രൂട്ട്‌മെന്റിനായി അപേക്ഷ...

വന്യജീവി ആക്രമണം; കൃഷിനാശത്തിന്റെ നഷ്ടപരിഹാര തുക 100 ശതമാനം വര്‍ധിപ്പിച്ചു

തിരുവനന്തപുരം: വന്യജീവികളുടെ ആക്രമണം മൂലം കർഷകർക്കുണ്ടാകുന്ന കൃഷിനാശത്തിനുള്ള നഷ്ടപരിഹാരം ഇരട്ടിയാക്കി സർക്കാർ...

കൊച്ചിയില്‍ സിനഗോഗിന് മുന്നില്‍ തീയിട്ട സംഭവം; പ്രതി എബിന്‍ പോളിനെതിരെ യുഎപിഎ ചുമത്തി

കൊച്ചി: സിനഗോഗിന് മുന്നില്‍ തീയിട്ട കേസില്‍ പ്രതി എബിന്‍ പോളിനെതിരെ യുഎപിഎ...

പാമ്പാടിയില്‍ രണ്ട് യുവതികളുടെ മരണത്തിനിടയാക്കിയ അപകടം; ബസ് ഡ്രൈവര്‍ക്കെതിരെ കേസ്

പാമ്പാടി: പാമ്പാടിയിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രികരായ രണ്ടു വിദ്യാർഥിനികൾ മരിച്ച...

മലയാളി യുവാവിനെ ബെംഗളൂരുവിൽ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: കണ്ണൂർ സ്വദേശിയായ യുവാവിനെ ബെംഗളൂരുവിലെ  താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി....

Related Articles

Popular Categories