എസ്എസ്എൽസി പരീക്ഷ ഹാളുകളിൽ എഐ കാമറകൾ സ്ഥാപിക്കും

ബെംഗളൂരു: സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷകൾ നടക്കുന്ന എല്ലാ ഹാളുകളിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) അധിഷ്ഠിത കാമറകൾ സ്ഥാപിക്കും. പരീക്ഷാ കേന്ദ്രങ്ങളിലെ ക്രമക്കേടുകൾ കണ്ടെത്തുന്നതിനാണ് നടപടിയെന്ന് കർണാടക സ്കൂൾ എക്സാമിനേഷൻ ആൻഡ് അസസ്മെന്റ് ബോർഡ് (കെഎസ്ഇഎബി) അറിയിച്ചു. സംസ്ഥാനത്തുടനീളമുള്ള സെൻസിറ്റീവ്, ഹൈപ്പർസെൻസിറ്റീവ് എന്ന് പട്ടികപ്പെടുത്തിയ തിരഞ്ഞെടുത്ത കേന്ദ്രങ്ങളിലും, ബെംഗളൂരു നോർത്ത്, സൗത്ത് ജില്ലകളിലെ എല്ലാ പരീക്ഷ കേന്ദ്രങ്ങളിലും എഐ-പവർഡ് സിസിടിവി കാമറകൾ സ്ഥാപിക്കും.

ഇതിന് പുറമെ പരീക്ഷാ കേന്ദ്രങ്ങൾ നിരീക്ഷിക്കുന്നതിനായി മൈക്രോസോഫ്റ്റുമായി സഹകരിച്ച് പ്രത്യേക സംവിധാനം ഏർപ്പെടുത്തുമെന്ന് കെഎസ്ഇഎബി ഡയറക്ടർ എച്ച്.എൻ. ഗോപാലകൃഷ്ണ പറഞ്ഞു. എന്തെങ്കിലും ക്രമക്കേടുകൾ കണ്ടെത്തിയാൽ, ഫോട്ടോഗ്രാഫുകളും വീഡിയോ ക്ലിപ്പുകളും ഉൾപ്പെടെയുള്ള വിശദമായ റിപ്പോർട്ടുകൾ പരീക്ഷാ കേന്ദ്ര മേധാവി, ജില്ലാ ഡെപ്യൂട്ടി കമ്മീഷണർമാർ, കെ‌എസ്‌ഇ‌ബി ചെയർമാൻ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർക്ക് ഉടൻ അയയ്ക്കുമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ എസ്‌എസ്‌എൽ‌സി പരീക്ഷകൾ ഈ വർഷം മാർച്ച് 21 മുതൽ ഏപ്രിൽ 4 വരെയാണ് നടക്കുക.

TAGS: BENGALURU | SSLC EXAM
SUMMARY: AI-aided technology to monitor SSLC exams in Karnataka this year

LEAVE A REPLY

Please enter your comment!
Please enter your name here