കെഎസ്‌ആർടിസി സ്വിഫ്റ്റ് ബസിന് തീപിടിച്ചു; ആളപായമില്ല

തിരുവനന്തപുരം:ആറ്റിങ്ങലിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് തീപിടിച്ചു. കണ്ണൂർ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന സ്വിഫ്റ്റ് ബസിനാണ് തീപിടിച്ചത്. ആറ്റിങ്ങൽ മാമത്ത് ഇന്ന് രാവിലെ 6.30ഓടെയാണ് അപകടമുണ്ടായത്. ആളപായമില്ല.

മാമത്ത് എത്തിയപ്പോൾ ബസിന്റെ താഴ്‌ഭാഗത്തുനിന്ന് പുക ഉയരുന്നത് ഡ്രൈവറുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഉടൻതന്നെ ബസ് നിർത്തുകയും യാത്രക്കാരോട് പുറത്തിറങ്ങാൻ ആവശ്യപ്പെടുകയും ചെയ്തു. ഇതിനിടെ അടിയിൽ നിന്ന് തീ പടരാനും തുടങ്ങി. പിന്നാലെ അഗ്നിരക്ഷാസേനയെ വിവരമറിച്ചു. തീ അണച്ചതായാണ് വിവരം. 30 യാത്രക്കാരാണ് ബസിൽ ഉണ്ടായിരുന്നത്. ഇവർ സുരക്ഷിതരാണ്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തതിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ കെഎസ്‌ആർടിസി അന്വേഷണം ആരംഭിച്ചു.
<br>
TAGS : KSRTC SWIFT BUS | BUS CATCHES FIRE
SUMMARY : KSRTC Swift bus catches fire; no casualties

LEAVE A REPLY

Please enter your comment!
Please enter your name here