കേരളസമാജം തിരുവാതിര മത്സരം ഫെബ്രുവരി 2 ന്

ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന തിരുവാതിര മത്സരം 2025 ഫെബ്രുവരി 2 ന് രാവിലെ 10 മണിക്ക് ആരംഭിക്കും. കേരളസമാജം വനിതാ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന മത്സരം ഇന്ദിരാനഗര്‍  കൈരളീ നികേതന്‍ ഓര്‍ഡിറ്റോറിയത്തിലാണ് സംഘടിപ്പിക്കുന്നത്.

ഒന്നാംസ്ഥാനം ലഭിക്കുന്ന ടീമിന് 20,000 രൂപയും റോളിംഗ് ട്രോഫിയും രണ്ടാം സമ്മാനം 15,000 രൂപയും ട്രോഫിയും മൂന്നാം സ്ഥാനം 10,000 രൂപയും ട്രോഫിയും 3 ടീമുകള്‍ക്ക് പ്രോത്സാഹന സമ്മാനങ്ങളും ലഭിക്കും . ഒരു ടീമില്‍ പരമാവധി 10 പേര്‍ക്ക് പങ്കെടുക്കാം . തിരുവാതിരക്ക് വായ്പാട്ട് അനുവദിക്കും . സമയ പരിധി 10 മിനിട്ടായിരിക്കും. മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ടീമുകള്‍ മുന്‍കൂട്ടി പേര് രജിസ്‌റര്‍ ചെയ്യണമെന്ന് കേരള സമാജം വനിതാ വിഭാഗം പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍മാരായ ദിവ്യ മുരളി, രമ്യ ഹരികുമാര്‍ എന്നിവര്‍ അറിയിച്ചു.

ഇത് സംബന്ധിച്ച യോഗത്തില്‍ കേരളസമാജം വനിതാ വിഭാഗം ചെയര്‍പേര്‍സന്‍ കെ റോസി അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ ലൈല രാമചന്ദ്രന്‍, ദിവ്യ മുരളി, രമ്യ ഹരികുമാര്‍, അമൃത സുരേഷ്, ഷൈമ രമേഷ്, സുധ വിനീഷ് തുടങ്ങിയവര്‍ സംബന്ധിച്ചു.
വിശദ വിവരങ്ങള്‍ക്ക് 8861978471, 9036876989
<br>
TAGS : KERALA SAMAJAM

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബെംഗളൂരു സ്റ്റേജ് ക്രാഫ്റ്റ് ക്രിയേഷൻ പാട്ട് മത്സരം  

ബെംഗളൂരു: സ്റ്റേജ് ക്രാഫ്റ്റ് ക്രിയേഷൻ പാട്ട് മത്സരം പാടാം നേടാം മല്ലേഷ്പാളയത്തുള്ള...

ശുചിമുറിയില്‍ പ്രസവിച്ച നവജാതശിശുവിനെ ക്ലോസറ്റില്‍ ഉപേക്ഷിച്ചു; യുവതി കസ്റ്റഡിയില്‍

തിരുവനന്തപുരം: തലസ്ഥാനത്തെ എസ്‌എടി ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തിയ യുവതി ശുചിമുറിയില്‍ പ്രസവിച്ചു....

മഴ ശക്തം; ഡാമുകൾ തുറന്നു, പല ജില്ലകളിലും വെള്ളക്കെട്ടും മണ്ണിടിച്ചിലും

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. വിവിധ ജില്ലകളിൽ പ്രളയസമാനമായ സാഹചര്യവും...

ഡോക്ടറായ യുവതി കെട്ടിടത്തിന്റെ അഞ്ചാംനിലയിൽനിന്ന് വീണ് മരിച്ചു; അന്വേഷണം

​ഗാസിയാബാദ്: വനിതാ ഡോക്ടർ അപ്പാർട്ട്മെന്റ് കെട്ടിടത്തിൽനിന്ന് വീണ് മരിച്ചു. ​ഗാസിയാബാദിലെ രാജ്ന​ഗർ...

ലഘുഭക്ഷണ പായ്ക്കറ്റിനുള്ളിലെ ചെറിയ പ്ലാസ്സിക് ബോൾ തൊണ്ടയില്‍ കുടുങ്ങി അഞ്ച് വയസ്സുകാരൻ മരിച്ചു

ബെംഗളൂരു: ലഘുഭക്ഷണ പായ്ക്കറ്റിനൊപ്പം സൗജന്യമായി ലഭിച്ച ചെറിയ പ്ലാസ്റ്റിക് ബോൾ തൊണ്ടയില്‍ കുടുങ്ങി...

കാവേരി നമ്മുടെ ജനങ്ങളെ ഒന്നിപ്പിക്കട്ടെ; തമിഴ്നാട് മുഖ്യമന്ത്രിക്ക് ബി.വൈ. വിജയേന്ദ്രയുടെ തുറന്ന കത്ത്

ബെംഗളൂരു: കാവേരി ജലവിഹിത തർക്കം രൂക്ഷമായ സാഹചര്യത്തിൽ കർണാടക ബിജെപി സംസ്ഥാന...

മൈസൂരുവിൽ ഇഷ്ടികചൂള തകർന്ന് മൂന്ന് തൊഴിലാളികൾ മരിച്ചു; ഉടമ ഒളിവില്‍

ബെംഗളൂരു: മൈസൂരു ജില്ലയിലെ ടി. നരസിപുര ബൂദഹള്ളി ഗ്രാമത്തിൽ ഇഷ്ടികചൂള തകർന്ന്...

Related Articles

Popular Categories