ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഭണ്ഡാര വരവ്; ലഭിച്ചത് 5.04 കോടി രൂപയും 2 കിലോ സ്വര്‍ണവും

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തില്‍ 2025 ഫെബ്രുവരി മാസത്തെ ഭണ്ഡാര വരവായി ലഭിച്ചത് 5,04,30,585 രൂപ. കൂടാതെ 2.016 കിലോ സ്വർണവും 11 കിലോ വെള്ളിയും ലഭിച്ചു.കേന്ദ്ര സർക്കാർ പിൻവലിച്ച രണ്ടായിരം രൂപയുടെ എട്ട് നോട്ടുകളും നിരോധിച്ച ആയിരം രൂപയുടെ നാല് നോട്ടും അഞ്ഞൂറിന്റെ 52 നോട്ടും ലഭിച്ചു.

എസ്ബിഐ ഗുരുവായൂർ ശാഖയ്ക്കായിരുന്നു എണ്ണല്‍ ചുമതല. ഇ ഭണ്ഡാരങ്ങള്‍ വഴി 2.99 ലക്ഷം രൂപയും കിഴക്കേനട എസ്ബിഐ ഇ ഭണ്ഡാരം വഴി 2,32,150 രൂപയും കിഴക്കേനട പഞ്ചാബ് നാഷണല്‍ ബാങ്ക് ഇ ഭണ്ഡാരം വഴി 6874 രൂപയും പടിഞ്ഞാറെ നടയിലെ യുബിഐ ഇ ഭണ്ഡാരം വഴി 54448 രൂപയും ഐസിഐസിഐ ഇ ഭണ്ഡാരം വഴി 5954 രൂപയും ഉള്‍പ്പെടെ ആകെ 2,99,426 രൂപ ഇ ഭണ്ഡാരങ്ങള്‍ വഴി ലഭിച്ചു.

TAGS : GURUVAYUR
SUMMARY : Guruvayur temple’s treasury received Rs 5.04 crore and 2 kg of gold

LEAVE A REPLY

Please enter your comment!
Please enter your name here