നടൻ ദർശൻ തോഗുദീപയുടെ ആയുധ ലൈസൻസ് താൽക്കാലികമായി റദ്ദാക്കി

ബെംഗളൂരു: രേണുകസ്വാമി കൊലക്കേസ് പ്രതിയായ നടൻ ദർശൻ തോഗുദീപയുടെ ആയുധ ലൈസൻസ് താൽക്കാലികമായി റദ്ദാക്കി. ലൈസൻസ് റദ്ദാക്കുന്നത് സംബന്ധിച്ച് നേരത്തെ നടന് നോട്ടീസ് നൽകിയിരുന്നു. എന്നാൽ നടന്റെ ഭാഗത്ത് നിന്നും കൃത്യമായ മറുപടി ലഭിക്കാതിരുന്നതോടെ ലൈസൻസ് റദ്ദാക്കുകയായിരുന്നുവെന്ന് ബെംഗളൂരു പോലീസ് കമ്മീഷണർ ബി. ദയാനന്ദ പറഞ്ഞു.

ദർശൻ നിലവിൽ ജാമ്യത്തിലാണ്. ആഴ്ചകൾക്ക് മുമ്പ് മുമ്പ്, കൈവശമുള്ള തോക്ക് ആർ.ആർ. നഗർ പോലീസ് സ്റ്റേഷനിൽ സമർപ്പിക്കാൻ നടന് നോട്ടീസ് നൽകിയിരുന്നു. എന്നിരുന്നാലും, ഇതിനോട് നടൻ ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നും ഇതുവരെ തോക്ക് നൽകിയിട്ടില്ലെന്നും പോലീസ് പറഞ്ഞു.

ഇതേതുടർന്നാണ് ആയുധലൈസൻസ് റദ്ദാക്കാനുള്ള നടപടികൾ പോലീസ് സ്വീകരിച്ചത്. ആയുധം കൈമാറണമെന്ന് ആവശ്യപ്പെട്ട് നേരത്തെ ഡെപ്യൂട്ടി പോലീസ് കമ്മീഷണറും (അഡ്മിനിസ്ട്രേഷൻ) നോട്ടീസ് അയച്ചിരുന്നു. രേണുകസ്വാമി കൊലക്കേസിൽ ദർശന് കർണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ തുടർന്നാണ് നോട്ടീസ് അയച്ചത്. പ്രതി ജാമ്യത്തിലിറങ്ങിയതിനാൽ തോക്ക് ഉപയോഗിച്ച് സാക്ഷികളെ ഭീഷണിപ്പെടുത്താൻ സാധ്യതയുണ്ടെന്നും, ഇക്കാരണത്താലാണ് നടപടിയെന്നും പോലീസ് വ്യക്തമാക്കി.

TAGS: BENGALURU | DARSHAN THOOGUDEEPA
SUMMARY: Armed, gun license of Actor Darshan temporarily cancelled

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ട്രാൻസ്‌വുമൺ ദീപ്തി കല്യാണിക്കെതിരായ അധിക്ഷേപ പരാമർശം: യൂട്യൂബർ എസ്.ആർ. ധന്യക്കെതിരേ കേസ്

തൃശ്ശൂർ: ട്രാൻസ്‌വുമൺ ദീപ്തി കല്യാണിക്കെതിരായ അധിക്ഷേപ പരാമർശത്തിൽ യൂ ട്യൂബറായ ഹെലൻ...

മെസിയെ കൊണ്ടുവരുമെന്ന വാഗ്‌ദാനം; ഫെ​മ കേസ് എടുത്ത് ഇഡി

കൊ​ച്ചി: മെ​സി​യെ കേ​ര​ള​ത്തി​ലെ​ത്തി​ക്കു​മെ​ന്ന് പ​റ​ഞ്ഞ് ന​ട​ത്തി​യ വി​ദേ​ശ​പ​ണ​മി​ട​പാ​ടി​ൽ ഇ​ഡി ഫെ​മ കേ​സ്...

ബെംഗളൂരുവില്‍ വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി നഴ്സിംഗ് വിദ്യാർഥി മരിച്ചു

ബെംഗളൂരു: ബെംഗളൂരുവില്‍ വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന നഴ്സിംഗ് വിദ്യാർഥി...

വീട്ടുജോലിക്കാരി 2 കോടിയുടെ സ്വർണം കവര്‍ന്നതായി പരാതി

ബെംഗളൂരു: ബെംഗളൂരുവില്‍ 2 കോടി രൂപയുടെ സ്വർണാഭരണങ്ങളും 25,000 രൂപയും വീട്ടുജോലിക്കാരി...

ഓണാഘോഷത്തിനിടെ വടംവലി മത്സരത്തിൽ പങ്കെടുത്ത യുവാവ് കുഴഞ്ഞുവീണ് മരിച്ചു

പാലക്കാട്: ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന വടംവലി മത്സരത്തിൽ പങ്കെടുത്ത യുവാവ് കുഴഞ്ഞുവീണ്...

നേപ്പാളിൽ മരണസംഖ്യ 469 കടന്നു; 1,468 പേരെ കാണാനില്ല

കാഠ്മണ്ഡു: നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ മരണസംഖ്യ ഉയരുന്നു. ഇതുവരെ 469 മൃതദേഹങ്ങൾ...

നേപ്പാള്‍ മിന്നല്‍ പ്രളയം; 11 ബെംഗളൂരു സ്വദേശികള്‍ അടക്കം 13 കർണാടകയില്‍ നിന്നുള്ള തീർഥാടകര്‍ കുടുങ്ങി

ബെംഗളൂരു: നേപ്പാളിലും ടിബറ്റിലുമുണ്ടായ കനത്ത മഴയും വെള്ളപ്പൊക്കവും മണ്ണിടിച്ചിലും മൂലം കർണാടകയിൽ...

ബെംഗളൂരുവിൽ ഇന്ന് 8 മണിക്കൂർ കാവേരി ജലവിതരണം മുടങ്ങും

ബെംഗളൂരു: നൈസ് ജംഗ്ഷന് സമീപം അടിയന്തര പൈപ്പ്‌ലൈൻ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഓഗസ്റ്റ്...

Related Articles

Popular Categories