നെന്മാറ ഇരട്ടക്കൊലപാതകം; ചെന്താമരയെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

പാലക്കാട്‌: നെന്മാറ ഇരട്ടക്കൊലപാതക കേസിലെ പ്രതി ചെന്താമരയെ പോലിസ് കസ്റ്റഡിയില്‍ വിട്ടു. ആലത്തൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. ഇന്ന് കേസില്‍ തെളിവെടുപ്പ് നടത്തും. ആളുകളുടെ പ്രതിഷേധം കണക്കിലെടുത്ത് കനത്ത സുരക്ഷയിലായിരിക്കും തെളിവെടുപ്പ്. നിലവില്‍ പോലിസ് സ്റ്റേഷനു പുറത്ത് പ്രതിഷേധിച്ചവര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഭീഷണിയുണ്ടായിട്ടും പോലിസ് ചെന്താമരയുടെ കാര്യത്തില്‍ വേണ്ട നടപടിയെടുക്കാതിരുന്നതാണ് രണ്ടു പേരുടെ മരണത്തിനിടയാക്കിയതെന്നാണ് നാട്ടുകാരുടെ ആരോപണം. 2019-ല്‍ സജിത എന്ന അയല്‍വാസിയെ കൊന്ന് ജയിലില്‍ പോയ ചെന്താമര ജാമ്യത്തിലിറങ്ങിയ ശേഷമാണ് ഇക്കഴിഞ്ഞ ദിവസം സജിതയുടെ ഭര്‍ത്താവ് സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തിയത്.

ചെന്താമരയുടെ ഭാര്യ പിരിഞ്ഞുപോവാന്‍ കാരണം സജിതയും കുടുംബവുമാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം. നീണ്ട മുടിയുള്ള സ്ത്രീയാണ് തന്റെ കുടുംബവഴക്കിന് കാരണമെന്ന് ഏതോ മന്ത്രവാദി ചെന്താമരയോട് പറഞ്ഞുവെന്നും തുടര്‍ന്ന് സജിതയെ സംശയിക്കുകയായിരുന്നുവെന്നും കരുതപ്പെടുന്നു. സജിതയോടുള്ള വൈരാഗ്യം വീട്ടുകാരോടും വെച്ചുപുലര്‍ത്തിയതാണ് സുധാരകന്റെയും ലക്ഷ്മിയുടെയും കൊലപാതകത്തിലെത്തിയത്.

TAGS : NENMARA MURDER CASE
SUMMARY : Nenmara Double murder; Chentamara was taken into police custody

Hot this week

ഗവർണർ നേരിട്ട് വിവിധ വകുപ്പുകളുടെ യോഗം വിളിച്ച നടപടി,​ അതൃപ്തി അറിയിച്ച് സർക്കാർ

തിരുവനന്തപുരം: അന്താരാഷ്ട്ര യോഗാദിനത്തിന്റെ ഒരുക്കങ്ങൾ വിലയിരുത്താൻ ഗവർണർ നേരിട്ട് വിവിധ സർക്കാർ...

ഇടുക്കിയില്‍ മധ്യവയസ്‌കന്‍ മരിച്ച നിലയില്‍, കാട്ടാന ആക്രമണത്തിലാണ് മരണമെന്ന് നാട്ടുകാര്‍

കട്ടപ്പന: ഇടുക്കി മറയൂരിൽ മധ്യവയസ്‌കനെ മരിച്ച നിലയിൽ കണ്ടെത്തി. ചുരക്കുളം ഉന്നതിയിൽ മുരുകൻ...

യു.എ.ഇയിൽ 15 വയസ്സിൽ താഴെയുള്ളവർക്ക്​ സോഷ്യൽ മീഡിയ നിരോധനം

ദുബായ്: പതിനഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികൾ സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുന്നത് നിരോധിച്ച്...

സംസ്ഥാനത്ത് 19 പേര്‍ക്ക് കൂടി ഷിഗെല്ല: ജാഗ്രതാ നിര്‍ദേശം

കോഴിക്കോട്: സംസ്ഥാനത്ത്  19 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. കോഴിക്കോട്, തൃശ്ശൂര്‍,...

ടെലഗ്രാം ‘പുതിയ ഡാർക്ക് വെബ്’; ഗുരുതര ആരോപണങ്ങളുമായി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: ജനപ്രിയ ഇൻസ്റ്റന്റ് മെസ്സേജിങ് പ്ലാറ്റ്‌ഫോമായ ടെലഗ്രാം രാജ്യത്ത് കുറ്റവാളികളെ തമ്മിൽ...

തിരക്കഥാകൃത്ത് രാജേഷ് തില്ലങ്കേരിക്കു പകരം ആകാശ് തില്ലങ്കേരി; പിഎസ്‌സി ബുള്ളറ്റിനില്‍ ഗുരുതര പിഴവ്

തിരുവനന്തപുരം: പി.എസ്.സി ബുള്ളറ്റിനിൽ മികച്ച തിരക്കഥാകൃത്തിന്റെ ചിത്രത്തിന് നൽകിയത് ഷുഹൈബ് വധക്കേസ്...

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

കൊച്ചി: റെയ്ഡ് കഴിഞ്ഞ് മടങ്ങിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍...

Related Articles

Popular Categories