മുസ്ലിം ജമാഅത്ത് ജയനഗര്‍ സോണ്‍ കമ്മിറ്റി നിലവില്‍ വന്നു

ജയനഗർ മുസ്ലിം ജമാ അത്ത് സോൺ കമ്മിറ്റി കൺവെന്‍ഷനിൽ മുജിബ് സഖാഫി വിഷയവരണം നടത്തുന്നു

ബെംഗളൂരു:  മുസ്ലിം ജമാഅത്ത് ജയനഗര്‍ സോണ്‍കമ്മിറ്റി നിലവില്‍ വന്നു. യാറബ്ബ് നഗര്‍ സഅദിയ്യ ഓഡിറ്റോറിയത്തില്‍ നടന്ന സോണ്‍ കൗണ്‍സിലില്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.  ഷംസുദ്ദീന്‍ എസ് പ്രസിഡണ്ടും ഇസ്മായില്‍ സഅദി കിന്യ ജനറല്‍ സെക്രട്ടറിയും ഉമര്‍ മിസ്ബാഹി ട്രഷററുമായ പതിമൂന്നംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു. അബ്ദുറഹ്‌മാന്‍ ഹാജി കൗണ്‍സില്‍ നടപടിക്രമങ്ങള്‍ നിയന്ത്രിച്ചു. മുജീബ് സഖാഫി വിഷയാവതരണം നടത്തി. ഹനീഫ് സഅദി, .അഖ്‌നസ്, അല്‍ത്താഫ് ബഷീര്‍ സഅദി തുടങ്ങിയവര്‍ പ്രസംഗിച്ചു. പരിപാടിയോട് അനുബന്ധിച്ച് റബീഇന് സ്വാഗതം എന്ന പ്രത്യേക പരിപാടി നടന്നു.
<BR>
TAGS : RELIGIOUS

 

LEAVE A REPLY

Please enter your comment!
Please enter your name here