വയനാട് പുനരധിവാസം; ദൂരവാണി നഗർ കേരളസമാജം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 5,75,000 രൂപ നല്‍കി

ബെംഗളൂരു:  വയനാട് ചൂരൽമല, മുണ്ടക്കൈ പ്രദേശങ്ങളിൽ ഉരുൾപൊട്ടൽ ദുരന്തത്തിൽ സർവ്വതും നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാൻ ബെംഗളൂരു ദൂരവാണി നഗർ കേരളസമാജം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകി. സമാജത്തിന്റെ എട്ടു സോണുകളിൽ നിന്നും കൂടാതെ സമാജം നടത്തുന്ന ജൂബിലി സ്കൂൾ, ജൂബിലി കോളേജ്,സി.ബി.എസ്.സി ഇംഗ്ലീഷ് ഹൈസ്കൂൾ എന്നീ സ്ഥാപനങ്ങളിലെ ജീവനക്കാരിൽ നിന്നും സമാജം പ്രവർത്തകർ സമാഹരിച്ച 5,75,000 രൂപയാണ് മുഖ്യമന്ത്രിയക്ക്ക് കൈമാറിയത്. പ്രസിഡന്റ് മുരളീധരൻ നായർ, ജനറൽസെക്രട്ടറി ഡെന്നിസ്പോൾ, ജൂബിലി സ്കൂൾ സെക്രട്ടറി ചന്ദ്രശേഖരക്കുറുപ്പ് എന്നിവർ ചേർന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ സംഭാവന കൈമാറിയത്.
<br>
TAGS : WAYANAD LANDSLIDE | CMDRF
SUMMARY : Wayanad Rehabilitation. Dooravani Nagar Kerala Samaj donates Rs 5,75,000 to Chief Minister’s Relief Fund

LEAVE A REPLY

Please enter your comment!
Please enter your name here