Follow the News Bengaluru channel on WhatsApp

യാത്രക്കാരുടെ കുറവ്; കേരള-കർണാടക ആര്‍ടിസികൾ സര്‍വീസുകളുടെ എണ്ണം കുറച്ചു

ബെംഗളൂരു: കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി കര്‍ണാടക സര്‍ക്കാര്‍ കേരളത്തില്‍ നിന്നും വരുന്നവര്‍ക്ക് 72 മണിക്കൂറില്‍ കുറയാത്ത ആര്‍ടി പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതോടെ കേരളത്തില്‍ നിന്നും ബെംഗളൂരുവിലേക്കുള്ള യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ കുറവ്. ഇതോടെ കേരളത്തിലേക്കുള്ള ബസ് സര്‍വീസുകളുടെ എണ്ണം ഇരു കെ.എസ്.ആർ.ടി.സികളും ചുരുക്കി.

ബെംഗളൂരുവില്‍ നിന്നും കോഴിക്കോട്, കണ്ണൂര്‍ ഭാഗത്തേക്കുള്ള അഞ്ച് സര്‍വീസുകളാണ് കേരള ആർ.ടി.സി ചൊവ്വാഴ്ച റദ്ദാക്കിയത്. യാത്രക്കാര്‍ കുറഞ്ഞതിനെ തുടര്‍ന്ന് കേരളത്തിലെ വിവിധ ഡിപ്പോകളില്‍ നിന്നും ബെംഗളൂരുവിലേക്കുള്ള നാല് സര്‍വീസുകള്‍ നേരത്തെ റദ്ദാക്കിയിരുന്നു. ലോക്ഡ് ഡൗണ്‍ ഇളവുകളെ തുടര്‍ന്ന് 15 പ്രതിദിന സര്‍വീസുകളായിരുന്നു കേരള ആര്‍ടിസി നടത്തിയിരുന്നത്.

കര്‍ണാടക ആര്‍ടിസിയും സര്‍വീസുകളുടെ എണ്ണത്തില്‍ കുറവ് വരുത്തിയിട്ടുണ്ട്. എറണാകുളം, തൃശ്ശൂർ ഭാഗങ്ങളിലേക്കുള്ള 9 ഓളം സർവീസുകൾ അധികൃത്യർ റദ്ദാക്കിയിട്ടുണ്ട്. അതേ സമയം മൈസൂരു വഴിയുള്ള കോഴിക്കോട്, കണ്ണൂർ സർവീസുകൾ മാറ്റമില്ലാതെ തുടരുന്നുണ്ട്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.