വിമാനത്താവളം വഴി വന്യജീവികളെ കടത്താൻ ശ്രമിച്ചു; രണ്ട് പേർ അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളം വഴി ബാഗുകളിലാക്കി വന്യജീവികളെ കടത്താൻ ശ്രമിച്ച രണ്ട് പേർ അറസ്റ്റിൽ. വംശനാശഭീഷണി നേരിടുന്ന 40ലധികം മൃഗങ്ങളെ രണ്ട് ബാഗുകളിലാക്കി കടത്താൻ ശ്രമിച്ചത്. എംഎച്ച്0192 ഫ്ലൈറ്റിൽ കോലാലംപൂരിൽ നിന്ന് ബെംഗളൂരുവിലെത്തിയ രണ്ട് യാത്രക്കാരാണ് പിടിയിലായത്.

ആദ്യ ബാഗിൽ ആൽഡാബ്ര ആമകൾ, പല്ലികൾ, ഇഗ്വാനകൾ, വവ്വാലുകൾ എന്നിവയുൾപ്പെടെ 24 ഇനം മൃഗങ്ങളെയാണ് ഇവർ കടത്താൻ ശ്രമിച്ചത്. യാത്രക്കാരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥർ ഇവരുടെ ബാഗുകൾ പരിശോധിക്കുകയായിരുന്നു. സംഭവത്തിൽ എയർപോർട്ട് പോലീസും, വനം വകുപ്പ് ഉദ്യോഗസ്ഥരും കേസെടുത്തു.

TAGS: BENGALURU | ARREST
SUMMARY: Forty rare animals stuffed in a trolley bag found in Bengaluru airport

LEAVE A REPLY

Please enter your comment!
Please enter your name here