Categories: NATIONALTOP NEWS

അഗ്‌നിവീറുകള്‍ക്ക് സര്‍ക്കാര്‍ ജോലിയില്‍ സംവരണം പ്രഖ്യാപിച്ച്‌ ഹരിയാന സര്‍ക്കാര്‍

ഹരിയാന സർക്കാർ വിവിധ സര്‍ക്കാര്‍ ജോലികളില്‍ അഗ്നിവീറുകള്‍ക്ക് 10 ശതമാനം സംവരണം പ്രഖ്യാപിച്ചു. കോണ്‍സ്റ്റബിള്‍, മൈനിംഗ് ഗാർഡ്, ഫോറസ്റ്റ് ഗാർഡ്, ജയില്‍ വാർഡൻ, സ്‌പെഷ്യല്‍ പോലീസ് ഓഫീസർ എന്നീ തസ്തികകളില്‍ അഗ്നിവീറുകള്‍ക്ക് സർക്കാർ 10 ശതമാനം സംവരണം നല്‍കുമെന്ന് മുഖ്യമന്ത്രി നയാബ് സിംഗ് സൈനി ചണ്ഡീഗഡില്‍ വാർത്താസമ്മേളനത്തില്‍ പറഞ്ഞു.

ഗ്രൂപ്പ് സി, ഡി തസ്തികകളില്‍ മൂന്ന് വർഷത്തെ പ്രായപരിധിയില്‍ ഇളവ് നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അഗ്നിവീറുകളുടെ ആദ്യ ബാച്ചില്‍ ഈ പ്രായപരിധിയില്‍ ഇളവ് അഞ്ച് വർഷമായിരിക്കും. സ്വകാര്യ മേഖലയിലെ റിക്രൂട്ട്‌മെന്‍റിനെ പ്രോത്സാഹിപ്പിക്കുന്നതിനായി സബ്‌സിഡിയും പ്രഖ്യാപിച്ചിട്ടുണ്ട്.

ഏതെങ്കിലും വ്യവസായ യൂനിറ്റ് പ്രതിമാസം 30,000 രൂപയില്‍ കൂടുതല്‍ ശമ്പളം അഗ്നിവീറിന് നല്‍കിയാല്‍, സർക്കാർ ആ യൂനിറ്റിന് പ്രതിവർഷം 60,000 രൂപ സബ്‌സിഡി നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

TAGS : HARIYANA | AGNIVEER | JOB
SUMMARY : Haryana government has announced reservation in government jobs for Agniveers

Savre Digital

Recent Posts

യാത്രക്കാര്‍ക്ക് സന്തോഷവാർത്ത! ട്രെയിൻ പുറപ്പെടുന്നതിന് 10 മണിക്കൂർ മുമ്പ് ഇനി റിസർവേഷൻ ചാർട്ട് റെഡി

തിരുവനന്തപുരം: ട്രെയിൻ യാത്രക്കാർക്ക് അവരുടെ ടിക്കറ്റ് സ്റ്റാറ്റസ് 10 മണിക്കൂർ മുൻകൂട്ടി അറിയാൻ അനുവദിക്കുന്ന വിധത്തിൽ ആദ്യ റിസർവേഷൻ ചാർട്ട്…

4 minutes ago

കാപ്പിത്തോട്ടത്തിൽ കടുവയെ ചത്ത നിലയില്‍ കണ്ടെത്തി

ബെംഗളൂരു: കുടക് മടിക്കേരി ചെട്ടള്ളിയിലെ ശ്രീമംഗലയില്‍ കാപ്പിത്തോട്ടത്തിൽ എട്ട് വയസ്സുള്ള ആൺകടുവയെ ചത്ത നിലയില്‍ കണ്ടെത്തി. കെണിയിൽ കുടുങ്ങിയതിനെത്തുടർന്നുള്ള പരുക്കാണ്…

9 minutes ago

ഉ​ഡു​പ്പി​യി​ൽ ഒ​ന്ന​ര​വ​യ​സു​കാ​രി കി​ണ​റ്റി​ൽ വീ​ണു​മ​രി​ച്ചു

ബെംഗളൂരു: ഉ​ഡു​പ്പി​ കിന്നിമുൽക്കിയിൽ ഒ​ന്ന​ര​വ​യ​സു​കാ​രി കി​ണ​റ്റി​ൽ വീ​ണു​മ​രി​ച്ചു. വെ​ള്ളം കോ​രു​ന്ന​തി​നി​ട​യി​ൽ അ​മ്മ​യു​ടെ കൈ​യി​ൽ​നി​ന്നു വ​ഴു​തി കി​ണ​റ്റി​ൽ വീ​ണ ഒ​ന്ന​ര വ​യ​സു​കാ​രി…

9 hours ago

മ​ട്ട​ന്നൂ​രി​ൽ ബ​സ് മ​റി​ഞ്ഞ് യാ​ത്ര​ക്കാ​ർ​ക്ക് പ​രു​ക്ക്

മട്ടന്നൂർ: മട്ടന്നൂർ തെരൂരിനു സമീപം മറിഞ്ഞ് യാത്രക്കാർക്ക് പ​രു​ക്ക് ഇരിട്ടിയിൽ നിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന അജ്‌വ ബസ് ആണ് അപകടപ്പെട്ടത്.…

9 hours ago

പോ​റ്റി​യെ കേ​റ്റി​യെ.. അയ്യപ്പ ഭക്തിഗാന പാരഡിയില്‍ കേസെടുത്ത് പോലീസ്

തിരുവനന്തപുരം: അയ്യപ്പഭക്തിഗാനം തിരഞ്ഞെടുപ്പ് പാരഡിയാക്കിയ സംഭവത്തില്‍ കേസെടുത്ത് പോലീസ്. തിരുവനന്തപുരം സിറ്റി സൈബര്‍ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ബിഎന്‍എസ്…

9 hours ago

കൈരളി സാംസ്കാരിക സംഘം നോർത്ത് ബെംഗളൂരു ഭാരവാഹികള്‍

ബെംഗളൂരു: യെലഹങ്ക മുതൽ ഗൗരിബിന്തന്നൂർ വരെയുള്ള മലയാളികളെ ഏകോപിപ്പിക്കാന്‍ രൂപീകരിച്ച കൈരളി സാംസ്കാരിക സംഘം, നോർത്ത് ബെംഗളൂരുവിന്റെ ജനറൽ ബോഡി…

10 hours ago