മലയാള സിനിമയിലെ ഒരു സംവിധായകനില്‍ നിന്ന് തനിക്ക് നേരിട്ട ദുരനുഭവം പങ്കുവെച്ച് നടി അശ്വനി നമ്പ്യാര്‍. റൂമിലേക്ക് വിളിച്ചുവരുത്തി സംവിധായകൻ തന്നോട് മോശമായി പെരുമാറിയെന്നും അച്ഛന്റെ പ്രായമുള്ള ആള്‍ തന്നോട് എന്താണ് കാണിക്കുന്നതെന്ന് തിരിച്ചറിയാനുള്ള പ്രായമോ അറിവോ അന്നുണ്ടായിരുന്നില്ലെന്നും നടി പറഞ്ഞു.
വീട്ടില്‍ തിരിച്ചെത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നുവെന്നും എന്നാല്‍ ‘അമ്മ തന്ന ധൈര്യമാണ് പിന്നീട് തനിക് പ്രചോദനമായതെന്നും അശ്വനി പറഞ്ഞു. സിനിമാക്കാര്യം ചർച്ച ചെയ്യാനുണ്ടെന്ന് പറഞ്ഞ് സംവിധായകൻ വീട്ടിലേക്ക് വിളിച്ചു വരുത്തിയെന്നും ബെഡ് റൂമിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചു എന്നുമാണ് അശ്വനി വെളിപ്പെടുത്തുന്നത്. നേരത്തെ സിനിമയില്‍ അഭിനയിച്ച പരിചയത്തിലാണ് മുറിയിലേക്ക് ചെന്നതെന്നും അയാള്‍ക്ക് അച്ഛന്റെ പ്രായമുണ്ടായിരുന്നെന്നും അശ്വനി പറയുന്നു.
തമിഴ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അശ്വിനി ഈ കാര്യങ്ങള്‍ പറഞ്ഞത്. മണിച്ചിത്രത്താഴില്‍ അല്ലി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച താരമാണ് അശ്വിനി. ധ്രുവം, ആയുഷ്കാലം, ഹിറ്റ്ലർ, പിടക്കോഴി കൂവുന്ന നൂറ്റാണ്ട്, കുടുംബകോടതി തുടങ്ങി നിരവധി മലയാളം സിനിമകളിലും ഇവർ അഭിനയിച്ചിട്ടുണ്ട്.
TAGS : LATEST NEWS
SUMMARY : ‘A director of my father’s age called me to his bedroom and sexually assaulted me’; Actress Ashwini Nambiar reveals
ചെന്നൈ: അടുത്ത വർഷം നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ വിജയ്‌യെ മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിച്ച് ടിവികെ. മഹാബലിപുരത്ത് നടന്ന പാർട്ടി ജനറല്‍…
ന്യൂഡൽഹി: ഹരിയാനയില്‍ കോണ്‍ഗ്രസിനെ തോല്‍പ്പിക്കാൻ ഗൂഡാലോചന നടന്നുവെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഒരു സംസ്ഥാനം തട്ടിയെടുത്ത കഥയാണെന്ന്…
കൊച്ചി: വേടന് പോലും അവാര്‍ഡ് നല്‍കിയെന്ന സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ വാക്കുകള്‍ അപമാനിക്കുന്നതിന് തുല്ല്യമെന്ന് വേടന്‍. അതിന്…
പത്തനംതിട്ട: ബിരിയാണി അരിയില്‍ നിന്നു ഭക്ഷ്യവിഷബാധയേറ്റെന്ന പാരാതിയില്‍ റോസ് ബ്രാൻഡ് ബിരിയാണി അരി ഉടമകള്‍ക്കും, കമ്പനിയുടെ ബ്രാൻഡ് അബാസഡറായ ദുല്‍ഖർ…
തൃശൂർ: തൃശൂര്‍ വടക്കാഞ്ചേരിയില്‍ ജിം ട്രെയിനര്‍ ആയ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. മണി - കുമാരി ദമ്പതികളുടെ മകനായ…
കൊച്ചി: ശബരിമല സ്വർണ്ണപ്പാളി കേസില്‍ ശാസ്ത്രീയ അന്വേഷണത്തിന് എസ്‌ഐടിക്ക് അനുമതി നല്‍കി ഹൈക്കോടതി. ഇതിനായി വിവിധ ഇടങ്ങളില്‍ നിന്ന് സ്വർണ്ണ…