LATEST NEWS

ബിരിയാണിയില്‍ നിന്ന് ഭക്ഷ്യവിഷബാധ: ദുല്‍ഖറടക്കം 3 പേര്‍ക്ക് നോട്ടീസ്

പത്തനംതിട്ട: ബിരിയാണി അരിയില്‍ നിന്നു ഭക്ഷ്യവിഷബാധയേറ്റെന്ന പാരാതിയില്‍ റോസ് ബ്രാൻഡ് ബിരിയാണി അരി ഉടമകള്‍ക്കും, കമ്പനിയുടെ ബ്രാൻഡ് അബാസഡറായ ദുല്‍ഖർ സല്‍മാനുമാനും നോട്ടീസ്. പത്തനംതിട്ട ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര സമിതിയാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ദുല്‍ഖർ സല്‍മാനും അരി ബ്രാന്‍റ് ഉടമകളും ഡിസംബർ 3 ന് കമ്മിഷന് മുമ്പാകെ നേരിട്ട് ഹാജരാവാനാണ് നോട്ടിസിലെ നിർദേശം.

പത്തനംതിട്ട സ്വദേശിയായ പി.എന്‍. ജയരാജൻ സമർപ്പിച്ച പരാതിയിലാണ് ഉപഭോക്തൃ കമ്മിഷൻ നടപടി. പത്തനംതിട്ടയില്‍ കാറ്ററിങ് സ്ഥാപനം നടത്തുന്ന ആളാണ് ജയരാജൻ. വിവാഹ ചടങ്ങിന് ബിരിയാണി വയ്ക്കാൻ ഈ ബ്രാൻഡ് അരി വാങ്ങിയിരുന്നുവെന്നും ഈ അരി വച്ച്‌ ബിരിയാണി ഉണ്ടാക്കി വിളമ്പിയതിന് പിന്നാലെ കഴിച്ചവർക്ക് ഭക്ഷ്യവിഷബാധയേറ്റെന്നാണ് ആരോപണം.

അരിച്ചാക്കില്‍ പാക്ക് ചെയ്‌ത ഡേറ്റും എക്‌സ്‌പയറി ഡേറ്റും രേഖപ്പെടുത്തിയിരുന്നില്ലെന്നും പരാതിക്കാരൻ ചൂണ്ടിക്കാട്ടുന്നു. അരി വിറ്റ മലബാർ ബിരിയാണി ആന്‍റ് സ്പൈസസ് പത്തനംതിട്ട എന്ന സ്ഥാപനത്തിന്‍റെ മാനേജർക്കെതിരെയും ആരോപണമുണ്ട്. എന്നാല്‍, ദുല്‍ഖർ സല്‍മാനെ മുഖ്യപ്രതിയാക്കിയാണ് കേസ്. ദുല്‍ക്കറിന്‍റെ പരസ്യത്തില്‍ നിന്നു പ്രചോദനമുള്‍ക്കൊണ്ടാണ് അരി വാങ്ങിയതെന്നാണ് പരാതിക്കാരന്‍റെ പക്ഷം.

SUMMARY: Food poisoning from biryani: Notices issued to 3 people including Dulquer

NEWS BUREAU

Recent Posts

ട്രെയിനിന് നേരെ കല്ലേറ്; വിദ്യാര്‍ഥിനിക്ക് ഗുരുതരമായി പരുക്കേറ്റ സംഭവത്തില്‍ പ്രതി പിടിയില്‍

കോഴിക്കോട്: കോഴിക്കോട് വെച്ച് തീവണ്ടിക്ക് നേരെയുണ്ടായ കല്ലേറിൽ വിദ്യാർഥിനിക്ക് ഗുരുതരമായി രുക്കേറ്റ സംഭവത്തിൽ പ്രതി പിടിയിൽ. കടലുണ്ടി വടക്കുമ്പാട് സ്വദേശി…

2 hours ago

‘പി വി അന്‍വര്‍ ഫ്രോഡ്; സ്ഥിരതയില്ലാത്ത രാഷ്ട്രീയക്കാരന്‍’; തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം

ന്യൂഡല്‍ഹി: പി വി അന്‍വറിനെതിരെ കടുത്ത വിമര്‍ശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം. അന്‍വര്‍ അധികാരമോഹിയെന്നും സ്ഥിരതയില്ലാത്ത രാഷ്ട്രീയക്കാരനെന്നും തൃണമൂല്‍…

2 hours ago

ബൈക്കപകടത്തില്‍‌ പരുക്കേറ്റ് ചികിത്സയിലിരുന്ന ദേശീയ ഫുട്ബോൾ താരം മരിച്ചു

ചേറ്റുവ: ബൈക്കിൽ നിന്നും വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന ദേശീയ ഫുട്ബോൾ താരം മരിച്ചു. ചാവക്കാട് ചേറ്റുവ സ്വദേശിയായ സിനാൻ ജലീലാണ്…

3 hours ago

കസ്റ്റംസ് ഉദ്യോഗസ്ഥയടക്കം 50-ഓളം സ്ത്രീകളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി; ബെംഗളൂരുവില്‍ ബിസിനസുകാരൻ പിടിയിൽ

ബെംഗളൂരു: കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരായ സ്ത്രീകളെയടക്കം സൗഹൃദം നടിച്ച് വലയിലാക്കി ലൈംഗികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത ബിസിനസുകാരൻ…

3 hours ago

ടി​ക്ക​റ്റി​ല്ലാ​തെ ട്രെ​യി​നി​ൽ യാ​ത്ര; ചോ​ദ്യം ചെ​യ്ത ടി​ടി​ഇ​ക്ക് നേ​രെ കൈ​യേ​റ്റ ശ്ര​മം, യു​വാ​വ് പി​ടി​യി​ൽ

ആലപ്പുഴ: ടിക്കറ്റില്ലാതെ ട്രെയിനിൽ യാത്ര ചെയ്തത് ചോദ്യം ചെയ്ത വനിത ടി.ടി.ഇക്ക് നേരെ കൈയേറ്റ ശ്രമം നടത്തിയ യുവാവ് പിടിയിൽ.…

4 hours ago

ഡൽഹി കലാപ ഗൂഢാലോചന കേസ്: ഉമർ ഖാലിദിന്റെ പുനഃപരിശോധനാ ഹർജി സുപ്രീം കോടതി തള്ളി

ന്യൂ​ഡ​ൽ​ഹി: 2020ലെ ​ഡ​ൽ​ഹി ക​ലാ​പ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഗൂ​ഢാ​ലോ​ച​ന​ക്കേ​സി​ൽ ജ​യി​ലി​ൽ ക​ഴി​യു​ന്ന മു​ൻ ജെ​എ​ൻ​യു വി​ദ്യാ​ർ​ത്ഥി ഉ​മ​ർ ഖാ​ലി​ദി​ന് തി​രി​ച്ച​ടി. ത​നി​ക്ക്…

4 hours ago