ഓണം റിലീസായി തിയേറ്ററുകളിലെത്തിയ സൂപ്പർഹിറ്റ് ചിത്രമായിരുന്നു അജയന്റെ രണ്ടാം മോഷണം (‘എആർഎം’). കഴിഞ്ഞ ദിവസം ചിത്രത്തിന്റെ വ്യാജ പതിപ്പ് ടെലഗ്രാമില്‍ പ്രചരിച്ചിരുന്നു. ഈ സംഭവത്തില്‍ കേസെടുത്തിരിക്കുകയാണ് കൊച്ചി സൈബർ പോലീസ്. ഐ ടി ആക്‌ട് പ്രകാരമാണ് കേസ് എടുത്തത്.
ഇത് സംബന്ധിച്ച് സംവിധായകൻ ജിതിൻ ലാല്‍ പരാതി നല്‍കിയിരുന്നു. തീയറ്ററില്‍ റിലീസ് ചെയ്ത് മൂന്നാം ദിവസമാണ് ടൊവിനോ ചിത്രം അജയന്റെ രണ്ടാം മോഷണം ടെലഗ്രാമില്‍ എത്തിയത്. പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി പരാതിക്കാരന്റെ മൊഴി ഇന്ന് പോലീസ് രേഖപ്പെടുത്തി. അതേസമയം സിനിമയുടെ വ്യാജ പതിപ്പുകള്‍ തടയാന്‍ തീയറ്റര്‍ ഉടമകള്‍ക്ക് പരിമിതികള്‍ ഉണ്ടെന്നാണ് ഫിയൊക്കിന്റെ നിലപാട്.
നേരത്തെ ഗുരുവായൂര്‍ അമ്പലനടയില്‍ എന്ന ചിത്രത്തിന്റെ വ്യാജ പതിപ്പ് പ്രചരിപ്പിച്ചയാളെ കൊച്ചി സൈബര്‍ പോലീസ് പിടികൂടിയിരുന്നു. ആ സംഘത്തെ കേന്ദ്രീകരിച്ച് തന്നെയാണ് പോലീസ് അന്വേഷണം.
TAGS : FILM | TELEGRAM
SUMMARY : ‘Ajayante randam moshanam’ fake version; Cyber police registered a case
ന്യൂഡല്‍ഹി: രാജ്യത്ത് ഒന്‍പത് റൂട്ടുകളില്‍ പുതിയ അമൃത് ഭാരത് എക്‌സ്പ്രസ് ട്രെയിനുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ. മന്ത്രി അശ്വിനി വൈഷ്ണവാണ് പ്രഖ്യാപനം…
കൊച്ചി: കൊച്ചി കോര്‍പറേഷന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് 21 കര്‍മ്മ പദ്ധതികളുമായി മേയര്‍ വി കെ മിനിമോള്‍. കോര്‍പറേഷന്‍ ഭരണം…
ഇടുക്കി: മകരവിളക്ക് പ്രമാണിച്ച് ഇടുക്കിയിലെ അഞ്ച് പഞ്ചായത്തുകളിലെ സ്ക്കൂളുകൾക്ക് ജില്ല കളക്ടർ നാളെ (14 ജനുവരി) പ്രദേശിക അവധി പ്രഖ്യാപിച്ചു.…
ബെംഗളൂരു: കേരള അത്‌ലറ്റ് ഫിസിക് അലയൻസ് (കെഎപിഎ) കോഴിക്കോട് സംഘടിപ്പിച്ച അഖില കേരള ഫിറ്റ്നസ് ചാമ്പ്യൻഷിപ്പ് മത്സരത്തിൽ കിഡ്സ് ഫിറ്റ്നസ്സ്…
ബെംഗളൂരു: കർണാടക ആർടിസിയുടെ ടിക്കറ്റ് ബുക്കിംഗ് സേവനങ്ങള്‍ ഇനി മുതല്‍ ബെംഗളൂരു വൺ, കർണാടക വൺ സെന്ററുകളിലും ലഭിക്കും. നഗരത്തിലെ…
ചെന്നൈ: കരൂർ രാഷ്ട്രീയ റാലിക്കിടെയുണ്ടായ ദുരന്തവുമായി ബന്ധപ്പെട്ട കേസിൽ വിജയ്‌യെ വീണ്ടും ചോദ്യം ചെയ്യും. ഈ മാസം 19ന് ഹാജരാവാനാണ്…