LATEST NEWS

കൊച്ചിയില്‍ പത്ത് രൂപയ്ക്ക് ഭക്ഷണവുമായി ഇന്ദിര കാന്റീന്‍; 50 ദിന കര്‍മ്മ പദ്ധതി പ്രഖ്യാപിച്ച് കോര്‍പ്പറേഷന്‍

കൊച്ചി: കൊച്ചി കോര്‍പറേഷന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് 21 കര്‍മ്മ പദ്ധതികളുമായി മേയര്‍ വി കെ മിനിമോള്‍. കോര്‍പറേഷന്‍ ഭരണം തിരിച്ചു പിടിച്ച യുഡിഎഫ് കുറഞ്ഞ നിരക്കില്‍ ഭക്ഷണം വിതരണം ചെയ്യുന്ന ഇന്ദിര കാന്റീന്‍ നടപ്പാക്കാന്‍ തീരുമാനിച്ചു. കൊച്ചി മേയര്‍ ഇക്കാര്യം വിശദീകിച്ചു. വരുന്ന 50 ദിവസം 50 ദിന കര്‍മ്മ പദ്ധതിയാണ് ആവിഷ്‌ക്കരിച്ചിരിക്കുന്നത്. 50 ദിവസത്തിനകം ഇവ നടപ്പാക്കുകയോ തുടക്കം കുറിക്കുകയോ ചെയ്യും. തീവ്ര കൊതുക നിവാരണ യജ്ഞമാണ് പ്രഥമ പരിഗണന.

വിശപ്പ് രഹിത കൊച്ചിക്കായി ഇന്ദിര കാന്റീനുകള്‍ ആരംഭിക്കും.ഇവിടെ 10 രൂപക്ക് ഭക്ഷണം നല്‍കും. പ്രാതലും രാത്രി ഭക്ഷണവുമാണ് 10 രൂപ നിരക്കില്‍ ലഭ്യമാക്കുക. കോര്‍പ്പറേഷന്റെ തന്നെ സമൃദ്ധി ക്യാന്റീനൊപ്പമായിരിക്കും ഇന്ദിര കാന്റീനുകള്‍ ആരംഭിക്കുക. ഫോര്‍ട്ട് കൊച്ചി കേന്ദ്രീകരിച്ചാകും പദ്ധതികള്‍

തെരുവുനായ്ക്കളെ ദത്തെടുക്കാനും അവസരം നല്‍കും. തെരുവ് നായകള്‍ക്ക് പൊതുനിരത്തില്‍ ഭക്ഷണം കൊടുക്കാന്‍ അനുവദിക്കില്ല. പകരം കോര്‍പ്പറേഷന്‍ വഴി സൗകര്യം ഒരുക്കും. ബ്രഹ്മപുരത്ത് സജ്ജമാക്കുന്ന കൂടുകളില്‍ ഭക്ഷണം നല്‍കും. കൂടാതെ എല്ലാ മാസവും മേയറെ ഒരു ദിവസം നേരിട്ട് കണ്ട് പരാതികള്‍ അറിയിക്കാനും അവസരം ഒരുക്കും.
SUMMARY: Indira canteen with food for ten rupees in Kochi; 50 day work plan announced for the corporation

NEWS DESK

Recent Posts

സിബിഎസ്‌ഇ പത്താം ക്ലാസ് രണ്ടാംഘട്ട പരീക്ഷകള്‍ മെയ് 15 മുതല്‍

ഡല്‍ഹി: സിബിഎസ്‌ഇ പത്താംക്ലാസ് രണ്ടാംഘട്ട പരീക്ഷകള്‍ 2026 മെയ് 15 വെള്ളിയാഴ്ച ആരംഭിച്ച്‌ മെയ് 21 വ്യാഴാഴ്ച അവസാനിക്കും. രണ്ടാം…

46 minutes ago

‘തെറ്റിദ്ധാരണ പരത്തുന്നു’; പ്രസവത്തെ കുറിച്ചുള്ള അഖില്‍ മാരാരുടെ പ്രസ്‌താവനയില്‍ പരാതി നല്‍കി ഡോക്‌ടര്‍

കൊച്ചി: സ്ത്രീകളുടെ പ്രസവത്തെക്കുറിച്ച്‌ സംവിധായകനും തൃക്കാക്കര എൻഡിഎ സ്ഥാനാർഥിയുമായ അഖില്‍ മാരാർ നടത്തിയ പരാമർശം വിവാദത്തില്‍. വിഷയത്തില്‍ നടപടി ആവശ്യപ്പെട്ട്…

1 hour ago

കണ്ണൂരില്‍ സൂര്യാതപമേറ്റ് യുവാവ് മരിച്ചു

കണ്ണൂർ: കണ്ണൂരില്‍ കിണര്‍ പണിക്കിടെ സൂര്യാതപമേറ്റ് യുവാവ് മരിച്ചു. പള്ളിപ്പൊയില്‍ സ്വദേശി സനല്‍ കുമാര്‍ എം വിയാണ് മരിച്ചത്. 37…

2 hours ago

പോളിങ് സമയം നീട്ടണം; തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ച് വിജയ്

ചെന്നൈ: തമിഴ്നാട്ടിൽ വോട്ടെടുപ്പ് പുരോഗമിക്കവെ പോളിങ് സമയം നീട്ടണമെന്ന ആവശ്യവുമായി ടിവികെ അധ്യക്ഷൻ വിജയ് തിരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ചു. ബസുകൾ…

3 hours ago

തൃശൂര്‍ വെടിക്കെട്ട് അപകടത്തില്‍ കാണാതായ ഗിരീഷിന്റെ അമ്മ മരിച്ചു

തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തില്‍ കാണാതായ തൃശൂർ കോട്ടപ്പുറം സ്വദേശി ഗിരീഷിന്റെ അമ്മ ഗൗരിയമ്മ (74) അന്തരിച്ചു. പക്ഷാഘാതത്തെത്തുടർന്ന് കഴിഞ്ഞ…

4 hours ago

സ്വര്‍ണവിലയിൽ ഇടിവ്

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 110 രൂപയുടെ കുറവാണ് ഇന്നുണ്ടായത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 14,075…

5 hours ago