പത്തനംതിട്ട: പത്തനംതിട്ട റാന്നിയില് യുവാവിനെ കാര് ഇടിച്ചു കൊലപ്പെടുത്തി. റാന്നി മന്ദമരുതിയിലാണ് സംഭവം. ചേതോങ്കര സ്വദേശി അമ്പാടി (24) യാണ് കൊല്ലപ്പെട്ടത്. പ്രതികള്ക്കായി പോലീസ് അന്വേഷണം ഊര്ജ്ജിതമാക്കി. ഇന്നലെ രാത്രി റാന്നിയിലെ ബിവറേജസ് കോര്പ്പറേഷന് മുന്നില് തര്ക്കമുണ്ടായി. ഇതേത്തുടര്ന്ന് രണ്ടുകൂട്ടര് തമ്മില് അടിപിടിയുമുണ്ടായി.
ഇതിനു പിന്നാലെ യുവാവിനെ കാര് ഇടിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. സംഭവത്തില് മൂന്നു പ്രതികളുണ്ടെന്ന് പോലീസ് സൂചിപ്പിച്ചു. ആദ്യം അപകടമരണമാണെന്നായിരുന്നു പോലീസിന്റെ വിലയിരുത്തല്. തുടര്ന്നുള്ള അന്വേഷണത്തിലാണ് അടിപിടിയുടെ വൈരാഗ്യത്തില് കാര് ഇടിപ്പിച്ചതാണെന്ന് കണ്ടെത്തിയത്.
റാന്നിയില് നടന്നത് ഗ്യാങ് വാറാണെന്ന് പോലീസ് പറഞ്ഞു. റാന്നി ബിവറേജസിനു മുന്നില് ഇരു വിഭാഗങ്ങള് തമ്മില് തർക്കമുണ്ടായി. പിന്നീട് മടങ്ങിപ്പോയവർ ഇരു കാറുകളിലായി മന്ദമരുതിയില് എത്തി. ഒരു കാറില് നിന്ന് അമ്പാടി പുറത്തിറങ്ങിയപ്പോള് എതിർ ഗ്യാങ് കാർ കൊണ്ട് ഇടിച്ചു വീഴ്ത്തുകയായിരുന്നു. അമ്പാടിയുടെ ശരീരത്തിലൂടെ കാർ കയറ്റി ഇറക്കുകയായിരുന്നു.
TAGS : CRIME
SUMMARY : A young man was killed by a car in Ranni
ഗാങ്ടോക്ക്: നദിയില് റാഫ്റ്റ് പരിശീലനത്തിനിടെ അപകടത്തില്പ്പെട്ട് സൈനികന് ദാരുണാന്ത്യം. തിങ്കളാഴ്ച സിക്കിമിലെ പാക്ക്യോങ് ജില്ലയില് ടീസ്റ്റ നദിയില് നടന്ന പരിശീലനത്തിനിടെയാണ്…
കൊച്ചി: വി.കെ. മിനി മോളും ഷൈനി മാത്യുവും കൊച്ചി മേയർ സ്ഥാനം പങ്കിടും. കെപിസിസി ജനറല് സെക്രട്ടറി ദീപ്തി മേരി…
തിരുവനന്തപുരം: കേരളത്തിലെ എസ്ഐആറിന്റെ കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. 2,54,42,352 പേർ ഫോം പൂരിപ്പിച്ച് നല്കി. 24.08 ലക്ഷം പേരാണ് കരട്…
തിരുവനന്തപുരം: തടവുകാരനില് നിന്നും കൈക്കൂലി വാങ്ങിയ കേസില് ജയില് ഡിഐജി വിനോദ് കുമാറിനെ സസ്പെൻഡ് ചെയ്തു. ഇയാള്ക്കെതിരെ റിപ്പോർട്ട് നല്കി…
കൊച്ചി: നടൻ ദിലീപിന്റെ സ്വകാര്യ വസതിയില് ഡ്രോണ് പറത്തി നിയമവിരുദ്ധമായി നിരീക്ഷണം നടത്തുകയും ദൃശ്യങ്ങള് പകർത്തുകയും ചെയ്ത സംഭവത്തില് വാർത്താ…
കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസ് ഏറ്റെടുക്കാൻ തയ്യാറാണെന്ന് സിബിഐ. ഹൈക്കോടതിയിലാണ് സിബിഐ ഇക്കാര്യം അറിയിച്ചത്. കേസിലെ സാമ്പത്തിക ഇടപാടുകള് എൻഫോഴ്സ്മെന്റ്…