ബെംഗളൂരു: നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിച്ച് യുവാവ് മരിച്ചു. വടക്കൻ ബെംഗളൂരുവിലെ ദൊംബറഹള്ളിക്ക് സമീപം ബുധനാഴ്ച അര്‍ദ്ധരാത്രിയോടെയാണ് അപകടം നടന്നത്. ബെംഗളൂരു സ്വദേശിയും ആർഎംസി യാർഡിൽ ഡ്രൈവറുമായ ശ്യാം (22) ആണ് മരിച്ചത്.
ശിവാജിനഗറിൽ സുഹൃത്തുക്കൾക്കൊപ്പം ക്രിസ്മസ് ആഘോഷിച്ച് ബൈക്കിൽ ഗണപതി ലേഔട്ടിലേക്ക് പോകുമ്പോഴാണ് അപകടം. ദൊംബറഹള്ളി സർക്കിളിൽ നിന്ന് ബൈക്ക് റോഡിലേക്ക് കടക്കുമ്പോൾ നിയന്ത്രണം നഷ്ടപ്പെട്ട് റോഡിന്റെ ഇടതുവശത്തുള്ള മരത്തിൽ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ശ്യാം സംഭവസ്ഥലത്ത് വെച്ചു തന്നെ മരിച്ചു.
പിറ്റേന്ന് രാവിലെ ഇത് വഴി എത്തിയ വഴിയാത്രക്കാരാണ് ശ്യാം വീണുകിടക്കുന്നതു കണ്ടത്. തുടര്‍ന്ന് പോലീസില്‍ അറിയിക്കുകയായിരുന്നു. സംഭവത്തില്‍ മദനായകനഹള്ളി പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.
SUMMARY: Young man dies after losing control of bike and hitting tree
ബെംഗളൂരു: നിയന്ത്രണംവിട്ട ചരക്കുലോറി ബസ്, കാർ, 5 ബൈക്കുകൾ എന്നിവയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ 4 പേർ മരിച്ചു. 25 പേർക്കു…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വിവിധ ജില്ലകളിൽ ഉയർന്ന താപനിലയ്ക്ക് സാധ്യത. 12 ജില്ലകളിൽ യെല്ലോ അലേർട്ട് തുടരുകയാണ്. വയനാട് ഇടുക്കി…
ചെന്നെെ: തമിഴ്‌നാട്ടിലെ വിരുദുനഗറിൽ പടക്ക നിർമാണ ശാലയിലുണ്ടായ വൻ സ്‌ഫോടനത്തിൽ മരണം 24 ആയി. വിരുദുനഗർ മെഡിക്കൽ കോളേജിൽ തീവ്രപരിചരണ…
തൃശ്ശൂർ: വിസ്മയക്കാഴ്ചകളുമായി തൃശ്ശൂർ പൂരത്തിന് ഇന്ന് കൊടിയേറും. ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണ്. രാവിലെ 11 മണിയോടെ തിരുവമ്പാടിയിലാണ് ആദ്യം കൊടിയേറുന്നത്. തൊട്ടുപിന്നാലെ…
ബെംഗളൂരു: ബെംഗളൂരുവിൽ താമസസ്ഥലത്ത് എത്തിയ 6 അംഗ സംഘം മലയാളി വിദ്യാർഥികളെ ആക്രമിച്ചു കവർച്ച നടത്തി. കൊണനകുണ്ടയിൽ വെള്ളിയാഴ്ച അർധരാത്രിയിലാണ്…
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിന് സമീപം യുഎസ് പ്രതിരോധം മറികടക്കാൻ ശ്രമിച്ച ചരക്കുകപ്പൽ പിടിച്ചെടുത്തതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനിയൻ…