പാകിസ്ഥാനെതിരെ ഇന്ത്യ ആക്രമണത്തിന് തയ്യാറെടുക്കുന്നതായി രഹസ്യാന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചതായി പാക് വാര്‍ത്താവിനിമയ മന്ത്രി അതാവുള്ള തരാര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച ഉന്നതതല യോഗത്തിന് പിന്നാലെയാണ് പാക് മന്ത്രിയുടെ പരാമർശം. അടുത്ത 24-36 മണിക്കൂറിനുള്ളില്‍ പാകിസ്ഥാനെതിരെ സൈനിക നടപടി ഉണ്ടായെക്കുമെന്നാണ് വിവരം. പാകിസ്ഥാന്‍ ഭീകരതയുടെ ഇര എന്നും തരാർ വിശേഷിപ്പിച്ചു.
ഇന്ത്യയുടെ ഏതൊരു ആക്രമണത്തിനും ഏതൊരു ആക്രമണത്തിനും ശക്തമായ തിരിച്ചടി നല്‍കുമെന്ന് തരാര്‍ മുന്നറിയിപ്പ് നൽകി. അതേസമയം, പാകിസ്ഥാന് തിരിച്ചടി നല്‍കുന്ന കാര്യത്തില്‍ സേനാവിഭാഗങ്ങള്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യം ഇന്നലെ ചേര്‍ന്ന യോഗത്തില്‍ പ്രധാനമന്ത്രി നല്‍കിയിരുന്നു. തിരിച്ചടിയുടെ രീതി, ലക്ഷ്യം, സമയം എന്നിവ സേനാ വിഭാഗങ്ങള്‍ക്ക് തീരുമാനിക്കാം. സേനാ വിഭാഗങ്ങളുടെ തയ്യാറെടുപ്പുകളിലും മികവിലും പൂര്‍ണ്ണതൃപ്തനെന്നും ഉന്നതതല യോഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.
ഇതിനിടെ ജമ്മുവിലെ അഖ്‌നൂരില്‍ ഇന്ത്യന്‍ പോസ്റ്റ് ലക്ഷ്യമിട്ട് പാക്കിസ്ഥാന്‍ സൈന്യത്തിന്റെ വെടിവയ്പ്പ് നടത്തി. പര്‍ഗ്വാള്‍ രാജ്യാന്തര അതിര്‍ത്തിയിലാണ് പാക് പകോപനം. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു. പഹല്‍ഗാമില്‍ ആക്രമണം നടത്തിയ ഭീകരര്‍ക്കായി ഇന്ത്യന്‍ സൈന്യം തിരച്ചില്‍ ശക്തമാക്കിയതിനു പിന്നാലെയാണ് പാകിസ്ഥാന്‍ സൈന്യത്തിന്റെ പ്രകോപനം.
TAGS: NATIONAL | INDIA | PAKISTAN
SUMMARY: Pakistan minister warns of possible Indian military strike in 24-36 hours
തിരുവനന്തപുരം: കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് മുതൽ 19-ാം തീയതി വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.…
ന്യൂഡല്‍ഹി: ഡല്‍ഹി സ്ഫോടനത്തിന് പിന്നാലെ അൽ ഫലാഹ് സർവകലാശാലയ്‌ക്കെതിരെ നടപടി. സർവകലാശാലയ്‌ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റർ ചെയ്തു. വ്യാജരേഖ ചമയ്ക്കൽ, ക്രമക്കേടുകൾ…
തിരുവനന്തപുരം: ആർഎസ്എസ് പ്രവർത്തകൻ ആനന്ദ് തിരുമലയുടെ മരണത്തിൽ പൂജപ്പുര പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ആത്മഹത്യാക്കുറിപ്പിൽ പേരെടുത്ത് പരാമർശിച്ചിട്ടുള്ള ബിജെപി…
ബെംഗളൂരു: കുടക് ജില്ലയിലെ സിദ്ധാപുരയ്ക്ക് സമീപം കാറിനുള്ളിൽ യുവതിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയിൽ കണ്ടെത്തി. ഹരിയാന സ്വദേശിനിയായ നങ്കിദേവി…
കോഴിക്കോട്: ട്രെയിനിൽ ആഭരണങ്ങൾ മോഷ്ടിച്ച കേസിലെ പ്രതികൾ പിടിയിൽ. 50 ലക്ഷം രൂപയോളം വില വരുന്ന സ്വർണ, ഡയമണ്ട് ആഭരണങ്ങളാണ്…
ബെംഗളൂരു: കർണാടകയിലെ യാദ്ഗിറിൽ സർക്കാർ ഉദ്യോഗസ്ഥയെ കാർ തടഞ്ഞ് വെട്ടിക്കൊന്നു. സാമൂഹിക ക്ഷേമ വകുപ്പിലെ സെക്കൻഡ് ഡിവിഷൻ അസിസ്റ്റന്റായ അഞ്ജലി…