ബെംഗളൂരു: ലൈംഗികാതിക്രമക്കേസില്‍ ഹസന്‍ മുന്‍ എംപിയും ജെഡിഎസ് നേതാവുമായ പ്രജ്വല്‍ രേവണ്ണയ്ക്ക് കുരുക്ക് മുറുകുന്നു. രേവണ്ണയുടെ ഡിഎന്‍എ അതിജീവിതയുടെ വസ്ത്രത്തില്‍ കണ്ടെത്തിയതായി പ്രത്യേക അന്വേഷണ സംഘം. പ്രജ്വല്‍ രേവണ്ണ സ്ത്രീകളെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇതില്‍ അതിജീവിത ധരിച്ച അടിവസ്ത്രമാണ് പോലീസ് പരിശോധനയ്ക്കയച്ചത്. ഈ പരിശോധനയിലാണ് അതിജീവിതയുടെ അടിവസ്ത്രത്തില്‍ നിന്ന് പ്രജ്വല്‍ രേവണ്ണയുടെ ഡിഎന്‍എ കണ്ടെത്തിയത്.
പ്രജ്വല്‍ രേവണ്ണയുടെ പീഡനത്തിനിരയായ അതിജീവിത സാരികളും അടിവസ്ത്രങ്ങളുമുടക്കം താമസ സ്ഥലത്ത് സൂക്ഷിച്ചിരുന്നുവെന്ന് പ്രത്യേക അന്വേഷണ സംഘം പറയുന്നു. ഈ വസ്ത്രം അലക്കിയിരുന്നില്ല. അതിജീവിതയുടെ താമസ സ്ഥലത്ത് നടത്തിയ പരിശോധനയില്‍ വസ്ത്രങ്ങള്‍ കണ്ടെത്തി. പ്രജ്വല്‍ രേവണ്ണ പകര്‍ത്തിയ പീഡന ദൃശ്യങ്ങളില്‍ ഒന്നില്‍ അവര്‍ ധരിച്ചത് അതേ അടിവസ്ത്രമാണെന്ന് വ്യക്തമായി. തുടര്‍ന്ന് വസ്ത്രം ഡിഎന്‍എ പരിശോധനയ്ക്ക് അയയ്ക്കുകയായിരുന്നുവെന്നും പ്രത്യേക അന്വേഷണ സംഘം പറഞ്ഞു. കേസില്‍ നിര്‍ണായകമാകുന്നതാണ് തെളിവെന്നും പ്രത്യേക അന്വേഷണ സംഘം വ്യക്തമാക്കി.
<BR>
TAGS : PRAJWAL REVANNA
SUMMARY : DNA of former Hasan MP Prajwal Revanna found on garment of rape victim
ആധാർ പുതുക്കാനും തിരുത്താനുമുള്ള നിരക്ക് പരിഷ്കരിച്ച് യുണീക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഉത്തരവിറങ്ങി. ആധാറിലെ പേര്, ജനനത്തീയതി,…
മലപ്പുറം: തിരൂരില്‍ സ്വകാര്യ ബസുകള്‍ക്കിടയിൽപ്പെട്ട് കൈയ്ക്ക് പരുക്കേറ്റ എട്ടാം ക്ലാസ് വിദ്യാർഥിയുടെ വിരല്‍ അറ്റു. പറവണ്ണ മുറിവഴിക്കലിൽ കഴിഞ്ഞ ദിവസമാണ്…
ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റില്‍. ഇന്ന് രാവിലെ എട്ടുമണിക്ക് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട്…
ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…
ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…
ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…