ശ്രീനഗര്‍: ഇന്ത്യ-പാക് വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന് പിന്നാലെ അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം ആരംഭിച്ചതായി റിപ്പോര്‍ട്ടുകള്‍. ഉധംപുരിൽ പാകിസ്ഥാനി ഡ്രോണ്‍ ആക്രമണ ശ്രമം വ്യോമസേന പരാജയപ്പെടുത്തിയതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ശ്രീനഗറിൽ ഉൾപ്പെടെ ജമ്മു കശ്മീരിലെ പലയിടത്തും പാക്കിസ്ഥാൻ ഡ്രോൺ ആക്രമണവും നിയന്ത്രണരേഖയിൽ ഷെല്ലാക്രമണവും നടത്തിയതായി സ്ഥിരീകരിക്കാത്ത വിവരമുണ്ട്. ജമ്മു കശ്മീരിലെ ബാരാമുള്ള, ബുദ്ഗാം ഭാഗങ്ങളിലും രാജ്യാന്തര അതിർത്തിയിലും പാക്കിസ്ഥാന്റെ ഭാഗത്തുനിന്ന് വെടിവയ്പ്പുണ്ടായതായും റിപ്പോർട്ടുണ്ട്.
ഇതിനിടെ ശ്രീനഗറില്‍ മുഴുവന്‍ സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതായി അറിയിച്ച് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള എക്‌സില്‍ കുറിച്ചു. വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന് എന്ത് സംഭവിച്ചെന്നും ഒമര്‍ അബ്ദുള്ള എക്‌സിലൂടെ ചോദിച്ചു.
ഇന്ത്യ-പാക് വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന് പിന്നാലെ നടപടി ഇരുകൈയും നീട്ടി സ്വീകരിക്കുന്നതായി ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള അഭിപ്രായപ്പെട്ടിരുന്നു. വെടിനിര്‍ത്തല്‍ പ്രഖ്യാപനം രണ്ട് മൂന്ന് ദിവസം മുന്‍പ് സംഭവിച്ചിരുന്നെങ്കില്‍ അതിര്‍ത്തിയില്‍ കുറച്ച് ജീവനുകളെങ്കിലും നഷ്ടപ്പെടാതിരിക്കുമായിരുന്നെന്നും ഒമര്‍ അബ്ദുള്ള കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ ഒമര്‍ അബ്ദുള്ളയുടെ അഭിപ്രായ പ്രകടനത്തിന് പിന്നാലെയാണ് അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം തുടരുന്നതായി എക്‌സ് പോസ്റ്റില്‍ കുറിച്ചത്. ശ്രീനഗറിലുടനീളം സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതായും ഒമര്‍ അബ്ദുള്ള അറിയിച്ചു.
സംഘര്‍ഷം അതിര്‍ത്തി ഗ്രാമങ്ങളില്‍ വലിയ തോതിലുള്ള നഷ്ടങ്ങളാണ് സൃഷ്ടിച്ചത്. നാശനഷ്ടങ്ങള്‍ കൃത്യമായി വിലയിരുത്തി എത്രയുംവേഗം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ കളക്ടര്‍മാരോട് പറഞ്ഞിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിലുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ ഉടന്‍ ആരംഭിക്കും. ജമ്മു-കശ്മീരിലെ വിമാനത്താവളങ്ങള്‍ വൈകാതെ തുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഒമര്‍ അബ്ദുള്ള പറഞ്ഞിരുന്നു.
<BR>
TAGS : CEASEFIRE VIOLATION | PAK ATTACK
SUMMARY : Pakistan provokes again on the border; Sounds of explosions heard all over Srinagar, says Omar Abdullah
തിരുവനന്തപുരം: നിരത്ത് കീഴടക്കാന്‍ പുതുപുത്തന്‍ ബസുകളുമായി കെഎസ്ആര്‍ടിസി. എട്ട് ശ്രേണികളിലുള്ള 143 ബസുകളുടെ ഫ്ലാഗ്ഓഫ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന്…
തിരുവനന്തപുരം: സ്കൂളുകളിൽ ഓണം, ക്രിസ്മസ്, റംസാൻ എന്നീ ആഘോഷ പരിപാടികൾ നടക്കുന്ന ദിവസം വിദ്യാർത്ഥികൾക്ക് സ്കൂളിൽ യൂണിഫോം നിർബന്ധമാക്കേണ്ടതില്ല. ഇത്…
ബെംഗളൂരു: റീൽസ് ചിത്രീകരണത്തിനിടെ ട്രാക്ടർ നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞ് യുവാവ് മരിച്ചു. ഹാസൻ അരക്കൽഗുഡു താലൂക്കിലെ കൊണാനുരു ഹോബ്ലി കബ്ബാലിഗെരെ…
ബെംഗളൂരു: ധർമസ്ഥല കേസുമായി ബന്ധപ്പെട്ട് ബിജെപി നേതാവായ ബി എൽ സന്തോഷിനെതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയതിന് കർമസമിതി നേതാവും ഹിന്ദു…
ബെംഗളൂരു: സമന്വയ എഡ്യുക്കേഷണൽ ആൻ്റ് ചാരിറ്റബിൾ ട്രസ്റ്റ് ദാസറഹള്ളി ഭാഗിന്റെ നേതൃത്വത്തിൽ ശ്രീ കൃഷ്ണ ജന്മാഷ്ടമി ഘോഷയാത്ര സെപ്റ്റംബർ 14…
ബെംഗളൂരു: ആപ്പിള്‍ സ്മാര്‍ട്ട് ഫോണുകളുടെ ഇന്ത്യയിലെ മൂന്നാമത്തെ റീട്ടെയ്ല്‍ സ്റ്റോര്‍ ബെംഗളൂരുവില്‍ ഒരുങ്ങുന്നു. ബെംഗളൂരു നോർത്തിലെ മാൾ ഓഫ് ഏഷ്യയിൽ…