അനധികൃതമായി അറസ്റ്റ് ചെയ്‌തെന്ന് നടി നല്‍കിയ പരാതിയില്‍ മൂന്ന് ഐപിഎസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. ആന്ധ്രാപ്രദേശ് പിഎസ്ആര്‍ ആഞ്ജനേലുയു,ഐജി കാന്തി റാണ ടാറ്റ, എസ്പി വിശാല്‍ ഗുന്നി എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. തന്നെയും കുടുംബത്തെയും അനധികൃതമായി അറസ്റ്റ് ചെയ്തുവെന്നാണ് പരാതി.
നടി കാദംബരി ജെത്വാനിയാണ് ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതി നല്‍കിയത്. സിനിമ നിര്‍മ്മാതാവായ വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവിന്റെ വ്യാജ പരാതിയില്‍ തന്നെയും കുടുബത്തെയും അനധികൃതമായി അറസ്റ്റ് ചെയ്ത് തടങ്കലില്‍ പാര്‍പ്പിച്ചു എന്നാണ് കാദംബരി പരാതി നല്‍കിയത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് അറസ്റ്റ് നടന്നത്.
അനധികൃതമായി ഭൂമി സമ്പാദിക്കുന്നതിന് വ്യാജരേഖ നിര്‍മ്മിച്ച് പണം തട്ടിയെടുത്തെന്നായിരുന്നു നടിക്കെതിരായ പരാതി. ഇത് താന്‍ നിര്‍മ്മാതാവിനെതിരെ മുംബൈയില്‍ നല്‍കിയ പരാതിയുടെ പ്രതികാര നടപടിയാണ് എന്നും പോലീസ് ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും നടി ആരോപിച്ചു.
നടിയെ അറസ്റ്റ് ചെയ്യാന്‍ അന്ന് സംസ്ഥാന ഇന്റലിജന്റസ് മേധാവിയായിരുന്ന പിഎസ്ആര്‍ ആഞ്ജനേലുയു, കാന്തി ടാണ ടാറ്റയ്ക്കും വിശാല്‍ ഗുന്നിക്കും നിര്‍ദേശം നല്‍കുകയായിരുന്നു. ആഞ്ജനേയുലു തന്റെ അധികാരം ദുരുപയോഗം ചെയ്തുവെന്നാണ് സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നത്.
മേലുദ്യോഗസ്ഥന്റെ നിര്‍ദേശപ്രകാരം കൃത്യമായ അന്വേഷമില്ലാതെ നടപടി സ്വീകരിച്ചെന്നാണ് വിജയവാഡ കമ്മിഷണറായിരുന്ന കാന്തി റാണാ ടാറ്റയുടെ സസ്‌പെന്‍ഷന്‍ ഉത്തരവിലുള്ളത്. വിശാല്‍ ഗുന്നി നടിയെ അറസ്റ്റ് ചെയ്യുന്നതിന് മുന്‍പ് പരാതി വിശദമായി പരിശോധിക്കുന്നതില്‍ പരാജയപ്പെട്ടെന്നാണ് ഉത്തരവിലുള്ളത്.
TAGS: NATIONAL | SUSPENSION
SUMMARY: Senior IPS officers suspended by Andhra govt for ‘wrongful arrest’ of Mumbai-based actress
കണ്ണൂർ: മദ്യപിച്ച് വാഹനമോടിച്ച പോലീസുകാരനെതിരെ കേസെടുത്തു. സ്‌പെഷ്യല്‍ ബ്രാഞ്ച് എസ് ഐ പി ശിവദാസനെതിരെയാണ് കേസെടുത്തത്. സിനിമാ താരം കൂടിയാണ്…
കണ്ണൂർ: ഇരിട്ടി- വിരാജ്പേട്ട റൂട്ടില്‍ മാക്കൂട്ടം ചുരം പാതയില്‍ ബസ്സിന് തീപിടിച്ചു. ഫയർഫോഴ്സ് എത്തി തീയണക്കാൻ ശ്രമിച്ചെങ്കിലും ബസ് പൂർണമായും…
കൊച്ചി: ബലാത്സംഗക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തിലിന് നോട്ടീസ് അയച്ച് കോടതി. സർക്കാരിന്റെ അപ്പീലില്‍ ആണ് നോട്ടീസ്. അപ്പീല്‍ ക്രിസ്മസ് അവധിക്ക്…
തിരുവനന്തപുരം: കേരളത്തില്‍ ഇന്നും സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്. ഗ്രാം വില 75 രൂപ വര്‍ധിച്ച് 12,350 രൂപയായി. പവന്‍ വില…
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ വിവാദങ്ങള്‍ക്കിടെ ക്ഷേത്ര ഉദ്ഘാടന പരിപാടിയില്‍ നിന്ന് പിൻമാറി നടൻ ദിലീപ്. എറണാകുളത്തപ്പൻ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചുള്ള…
ബെംഗളൂരു: മലയാളി ഫാമിലി അസോസിയേഷന്‍ കുടുംബസംഗമം സംഘടിപ്പിച്ചു. പ്രസിഡന്റ് കേണൽ ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു. ജനുവരി 11-ന് ഇന്ദിരാനഗർ ഇസിഎ…