Categories: TOP NEWS

അനധികൃത ഇരുമ്പയിര് കടത്ത് കേസ്; സതീഷ് ക്യഷ്ണ സെയിലിന് എതിരായ വിധി സസ്പെൻഡ്‌ ചെയ്ത് ഹൈക്കോടതി

ബെംഗളൂരു: അനധികൃത ഇരുമ്പയിര് കടത്തുമായി ബന്ധപ്പെട്ട് കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ ഉൾപ്പടെ 6 പേരെ ശിക്ഷിച്ചുകൊണ്ടുള്ള കീഴ്‌ക്കോടതി വിധി കർണാടക ഹൈക്കോടതി സസ്‌പെൻഡ് ചെയ്തു. കേസിൽ പ്രതികളായ 6 പേരെയും ഏഴ് വർഷത്തേക്ക് ശിക്ഷിച്ചുകൊണ്ടുള്ള വിധിയാണ് ഹൈക്കോടതി റദ്ദാക്കിയത്. കേസിൽ ആകെ 14 പേരെയാണ് കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നത്. സതീഷ് സെയിലിന് ഉപാധികളോടെ കോടതി ജാമ്യവും അനുവദിച്ചു.

എന്നാൽ ഒമ്പത് കോടിയിലധികം പിഴ ചുമത്തിയ കേസുകളിൽ പിഴയുടെ 25 ശതമാനം അടുത്ത ആറാഴ്ചയ്ക്കകം കെട്ടിവയ്ക്കാനും ഹൈക്കോടതി നിർദേശിച്ചു. ആറ് കേസുകളിലായി പ്രതികൾ സമർപ്പിച്ച 12 അപ്പീലുകൾ പരിഗണിക്കുന്നതിനിടെയാണ് ഉത്തരവ്.

ബെംഗളൂരുവിലെ പ്രത്യേക കോടതിയാണ് നേരത്തെ എംഎൽഎ ഉൾപ്പെടെയുള്ളവർക്ക് ഏഴ് വർഷത്തേക്ക് ശിക്ഷ വിധിച്ചത്. ആറ് കേസുകളാണ് സംഭവവുമായി ബന്ധപ്പെട്ടുണ്ടായിരുന്നത്. തടവിനൊപ്പം 44 കോടി രൂപ പിഴയും ചുമത്തിയിരുന്നു.

മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുന്റെ രക്ഷാപ്രവർത്തനവുമായി ബന്ധപ്പെട്ട് സതീശ് കൃഷ്ണ സെയിൽ മലയാളികൾക്ക് ഏറെ സുപരിചിതനാണ്.

TAGS: KARNATAKA | SATISH KRISHNA SAIL
SUMMARY: Karnataka High Court suspends sentence, grants bail to MLA Satish Sail and other convicts

Savre Digital

Recent Posts

നവദമ്പതികള്‍ സഞ്ചരിച്ച ബൈക്കിൽ ട്രക്ക് ഇടിച്ച് അപകടം: വധുവിന് ദാരുണാന്ത്യം, വിവരമറിഞ്ഞ മുത്തശ്ശിയും കുഴിഞ്ഞുവീണു മരിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ വാഹനാപകടത്തിൽ നവവധുവിന് ദാരുണാദ്യം. ചെന്നപ്പട്ടണ സ്വദേശിനിയും മല്ലേശ്വരത്ത് താമസക്കാരിയുമായ എസ് ഗീത (23) ആണ് മരിച്ചത്. ഗീതയുടെ…

19 minutes ago

മാല മോഷണത്തിന് സർക്കാർ ഉദ്യോഗസ്ഥൻ പിടിയിൽ

പാലക്കാട്: ആലത്തൂരിൽ ,മാല മോഷണത്തിന് സർക്കാർ ഉദ്യോഗസ്ഥൻ പിടിയിൽ. എയ്ഡഡ് സ്കൂളിലെ ഓഫീസ് അസിസ്റ്റന്റ് സമ്പത്ത് ആണ് പിടിയിലായത്. തൊഴിലുറപ്പ്…

1 hour ago

വോട്ടര്‍പ്പട്ടികയിലെ ക്രമക്കേട് ആരോപണം; രാഹുൽ ഗാന്ധിക്ക് നോട്ടിസ് അയച്ച് കർണാടക തിരഞ്ഞെടുപ്പ് കമ്മിഷൻ

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് അട്ടിമറി ആരോപണത്തില്‍ രാഹുല്‍ ഗാന്ധിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചു. കര്‍ണാടക മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറാണ് നോട്ടീസ്…

2 hours ago

ബെളഗാവിയിലേക്കടക്കം 3 വന്ദേഭാരത് ട്രെയിനുകൾ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു

ബെംഗളൂരു: ബെംഗളൂരുവിൽ വന്ദേഭാരത് ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. മൂന്ന് പുതിയ വന്ദേ ഭാരത് ട്രെയിനുകളാണ് പ്രധാനമന്ത്രി…

3 hours ago

‘സാന്ദ്ര തോമസിന് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള യോഗ്യതയില്ല’: വിജയ് ബാബു

തിരുവനന്തപുരം: നിർമാതാക്കളുടെ സംഘടനയിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് സാന്ദ്ര തോമസ് നല്‍കിയ നാമനിർദേശ പത്രിക തള്ളിയതുമായി ബന്ധപ്പെട്ട് വലിയ…

3 hours ago

കുന്നംകുളത്ത് കാറും ആംബുലൻസും കൂട്ടിയിടിച്ച് രോഗിക്കും യാത്രികക്കും ദാരുണാന്ത്യം

കുന്നംകുളം: തൃശ്ശൂര്‍ കാണിപ്പയ്യൂര്‍ കുരിശുപള്ളിക്ക് സമീപം ആംബുലന്‍സും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. ആംബുലന്‍സിലുണ്ടായിരുന്ന രോഗി കണ്ണൂര്‍ സ്വദേശി…

3 hours ago