അനധികൃത ഇരുമ്പയിര് കടത്ത് കേസ്; സതീഷ് ക്യഷ്ണ സെയിലിന് എതിരായ വിധി സസ്പെൻഡ്‌ ചെയ്ത് ഹൈക്കോടതി

ബെംഗളൂരു: അനധികൃത ഇരുമ്പയിര് കടത്തുമായി ബന്ധപ്പെട്ട് കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ ഉൾപ്പടെ 6 പേരെ ശിക്ഷിച്ചുകൊണ്ടുള്ള കീഴ്‌ക്കോടതി വിധി കർണാടക ഹൈക്കോടതി സസ്‌പെൻഡ് ചെയ്തു. കേസിൽ പ്രതികളായ 6 പേരെയും ഏഴ് വർഷത്തേക്ക് ശിക്ഷിച്ചുകൊണ്ടുള്ള വിധിയാണ് ഹൈക്കോടതി റദ്ദാക്കിയത്. കേസിൽ ആകെ 14 പേരെയാണ് കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നത്. സതീഷ് സെയിലിന് ഉപാധികളോടെ കോടതി ജാമ്യവും അനുവദിച്ചു.

എന്നാൽ ഒമ്പത് കോടിയിലധികം പിഴ ചുമത്തിയ കേസുകളിൽ പിഴയുടെ 25 ശതമാനം അടുത്ത ആറാഴ്ചയ്ക്കകം കെട്ടിവയ്ക്കാനും ഹൈക്കോടതി നിർദേശിച്ചു. ആറ് കേസുകളിലായി പ്രതികൾ സമർപ്പിച്ച 12 അപ്പീലുകൾ പരിഗണിക്കുന്നതിനിടെയാണ് ഉത്തരവ്.

ബെംഗളൂരുവിലെ പ്രത്യേക കോടതിയാണ് നേരത്തെ എംഎൽഎ ഉൾപ്പെടെയുള്ളവർക്ക് ഏഴ് വർഷത്തേക്ക് ശിക്ഷ വിധിച്ചത്. ആറ് കേസുകളാണ് സംഭവവുമായി ബന്ധപ്പെട്ടുണ്ടായിരുന്നത്. തടവിനൊപ്പം 44 കോടി രൂപ പിഴയും ചുമത്തിയിരുന്നു.

മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുന്റെ രക്ഷാപ്രവർത്തനവുമായി ബന്ധപ്പെട്ട് സതീശ് കൃഷ്ണ സെയിൽ മലയാളികൾക്ക് ഏറെ സുപരിചിതനാണ്.

TAGS: KARNATAKA | SATISH KRISHNA SAIL
SUMMARY: Karnataka High Court suspends sentence, grants bail to MLA Satish Sail and other convicts

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കോഴിഫാമില്‍ നിന്നും വൈദ്യുതാഘാതമേറ്റ് അസം സ്വദേശികളായ ദമ്പതികള്‍ മരിച്ചു

തൃശൂര്‍: ദേശമംഗലം തലശേരിയില്‍ ഇതരസംസ്ഥാന തൊഴിലാളികളായ ദമ്പതികള്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു. അസം...

യാദ്ഗിറില്‍ വാഹനാപകടത്തില്‍ മൂന്ന് സ്ത്രീകള്‍ മരിച്ചു; 21 പേർക്ക് പരുക്കേറ്റു

ബെംഗളൂരു: കർണാടകയിലെ യാദ്ഗിറില്‍ വാഹനാപകടത്തില്‍ മൂന്ന് സ്ത്രീകള്‍ മരിച്ചു. 21 പേർക്ക്...

നടൻ ദേവൻ ടിവികെയിലേക്ക്; വിജയിയുമായി ഉടൻ കൂടിക്കാഴ്ച നടത്തും

തിരുവനന്തപുരം: നടൻ ദേവൻ ടിവികെയിലേക്കെന്ന് സൂചന. വിജയ്‍യുമായി ഉടൻ കൂടിക്കാഴ്ച നടത്തുമെന്ന്...

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; ഏഴ് ജില്ലകൾക്ക് യെല്ലോ അലർട്ട്: സംസ്ഥാനത്ത് നാളെ വ്യാപക മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. ഇന്ന് ഏഴ് ജില്ലകള്‍ക്ക്...

മൂവാറ്റുപുഴ ആസ്ഥാനമായി പുതിയ ജില്ല രൂപീകരിക്കുന്നത് പരിഗണനയില്‍: വി.ഡി. സതീശൻ

കൊച്ചി: മൂവാറ്റുപുഴ ആസ്ഥാനമായി ജില്ല രൂപീകരിക്കുന്നത് പരിഗണിക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍....

കൊച്ചി മെട്രോയില്‍ പാര്‍ക്കിങ് നിരക്ക് കുത്തനെ കൂട്ടി

കൊച്ചി: മെട്രോയുടെ തിരഞ്ഞെടുത്ത നാല് പ്രധാന സ്റ്റേഷനുകളിലെ പാർക്കിങ് ഫീസ് കുത്തനെ...

ജഘന്യജൻ l ചെറുകഥ

കഥ സതീഷ് തോട്ടശ്ശേരി. വീശിയടിക്കുന്ന കാറ്റിനൊപ്പം കർക്കടക മഴ മലയിറങ്ങിവന്നപ്പോൾ മായപ്പൻ്റെ ചിന്തകൾ ഒരാവശ്യവുമില്ലാതെ...

യഷ് ചിത്രമായ ‘ടോക്സിക്’ പ്രൊമോഷനിടെ അപകടം: രണ്ട് വിദ്യാര്‍ഥികള്‍ക്ക്

ഹൈദരാബാദ്: യഷ് നായകനാകുന്ന പാന്‍ ഇന്ത്യന്‍ ചിത്രം 'ടോക്സിക്കി'ന്റെ പ്രൊമോഷൻ ചടങ്ങിനിടെയുണ്ടായ...

Related Articles

Popular Categories