ഹൈദരാബാദ്: ബലി പെരുന്നാളിനോടനുബന്ധിച്ച് അറക്കാനായി പശുവിനെ കടത്തിയെന്നാരോപിച്ച് തെലങ്കാനയിലെ മേദക്കിൽ വര്‍ഗീയ സംഘര്‍ഷം. ശനിയാഴ്ച രാത്രിയാണ് സംഭവം. ബിജെവൈഎം നേതാക്കൾ പശുക്കളെ കടത്തുന്നത് തടഞ്ഞതോടെയാണ് സംഘർഷം ആരംഭിച്ചത്. തുടര്‍ന്ന് ഇരുവിഭാഗവും റോഡിൽ കുത്തിയിരുന്ന് പ്രതിഷേധം നടത്തി. ഇതിനിടെ ചേരി തിരിഞ്ഞ് കല്ലേറുണ്ടായി. കടകളും ഒരു ആശുപത്രിയും ആക്രമിക്കപ്പെട്ടു. സംഘര്‍ഷത്തില്‍ ഏഴുപേര്‍ക്ക് പരുക്കേറ്റു.
സംഘര്‍ഷ സാഹചര്യം നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ മേഖലയില്‍ പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. സെക്ഷൻ 144 ഏർപ്പെടുത്തിയ സാഹചര്യത്തില്‍ നാലോ അതിലധികമോ ആളുകൾ കൂട്ടംകൂടുന്നത് നിരോധിച്ചിരിക്കുകയാണ്. മേധക് ജില്ലയിലെ രാംദാസ് ചൗരസ്‌തയ്ക്ക് സമീപമാണ് നിരോധനാജ്ഞ. സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ ഇരു വിഭാങ്ങള്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ടെന്നും ഏതാനും ആളുകളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
<BR>
TAGS : CLASH ON COW TRANSPORTATION | TELANGANA
SUMMARY : Conflict between two communities in Telangana
അങ്കാറ: ജോർജിയയിൽ അസർബൈജാൻ അതിർത്തിക്ക് സമീപം തുർക്കിയുടെ സൈനിക ചരക്ക് വിമാനം തകർന്നുവീണ് അപകടം. വിമാനത്തിൽ ജീവനക്കാരടക്കം 20 സൈനികർ…
ബെംഗളൂരു: ബെംഗളൂരു പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ തടവുകാർ മൊബൈൽ ഫോണും ടിവിയും മദ്യവും ഉപയോഗിക്കുന്നതിന്റെ വീഡിയോ പ്രചരിച്ചതിന് പിന്നാലെ…
ബെംഗളൂരു: ഡല്‍ഹി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ബെംഗളൂരു വിമാനത്താവളത്തിലെ സുരക്ഷ പരിശോധനയുടെ ഭാഗമായി യാത്രക്കാര്‍ നേരത്തേ എത്തിച്ചേരണമെന്ന് നിര്‍ദേശം. വിമാന സംബന്ധമായ…
പാറ്റ്ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിലെ എക്‌സിറ്റ് പോൾ ഫലങ്ങളിൽ എൻഡിഎയ്ക്ക് മുന്നേറ്റം. പീപ്പിൾസ് പൾസിന്റെ എക്‌സിറ്റ് പോളിൽ 133 -159…
ബെംഗളൂരു: മണ്ഡലകാലത്ത് ബെംഗളൂരുവില്‍ നിന്ന് പമ്പയിലേക്ക് (നിലയ്ക്കല്‍) നേരിട്ടുള്ള സ്‌പെഷ്യല്‍ ബസ് സര്‍വീസ് ആരംഭിച്ച് കര്‍ണാടക ആര്‍ടിസി. ഐരാവത് എസി…
ബെംഗളൂരു: ഓൺസ്റ്റേജ് ജാലഹള്ളി വയലാർ അനുസ്മരണം സംഘടിപ്പിച്ചു. രമേശ് വണ്ടാനം സ്വാഗതം പറഞ്ഞു. കവിരാജ് അധ്യക്ഷത വഹിച്ചു. വയലാർ കുടുംബാംഗവും…