തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ എഡിജിപി എംആര്‍ അജിത് കുമാറിന് ക്ലീന്‍ചിറ്റ് നല്‍കികൊണ്ടുള്ള വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് മുഖ്യമന്ത്രി അംഗീകരിച്ചു. പി വി അന്‍വറിന്റെ പരാതിയിലായിരുന്നു വിജിലന്‍സ് അന്വേഷണം. വീട് നിര്‍മ്മാണം, ഫ്‌ളാറ്റ് വാങ്ങല്‍, സ്വര്‍ണ്ണക്കടത്ത് എന്നിവയില്‍ അജിത്കുമാര്‍ അഴിമതി നടത്തിയതായി കണ്ടെത്താനായില്ലെന്നാണ് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
പുതിയ ഡിജിപിയെ തിരഞ്ഞെടുക്കാനുള്ള സർക്കാർ നടപടി പുരോഗമിക്കുന്നതിനിടെയാണ് അജിത് കുമാറിന് ക്ലീൻചിറ്റ് നൽകാനുള്ള വിജിലൻസ് റിപ്പോർട്ടറിന് മുഖ്യമന്ത്രി അംഗീകാരം നൽകിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ഉടന്‍ പുറത്തിറങ്ങും.
പി. വിജയനെതിരെ വ്യാജ മൊഴി നല്‍കിയ സംഭവത്തില്‍ എം ആര്‍ അജിത് കുമാറിനെതിരെ കേസെടുക്കാന്‍ ശിപാര്‍ശ നല്‍കിയിരുന്നു. ഇതില്‍ റിപ്പോര്‍ട്ട് ഇതുവരെ സമര്‍പ്പിച്ചിട്ടില്ല. പിവി അന്‍വറിന്റെ ആരോപണത്തിന് പിന്നാലെയാണ് വിഷയത്തില്‍ ആരോപണ-പ്രത്യാരോപണങ്ങള്‍ ഉയര്‍ന്നുവന്നത്.
<BR>
TAGS : ADGP MR AJITH KUMAR IPS
SUMMARY : Illegal acquisition case; A clean chit for ADGP MR Ajith Kumar
ഡല്‍ഹി: സിബിഎസ്‌ഇ പത്താംക്ലാസ് രണ്ടാംഘട്ട പരീക്ഷകള്‍ 2026 മെയ് 15 വെള്ളിയാഴ്ച ആരംഭിച്ച് മെയ് 21 വ്യാഴാഴ്ച അവസാനിക്കും. രണ്ടാം…
കൊച്ചി: സ്ത്രീകളുടെ പ്രസവത്തെക്കുറിച്ച് സംവിധായകനും തൃക്കാക്കര എൻഡിഎ സ്ഥാനാർഥിയുമായ അഖില്‍ മാരാർ നടത്തിയ പരാമർശം വിവാദത്തില്‍. വിഷയത്തില്‍ നടപടി ആവശ്യപ്പെട്ട്…
കണ്ണൂർ: കണ്ണൂരില്‍ കിണര്‍ പണിക്കിടെ സൂര്യാതപമേറ്റ് യുവാവ് മരിച്ചു. പള്ളിപ്പൊയില്‍ സ്വദേശി സനല്‍ കുമാര്‍ എം വിയാണ് മരിച്ചത്. 37…
ചെന്നൈ: തമിഴ്നാട്ടിൽ വോട്ടെടുപ്പ് പുരോഗമിക്കവെ പോളിങ് സമയം നീട്ടണമെന്ന ആവശ്യവുമായി ടിവികെ അധ്യക്ഷൻ വിജയ് തിരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ചു. ബസുകൾ…
തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തില്‍ കാണാതായ തൃശൂർ കോട്ടപ്പുറം സ്വദേശി ഗിരീഷിന്റെ അമ്മ ഗൗരിയമ്മ (74) അന്തരിച്ചു. പക്ഷാഘാതത്തെത്തുടർന്ന് കഴിഞ്ഞ…
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 110 രൂപയുടെ കുറവാണ് ഇന്നുണ്ടായത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 14,075…