തൃശൂർ: തൃശൂർ മുണ്ടത്തിക്കോടുണ്ടായ വെടിക്കെട്ട് അപകടത്തിൽ മരിച്ചവരിൽ മേക്കപ്പ് ആർട്ടിസ്റ്റും. വെടിക്കോപ്പ് നിർമാണത്തിൽ സഹായത്തിലേർപ്പെട്ടിരുന്ന മേക്കപ്പ് ആർട്ടിസ്റ്റായ ചിറയ്ക്കൽ ഇഞ്ചമുടി സ്വദേശി വടക്കേപുരയ്ക്കൽ ബിജീഷ് (40) ആണ് മരിച്ചത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബുധനാഴ്ച വൈകിട്ട് നാലിന് നാട്ടിക പൊതു ശ്മശാനത്തിൽ സംസ്‌കരിച്ചു.
നിരവധി സിനിമകളിൽ പ്രമുഖ നടീ നടൻമാരുടെ മേക്കപ്പ് മാനായി പ്രവർത്തിച്ചിട്ടുണ്ട്. വിസ്മയ മോഹൻലാൽ നായികയാകുന്ന തുടക്കം എന്ന ചിത്രത്തിലാണ് ബിജീഷ് അവസാനമായി പ്രവർത്തിച്ചത്. ഫെഫ്ക ഓൾ കേരള മേക്കപ്പ് ആൻഡ് ഹെയർ സ്റ്റൈലിസ്റ്റ് യൂണിയൻ അംഗം കൂടിയായിരുന്നു ബിജീഷ്. മാർഗം കളി, ഷീ ടാക്സി തുടങ്ങിയ സിനിമകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
പൂരങ്ങളെയും വെടിക്കെട്ടിനെയും ഏറെ ഇഷ്ടപ്പെട്ടിരുന്ന ബിജീഷ് തൃശ്ശൂർ പൂരത്തിന് തിരുവമ്പാടി വിഭാഗത്തിൻ്റെ വെടിക്കെട്ട് സാമഗ്രികൾ ഒരുക്കുന്നതിൽ സഹായിച്ചു കൊണ്ടിരിക്കെ സ്ഫോടനത്തിൽ പെടുകയായിരുന്നു. ബിജീഷിന്റെ മരണത്തിൽ തുടക്കം സിനിമയുടെ സംവിധായകൻ ജൂഡ് ആന്തണി ജോസഫ് നടുക്കം രേഖപ്പെടുത്തി. ‘ഹൃദയഭേദകം’ എന്നായിരുന്നു അദ്ദേഹം പ്രതികരിച്ചത്.
SUMMARY: Filmmaker among those killed in Thrissur fireworks accident
ബെംഗളൂരു: കമ്പനി ക്രെഡിറ്റ് കാർഡ് ദുരുപയോഗം ചെയ്ത് 27 ലക്ഷം രൂപ തട്ടിയെടുത്ത ഐടി ജീവനക്കാരനെതിരെ പോലീസ് കേസെടുത്തു. ബെംഗളൂരു…
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ ഭീകരവാദി പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍. പരാമര്‍ശത്തില്‍ ഖാര്‍ഗെ വിശദീകരണം നല്‍കണമെന്ന്…
മംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിലെ മൂഡബിദിരി ഹൊസബെട്ടു പുച്ച്മൊഗരു ബവാഡ ബൈലുവില്‍ ക്ഷേത്രോത്സവ ചടങ്ങിനിടെ നടപ്പാലം തകർന്ന് എട്ട് പേർക്ക്…
ബെംഗളൂരു: ബെംഗളൂരു വിമാനത്താവളത്തിൽ വീണ്ടും ലഹരി മരുന്ന് വേട്ട. യാത്രക്കാരിൽ നിന്നും 3.89 കോടിയുടെ ഹൈഡ്രോപോണിക് കഞ്ചാവ് പിടികൂടി. ബാങ്കോക്കിൽ…
തൃശ്ശൂർ: തൃശ്ശൂർ പൂരത്തിൽ വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താൻ പാറമേക്കാവ് ദേവസ്വം നിർദ്ദേശിച്ചു. മുൻപ് 2006ൽ വെടിക്കെട്ട് അപകടം നടന്നപ്പോൾ…
മംഗളൂരു: അവധിക്കാല തിരക്ക് കണക്കിലെടുത്ത് മംഗളൂരുവിൽ നിന്ന് പോതനൂരിലേക്ക് സ്പെഷ്യൽ സൂപ്പർഫാസ്റ്റ് ട്രെയിൻ പ്രഖ്യാപിച്ച് സതേൺ റെയിൽവേ. ഏപ്രിൽ 24…