Categories: NATIONALTOP NEWS

അനന്ത്നാഗിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് സൈനികർക്ക് വീരമൃത്യു

ശ്രീനഗർ: ജമ്മു കശ്മീരിലെ അനന്ത്നാഗിൽ കശ്മീരിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് സൈനികർക്ക് വീരമൃത്യു. ആക്രമണത്തിൽ മൂന്ന് പേർക്ക് പരുക്കേറ്റു. കോക്കർനാ​ഗ് വനമേഖലയിൽ ശനിയാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു ആക്രമണം. സുരക്ഷാ സേന തിരച്ചിൽ നടത്തുന്നതിനിടെ, വനത്തിനുള്ളിൽ ഒളിച്ചിരുന്ന ഭീകരർ വെടിയുതിർക്കുകയായിരുന്നു എന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

ഭീകരരുടെ വെടിവെപ്പിൽ പരുക്കേറ്റതിനു പിന്നാലെ സൈനികരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ഗുരുതര പരുക്കേറ്റ രണ്ട് പേരെ രക്ഷിക്കാനായില്ല. മേഖലയിൽ സൈനികനടപടി തുടരുകയാണ്. കൂടുതൽ സൈന്യം വിന്യസിച്ചു. ഇന്ത്യൻ ആർമി, ജമ്മു കശ്മീർ പോലീസ്, സിആർപിഎഫ് എന്നിവർ ഉൾപ്പെട്ട സംയുക്ത ഓപ്പറേഷൻ ആരംഭിച്ചു.
<BR>
TAGS : JAMMU KASHMIR | ENCOUNTER
SUMMARY : Two soldiers martyred in an encounter with terrorists in Anantnag

Savre Digital

Recent Posts

ബെംഗളൂരുവിൽ തെരുവ് നായ ആക്രമണത്തില്‍ പരുക്കേറ്റ രണ്ട് വിദ്യാർഥിനികള്‍ ആശുപത്രിയില്‍

ബെംഗളൂരു: ബെംഗളൂരുവിൽ തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ രണ്ട് കോളേജ് വിദ്യാർഥിനികൾക്ക് പരുക്ക്. കെങ്കേരിക്ക് സമീപത്തുള്ള ജ്ഞാന ഭാരതി ക്യാമ്പസിനുള്ളില്‍ ചൊവ്വാഴ്ച…

20 minutes ago

ട്രാക്ക് നിർമാണം: ആറ് ട്രെയിനുകൾ റദ്ദാക്കി

തിരുവനന്തപുരം: സൗത്ത് സെൻട്രൽ റെയിൽവേയ്ക്ക് കീഴിലെ പാതകളില്‍ ട്രാക്ക് നിർമാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ കേരളത്തിലൂടെ സര്‍വീസ് നടത്തുന്ന ആറ് ട്രെയിനുകൾ…

51 minutes ago

‘ആധാര്‍ പൗരത്വത്തിനുള്ള നിര്‍ണായക തെളിവായി കണക്കാക്കാനാകില്ല’; തിരഞ്ഞെടുപ്പ് കമ്മീഷനെ ശരിവെച്ച്‌ സുപ്രീംകോടതി

ഡല്‍ഹി: ആധാര്‍ കാര്‍ഡ് പൗരത്വത്തിൻ്റെ നിർണായക തെളിവായി കണക്കാക്കാനാവില്ലെന്ന് സുപ്രീം കോടതി. തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ വാദം ശരിവെച്ചുകൊണ്ടാണ് സുപ്രീം കോടതിയുടെ…

2 hours ago

കുഞ്ഞുങ്ങള്‍ പറന്നു രസിക്കട്ടെ വര്‍ണ പൂമ്പാറ്റകളായി; ആഘോഷ ദിനങ്ങളില്‍ ഇനി യൂണിഫോം നിര്‍ബന്ധമില്ലെന്ന് വി ശിവൻകുട്ടി

തിരുവനന്തപുരം: സ്‌കൂളുകളിലെ ആഘോഷ ദിനങ്ങളില്‍ കുഞ്ഞുങ്ങള്‍ക്ക് യൂണിഫോം നിർബന്ധമാക്കില്ലെന്ന് പ്രഖ്യാപിച്ച്‌ മന്ത്രി വി ശിവൻകുട്ടി. ആഘോഷവേളകളില്‍ കുഞ്ഞുങ്ങള്‍ വർണ പൂമ്പാറ്റകളായി…

2 hours ago

നടിയെ ആക്രമിച്ച കേസ്: വിചാരണ നടപടികള്‍ നീളുന്നതില്‍ ഹൈക്കോടതി റിപ്പോര്‍ട്ട് തേടി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ നടപടികള്‍ നീളുന്നതില്‍ റിപ്പോർട്ട് തേടി ഹൈക്കോടതി. ജില്ലാ ജുഡീഷ്യറിയുടെ ചുമതലയുള്ള രജിസ്ട്രാർ ആണ്…

3 hours ago

കോഴിക്കോട്ടെ സഹോദരിമാരുടെ കൊലപാതകം; മൃതദേഹം പ്രതി പ്രമോദിന്‍റേത് തന്നെയെന്ന് സ്ഥിരീകരണം

കോഴിക്കോട്: കണ്ണൂർ തലശേരിയിലെ പുഴയില്‍ കണ്ടെത്തിയ അജ്ഞാത മൃതദേഹം കോഴിക്കോട് തടമ്പാട്ടു താഴത്ത് വൃദ്ധ സഹോദരിമാരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ…

4 hours ago