അനുവാദമില്ലാതെ പണം പിൻവലിച്ചത് മറച്ചുവെക്കാൻ അമ്മയെ കൊലപ്പെടുത്തിയ മകളും കാമുകനും അറസ്റ്റിൽ. പൂനെയിലെ വഡ്ഗാവ് ഷെരിയിലാണ് സംഭവം. 45-കാരിയായ മംഗൾ സഞ്ജയ് ഗോഖലെയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൾ യോഷിത (18), കാമുകൻ യാഷ് ഷിറ്റോൾ എന്നിവർ പിടിയിലായി.
മംഗൾ ഉറങ്ങിക്കിടക്കുമ്പോൾ ചുറ്റികകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. മംഗളിന്റെ അനുവാദമില്ലാതെ ബാങ്ക് അക്കൗണ്ടിൽ നിന്ന് രണ്ട് ലക്ഷം രൂപ ഇരുവരും പിൻവലിച്ചിരുന്നു. ഇതു കണ്ടുപിടിക്കാതിരിക്കാൻ ആണ് കൊലപാതകം എന്ന് പോലീസ് പറഞ്ഞു. കൃത്യം നടത്തിയ ശേഷം സാധാരണ മരണമാണെന്ന് വരുത്തിതീർക്കാൻ പ്രതികൾ ശ്രമിച്ചിരുന്നതായും പോലീസ് പറഞ്ഞു.
സംഭവം നടന്നയുടൻ മംഗളിനെ സമീപത്തെ ആശുപത്രിയിൽ ഇവർ പ്രവേശിപ്പിച്ചിരുന്നെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. കുളിമുറിയിൽ കാൽ വഴുതി വീണെന്നാണ് ഇവർ ആശുപത്രിയിൽ പറഞ്ഞത്. സംശയം തോന്നിയ ആശുപത്രി അധികൃതർ പോസ്റ്റ്മോർട്ടം നടത്തി. ഇതിൽ നിന്നുമാണ് മൂർച്ചയേറിയ ആയുധം കൊണ്ടാണ് തലയ്ക്ക് മുറിവേറ്റതെന്ന് കണ്ടെത്തിയത്.
പോലീസ് അന്വേഷണത്തിൽ മംഗളിന്റെ വസതിയിൽ ഷിറ്റോൾ നടത്തിയ സന്ദർശനങ്ങളും ബാങ്ക് അക്കൗണ്ടിൽ നിന്നുള്ള സംശയാസ്പദമായ ഇടപാടുകളും കണ്ടെത്തി. പിന്നീട് ഇരുവരുടെയും ഫോൺ കോളുകളും സന്ദേശങ്ങളും ട്രാക്ക് ചെയ്തതിലൂടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
The post അനുവാദമില്ലാതെ പണം പിൻവലിച്ചത് മറച്ചുവെക്കാൻ അമ്മയെ കൊലപ്പെടുത്തി; മകളും കാമുകനും അറസ്റ്റിൽ appeared first on News Bengaluru.
Powered by WPeMatico
തിരുവനന്തപുരം: സംസ്ഥാനത്തെ വടക്കന്‍ ജില്ലകളില്‍ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ…
ബെംഗളൂരു: ബെംഗളൂരു നഗരത്പേട്ടില്‍ കഴിഞ്ഞദിവസം കെട്ടിടത്തില്‍ തീപ്പിടിച്ച് അഞ്ചുപേർ മരിച്ച സംഭവത്തെത്തുടർന്ന് അനധികൃത കെട്ടിടങ്ങൾക്കെതിരേ കര്‍ശന നടപടിയുമായി സർക്കാർ. അപകടം…
പെഷാവർ: പാകിസ്ഥാനില്‍ വെടിവെപ്പിൽ ഏഴുപേർ കൊല്ലപ്പെടുകയും ഒരാൾക്ക് പരുക്കേൽക്കുകയും ചെയ്തു. ഖൈബർ പക്തൂൺക്വ പ്രവിശ്യയിൽ ശനിയാഴ്ച രാത്രിയാണ് സംഭവം. തണ്ടഡാമിൽ…
ബെംഗളൂരു: സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ കനത്ത മഴ തുടരുകയാണ്. ചിക്കമഗളൂരു, ഉത്തര കന്നഡ, കുടക്, ഹാസൻ, കോലാർ ജില്ലകളിൽ ഞായറാഴ്ച…
ബെംഗളൂരു: ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ഡിസംബറിന് ശേഷം സംസ്ഥാന മുഖ്യമന്ത്രിയാകുമെന്നുപറഞ്ഞ കോൺഗ്രസ് എംഎൽഎയ്ക്ക് പാര്‍ട്ടിയുടെ സംസ്ഥാന അച്ചടക്ക സമിതി കാരണംകാണിക്കൽ…
ബെംഗളൂരു : മലയാളം മിഷൻ കർണാടക ചാപ്റ്ററിന് കീഴിലുള്ള അധ്യാപകര്‍ക്കായി നടത്തുന്ന പരിശീലന പരിപാടി 23, 24 തീയതികളിൽ നടക്കും.…