ഫ്‌ളോറിഡ: അന്താരാഷ്‌ട്ര ബഹിരാകാശനിലയിത്തിലേക്ക് പോകുന്ന ആദ്യ ഇന്ത്യക്കാരനാകാൻ 39 കാരനായ ശുഭാൻഷു ശുക്ല. ഐഎസ്‌ആർഒയുടെ ഗഗൻയാൻ ദൗത്യ കമാൻഡറും വ്യോമസേനയിലെ യുദ്ധവിമാന പൈലറ്റും ഗ്രൂപ്പ് ക്യാപ്റ്റനുമായ ശുഭാൻഷുവിനെ ആക്‌സിയോം ദൗത്യം 4 ന്റെ (Ax-4) പൈലറ്റായി തിരഞ്ഞെടുത്തു. നാസയും ഐഎസ്ആർഒയും സ്വകാര്യ കമ്പനിയായ ആക്‌സിയോം സ്പേസും ചേർന്നുള്ള ദൗത്യം ഈ വർഷം നടക്കും.
നാസയിലൈ പെഗ്ഗിവിട്‌സണാണ് കമാൻഡർ. ടിബോർ കപു (ഹംഗറി), സ്ലാവോസ് ഉസ്‌നൻസ്‌കി വിസ്‌നിസ്‌കി (പോളണ്ട്) എന്നിവരാണ് മറ്റുള്ളവർ. ഈ വർഷം പകുതിക്കുശേഷം ഫ്‌ളോറിഡയിൽനിന്നാണ് വിക്ഷേപണം. 14 ദിവസം ബഹിരാകാശ നിലയത്തിൽ ഇവർകഴിയും. 1984ൽ ഇന്ത്യക്കാരനായ രാകേഷ് ശർമ ബഹിരാകാശ സഞ്ചാരം നടത്തിയിരുന്നു.
2006 ജൂണിൽ IAF ഫൈറ്റർ വിംഗിലേക്ക് കമ്മീഷൻ ചെയ്യപ്പെട്ട ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാൻഷു ശുക്ലയ്‌ക്ക് Su-30 MKI, മിഗ്-21, മിഗ്-29, ജഗ്വാർ, Hawk , ഡോർണിയർ , An-32 എന്നിവയുൾപ്പെടെ വിവിധ വിമാനങ്ങൾ പറത്തിയ അനുഭവ സമ്പത്തുണ്ട്. ഉത്തർപ്രദേശിലെ ലഖ്‌നൗ സ്വദേശിയാണ്. 2019 ലാണ് ഐഎസ്ആർഒ ഗഗൻയാൻ ദൗത്യത്തിനായി ശുഭാൻഷുവിനെ തിരഞ്ഞെടുത്തത്. ഇതിന്റെ ഭാഗമായി റഷ്യയിലെ യൂറി ഗഗാറിൻ കോസ്‌മോനോട്ട് പരിശീലനകേന്ദ്രത്തിൽ നിന്നും പരിശീലനവും നേടിയിരുന്നു.
<BR>
TAGS : INTERNATIONAL SPACE STATION (ISS) | AXIOM MISSION 4 | SHUBHANSHU SHUKLA
SUMMARY : Axiom-4 mission to the International Space Station; Subhanshu Shukla is the mission pilot
ബെംഗളൂരു: ഹാസന് ജില്ലയിലെ ബേലൂരില്‍ വാടക വീട്ടില്‍ യുവതിയെ സംശയാസ്പദമായ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച രാത്രിയാണ് മൃതദേഹം…
ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ചില്‍ മലയാളി സൈനികന് വീരമൃതു. മലപ്പുറം ഒതുക്കുങ്ങല്‍ സ്വദേശി സുബേദാര്‍ സജീഷ് കെ ആണ് മരിച്ചത്.…
തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടർ പട്ടിക പുതുക്കുന്നതിനുള്ള എന്യുമറേഷൻ ഫോം വിതരണം 99.5 ശതമാനം പൂർത്തിയായതായി ചീഫ് ഇലക്ടറൽ ഓഫീസർ ഡോ.…
ബെംഗളൂരു: എ.ടി.എം കൗണ്ടറിലേക്കുള്ള പണവുമായി പോയ വാഹനം തടഞ്ഞുനിറുത്തി ഏഴ് കോടി രൂപ കൊള്ളയടിച്ച കേസില്‍ 5.7 കോടി രൂപ…
അമൃത്സര്‍: പ്രശസ്ത പഞ്ചാബി ഗായകനായ ഹർമൻ സിദ്ധു വാഹനാപകടത്തിൽ അന്തരിച്ചു. 37 വയസ്സായിരുന്നു. ശനിയാഴ്ച മൻസ ജില്ലയിലെ ഖ്യാല ഗ്രാമത്തിൽ…
തൃശൂര്‍: ചെറുതുരുത്തിയില്‍ വിവാഹ സല്‍ക്കാരത്തിനിടെ റോഡ് ബ്ലോക്ക് ചെയ്തതിനെ ചൊല്ലി സംഘര്‍ഷം. സംഘര്‍ഷത്തെത്തുടര്‍ന്ന് പോലീസ് ലാത്തി വീശി. പോലീസുകാര്‍ ഉള്‍പ്പെടെ…