Categories: KERALATOP NEWS

അന്തിമവാദം തുറന്ന കോടതിയില്‍ വേണം; നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായക നീക്കവുമായി അതിജീവത

കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലെ അന്തിമവാദം തുറന്ന കോടതിയില്‍ നടത്തണമെന്ന് അതിജീവിത. ഇക്കാര്യം ആവശ്യപ്പെട്ട് വിചാരണക്കോടതിയില്‍ അപേക്ഷ നല്‍കി. ലൈംഗികകുറ്റകൃത്യങ്ങളുടെ വിചാരണ രഹസ്യമായി നടത്തണമെന്ന സുപ്രിംകോടതി നിര്‍ദേശപ്രകാരം ഈ കേസ് നടത്തേണ്ടതില്ലെന്നാണ് അതിജീവിതയുടെ അപേക്ഷ പറയുന്നത്.

തന്റെ സമ്മതം ലഭിച്ചാല്‍ രഹസ്യ വിചാരണ ഒഴിവാക്കാന്‍ വിചാരണക്കോടതിക്ക് സാധിക്കുമെന്നും അപേക്ഷ പറയുന്നു. സുപ്രീം കോടതി മാര്‍ഗ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു കേസിന്റെ ഇതുവരെയുള്ള വിചാരണ അടച്ചിട്ട കോടതിയില്‍ നടന്നത്. എന്നാല്‍ വാദം അന്തിമഘട്ടത്തിലേയ്ക്ക് കടന്നതോടെ കോടതിയില്‍ നടക്കുന്ന കാര്യങ്ങള്‍ പൊതുസമൂഹം കൂടി അറിയണമെന്നും ഇതില്‍ തന്റെ സ്വകാര്യതയുടെ വിഷയങ്ങളൊന്നുമില്ലെന്ന് കൂടിയാണ് അതിജീവിത കോടതിയില്‍ വ്യക്തമാക്കിയിരിക്കുന്നത്.

മെമ്മറി കാര്‍ഡ് നിയമവിരുദ്ധമായി പരിശോധിച്ച സംഭവത്തില്‍ നേരത്തെ അതിജീവിത കോടതിയില്‍ അവിശ്വാസം രേഖപ്പെടുത്തിയിരുന്നു. കേസില്‍ രാഷ്ട്രപതിക്ക് അതിജീവിത കത്തയച്ചിരുന്നു. മെമ്മറി കാര്‍ഡ് തുറന്നുപരിശോധിച്ചതില്‍ നടപടി ഉണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ആക്രമണത്തിന് ഇരയായ നടി രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് കത്തയച്ചത്.

TAGS : ACTRES CASE
SUMMARY : Finalization must be in open court; Survival with a decisive move in the actress attack case

Savre Digital

Recent Posts

പുതുചരിത്രമെഴുതി പെണ്‍പട; വനിതാ ഏകദിന ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ 52 റൺസിന് വീഴ്‌ത്തി ക​ന്നി​കിരീ​ടത്തിൽ മുത്തമിട്ട് ഇന്ത്യ

മുംബൈ: ഇന്ത്യൻ ക്രിക്കറ്റിൽ പുതുചരിത്രമെഴുതി വനിതകൾ. മുംബൈ ഡി.വൈ.പട്ടേൽ സ്റ്റേഡിയത്തിൽ ഇന്നലെ നടന്ന ഏകദിന വനിതാ ലോകകപ്പ് കലാശപ്പോരാട്ടത്തിൽ കരുത്തരായ…

36 minutes ago

വർക്കലയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് യുവതിയെ തള്ളിയിട്ടു, പ്രതി പിടിയിൽ, ​യുവതിയുടെ നില ഗുരുതരം

തിരുവനന്തപുരം: വർക്കലയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് യുവതിയെ തള്ളിയിട്ടു. തിരുവനന്തപുരത്തേക്കുള്ള കേരള എക്സ്പ്രസിലെ ലേഡീസ് കമ്പാർട്ട്മെന്റിൽ നിന്നാണ് യുവതി താഴെ…

8 hours ago

രാജസ്ഥാനിൽ ​തീർത്ഥാടക സംഘം സഞ്ചരിച്ച ടെമ്പോ ട്രാവലര്‍ റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ട്രക്കില്‍ ഇടിച്ചുകയറി; 15 മരണം

ജോധ്പൂര്‍: രാജസ്ഥാനിലെ ജോധ്പുരില്‍ ഭാരത് മാല എക്‌സ്പ്രസ് വേയിലുണ്ടായ വാഹനാപകടത്തില്‍ 15 പേര്‍ മരിച്ചു. ​തീർത്ഥാടക സംഘം സഞ്ചരിച്ചിരുന്ന ടെമ്പോ…

8 hours ago

മണ്ഡലകാലം; കേരളത്തിന് അഞ്ച് സ്പെഷ്യല്‍ ട്രെയിനുകൾ അനുവദിച്ച് റെയില്‍വേ

തിരുവനന്തപുരം: മണ്ഡല കാലത്തോടനുബന്ധിച്ച് കേരളത്തിന് അഞ്ച് സ്പെഷ്യല്‍ ട്രെയിനുകൾ പ്രഖ്യാപിച്ച് ദക്ഷിണറെയിൽവേ. ആഴ്ചതോറും സർവീസ് നടത്തുന്ന അഞ്ച് സ്പെഷ്യല്‍ ട്രെയിനുകളാണ്…

9 hours ago

കേരള പിറവി, കന്നഡ രാജ്യോത്സവം; വിപുലമായി ആഘോഷിച്ച് മലയാളി സംഘടനകള്‍

ബെംഗളൂരു: കേരള പിറവി, കന്നഡ രാജ്യോത്സവം വിപുലമായ പരിപാടികളോടെ ആഘോഷമാക്കി ബെംഗളൂരുവിലെ മലയാളി സംഘടനകള്‍. കന്നഡ പതാക ഉയര്‍ത്തല്‍, മധുര…

9 hours ago

മെക്സിക്കോയില്‍ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ സ്‌ഫോടനം; 23 പേര്‍ മരിച്ചു, 12 പേര്‍ക്ക് പരുക്ക്

സൊ​നോ​റ: മെ​ക്‌​സി​ക്കോ​യി​ല്‍ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ സ്‌​ഫോ​ട​ന​ത്തെ തു​ട​ര്‍​ന്നു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ല്‍ കു​ട്ടി​ക​ള്‍ ഉ​ള്‍​പ്പെ​ടെ 23 പേ​ര്‍​ക്ക് ദാ​രു​ണാ​ന്ത്യം. 12ഓ​ളം പേ​ര്‍​ക്ക് പ​രു​ക്കേ​റ്റു. പരുക്കേറ്റവരെ…

10 hours ago