Categories: KARNATAKATOP NEWS

അന്നഭാഗ്യ പദ്ധതിയിൽ ഇനി പണം നൽകില്ല; പകരം അധികം അരി

ബെംഗളൂരു: സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ഗ്യാരണ്ടി പദ്ധതികളിൽ ഒന്നായ അന്നഭാഗ്യയിൽ ഇനി പണം നൽകില്ല. പകരമായി അടുത്ത പത്ത് മാസം പത്ത് കിലോ വീതം അരി ലഭിക്കും. നിലവിൽ അഞ്ച് കിലോ അരിയും ബാക്കി പണവുമാണ് നൽകിവന്നത്. പത്ത് കിലോ വീതം അരി വിതരണം ആരംഭിക്കുന്നതോടെ പണം നൽകുന്നത് നിർത്തലാക്കുമെന്ന് ഭക്ഷ്യവിഭവ വകുപ്പ് മന്ത്രി കെ.എച്ച്.മുനിയപ്പ പറഞ്ഞു.

2023 ഫെബ്രുവരി ഒന്നിനാണ് പദ്ധതി ആരംഭിച്ചത്. ദാരിദ്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ അംഗങ്ങൾക്ക് പത്തുകിലോ അരിവീതം മാസംതോറും നൽകുന്നതിനായാണ് പദ്ധതി തുടക്കമിട്ടത്. എന്നാൽ ഉയര്‍ന്ന അളവില്‍ അരി സംഭരിക്കുന്നതില്‍ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ അധിക അഞ്ച് കിലോയ്‌ക്ക് ബദലായി പണം നല്‍കാന്‍ സർക്കാർ തീരുമാനിച്ചിരുന്നു. അഞ്ചുകിലോ അരിക്കുപകരം 170 രൂപ പദ്ധതിയിലെ ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് മാസംതോറും അയച്ചുവരുകയായിരുന്നു. ഒരുകിലോ അരിക്ക് 34 രൂപവെച്ച് കണക്കാക്കിയാണിത്. എന്നാൽ നിലവിൽ അരി നൽകാൻ കേന്ദ്രം സമ്മതിച്ചിട്ടുണ്ട്. ഇക്കാരണത്താൽ ഇനി പണം നൽകേണ്ടതില്ലെന്നാണ് സർക്കാർ നിലപാട്.

നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസ് മുന്നോട്ടുവച്ച അഞ്ചിന വാഗ്ദാനങ്ങളിൽ ഒന്നാണിത്. സ്ത്രീകൾക്കും കുട്ടികൾക്കും സൗജന്യ ബസ് യാത്ര വാഗ്ദാനം ചെയ്ത ശക്തി പദ്ധതി, 200 യൂണിറ്റ് വൈദ്യുതി സൗജന്യമാക്കിയ ഗൃഹജ്യോതി പദ്ധതി, ബിരുദ പഠനം പൂർത്തിയാക്കിയ തൊഴിൽ അന്വേഷകർക്കു സഹായ ധനം നൽകുന്ന യുവനിധി പദ്ധതി, വീട്ടമ്മമാർക്ക് 2000 രൂപ പ്രതിമാസം നൽകുന്ന ഗൃഹലക്ഷ്മി സ്കീം എന്നിവയാണ് സർക്കാർ നടപ്പിലാക്കിയ മറ്റ്‌ ഗ്യാരണ്ടി പദ്ധതികൾ.

TAGS: KARNATAKA
SUMMARY: Karnataka to stop cash transfer under Anna Bhagya

Savre Digital

Recent Posts

ലിറ്ററിന് 70 രൂപ; ബോട്ടിൽ പാൽ വിതരണത്തിലേക്ക് കടന്ന് മിൽമ

തിരുവനന്തപുരം: ബോട്ടിൽ പാൽ വിതരണത്തിലേക്ക് കടന്ന് മിൽമ. ഉൽപന്നങ്ങളുടെ വിപണി വര്‍ധിപ്പിക്കുന്നതിന്‍റെ ഭാഗമായും ഓണവിപണി ലക്ഷ്യമിട്ടും മില്‍മയുടെ ഒരു ലിറ്ററിന്‍റെ…

25 minutes ago

തീവ്രന്യൂനമർദ്ദം; ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത, സംസ്ഥാനത്ത് ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: ബംഗാൾ ഉൾക്കടൽ ന്യൂനമർദ്ദം തീവ്രന്യൂനമർദ്ദമായി ഒഡീഷ തീരത്തെ കരയിൽ രാവിലെയോടെ പ്രവേശിച്ചിരുന്നു. അടുത്ത 12 മണിക്കൂറിനുള്ളിൽ തെക്കൻ ഒഡീഷ,…

1 hour ago

കത്ത് വിവാദം: ആരോപണമുന്നയിച്ച ഷര്‍ഷാദിനെതിരെ വക്കീല്‍ നോട്ടീസയച്ച് എം വി ഗോവിന്ദന്‍

തിരുവനന്തപുരം: കത്ത് വിവാദത്തില്‍ വ്യവസായി മുഹമ്മദ് ഷര്‍ഷാദിനെതിരേ നിയമനടപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ഷര്‍ഷാദിന് വക്കീല്‍ നോട്ടീസ്…

2 hours ago

കനത്ത മഴ തുടരുന്നു; കർണാടകയിൽ രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

ബെംഗളൂരു: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദത്തെ തുടര്‍ന്ന് സംസ്ഥാനത്തെ ചില ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന ഇന്ത്യൻ കാലാവസ്ഥാ…

3 hours ago

യുവ ഡോക്ടറുടെ പീഡന പരാതി; റാപ്പര്‍ വേടന്റെ അറസ്റ്റു തടഞ്ഞ് ഹൈക്കോടതി

കൊച്ചി: റാപ്പർ വേടനെതിരായ ബലാത്സംഗക്കേസില്‍ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. നാളെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കും വരെയാണ് അറസ്റ്റ് തടഞ്ഞത്. ഉഭയകക്ഷി…

3 hours ago

കൊമ്പൻ ഈരാറ്റുപേട്ട അയ്യപ്പൻ ചരിഞ്ഞു

കോട്ടയം: കൊമ്പൻ ഈരാറ്റുപേട്ട അയ്യപ്പൻ ചരിഞ്ഞു. നാല് മാസമായി അസുഖങ്ങളെ തുടർന്ന് ചികിത്സയില്‍ ആയിരുന്നു. നാല് മാസം മുമ്പ് മൂന്ന്…

4 hours ago