ബെംഗളൂരു: അപകടത്തിൽ പെട്ടയാളെ കൃത്യസമയത്ത് ആശുപത്രിയിൽ എത്തിക്കാത്തതിന് ബെംഗളൂരു ട്രാഫിക് പോലീസിനെതിരെ വ്യാപക വിമർശനം. റോഡിൽ രക്തം വാർന്നു കിടന്ന യുവാവിനെ ആശുപത്രിയിലെത്തിക്കാതെ നിന്നതോടെയാണ് വിമർശനം ഉയരുന്നത്. ശ്രീനഗർ സ്വദേശിയായ രാഹുൽ ആണ് അപകടത്തിൽ പെട്ടത്. സുഹൃത്തിനെ കണ്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ബൈക്കിന്റെ നിയന്ത്രണം വിട്ട് ഹംപിൽ ഇടിച്ച് വീഴുകയായിരുന്നു.
തുടർന്ന് നാട്ടുകാർ പോലീസിനെ വിവരം അറിയിച്ച് ഉദ്യോഗസ്ഥർ എത്തിയെങ്കിലും ഇയാളെ ആര് ആശുപത്രിയിൽ എത്തിക്കും എന്നത് സംബന്ധിച്ച് പോലീസുകാർ തമ്മിൽ തർക്കം ഉടലെടുക്കുകയായിരുന്നു. അപകടത്തിൽ പെട്ടയാളെ പോലീസ് വാഹനത്തിൽ ആശുപത്രിയിലെത്തിക്കാൻ സാധിക്കില്ല എന്നാണ് ഉദ്യോഗസ്ഥർ പറഞ്ഞത്. ബെംഗളൂരു ട്രാഫിക് പോലീസിലെ ഒരു ഉദ്യോഗസ്ഥനും ലോ ആന്റ് ഓർഡർ ഡിപ്പാർട്‌മെന്റിലെ ഉദ്യോഗസ്ഥരും സംഭവസ്ഥലത്ത് ഉണ്ടായിരുന്നു. രണ്ടര മിനിറ്റോളം തർക്കം തുടർന്നതോടെ നാട്ടുകാർ ചേർന്നാണ് യുവാവിനെ ആശുപത്രിയിൽ എത്തിച്ചത്. സംഭവത്തിൽ ആഭ്യന്തര അന്വേഷണത്തിനു ഉത്തരവിട്ടതായി സിറ്റി പോലീസ് അറിയിച്ചു.
TAGS: BENGALURU | POLICE
SUMMARY: Bloodied man lying on road, Bengaluru cops argue over who will take him to hospital
ബെംഗളൂരു: സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ കനത്ത മഴ തുടരുകയാണ്. ചിക്കമഗളൂരു, ഉത്തര കന്നഡ, കുടക്, ഹാസൻ, കോലാർ ജില്ലകളിൽ ഞായറാഴ്ച…
ബെംഗളൂരു: ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ഡിസംബറിന് ശേഷം സംസ്ഥാന മുഖ്യമന്ത്രിയാകുമെന്നുപറഞ്ഞ കോൺഗ്രസ് എംഎൽഎയ്ക്ക് പാര്‍ട്ടിയുടെ സംസ്ഥാന അച്ചടക്ക സമിതി കാരണംകാണിക്കൽ…
ബെംഗളൂരു : മലയാളം മിഷൻ കർണാടക ചാപ്റ്ററിന് കീഴിലുള്ള അധ്യാപകര്‍ക്കായി നടത്തുന്ന പരിശീലന പരിപാടി 23, 24 തീയതികളിൽ നടക്കും.…
തിരുവനന്തപുരം: റേഷൻ കടകൾ വഴിയുള്ള സൗജന്യ ഓണക്കിറ്റ് വിതരണം 26ന് ആരംഭിക്കും. അന്ത്യോദയ അന്നയോജന -എ.എ.വൈ (മഞ്ഞ)റേഷൻ കാർഡുടമകൾക്കും ക്ഷേമസ്ഥാപനങ്ങളിലെ…
തൃശൂര്‍: കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. ശക്തമായ മഴയ തുടരുന്ന…
കാസറഗോഡ്: പ്രധാനാധ്യാപകന്റെ മര്‍ദ്ദനത്തെ തുടര്‍ന്ന് സ്‌കൂള്‍ വിദ്യാര്‍ഥിയുടെ കര്‍ണപുടം തകര്‍ന്നതായി പരാതി. കാസറഗോഡ്: ജില്ലയിലെ കുണ്ടംകുഴി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി…