ഡല്‍ഹി ലെഫ്റ്റനന്‍റ് ഗവർണർ വി.കെ. സക്സേന ഫയല്‍ ചെയ്ത മാനനഷ്ടകേസില്‍ പരിസ്ഥിതി പ്രവർത്തക മേധാ പട്കറിന് അഞ്ച് മാസത്തെ തടവും പത്ത് ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. ഡല്‍ഹി സാകേത് കോടതിയാണ് ശിക്ഷ വിധിച്ചത്. ശിക്ഷ നടപ്പാക്കുന്നതിന് ഒരു വർഷത്തെ സാവകാശം അനുവദിച്ച കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാനും മേധയ്ക്ക് അനുമതി നല്‍കി.
ടി വി ചാനലിലൂടെയും വാര്‍ത്താക്കുറിപ്പിലൂടെയും അപകീര്‍ത്തിപ്പെടുത്തിയെന്നാണ് കേസ്. കേസില്‍ മേധാപട്കര്‍ കുറ്റക്കാരിയെന്ന് നേരത്തെ കോടതി കണ്ടെത്തിയിരുന്നു. 2003ലാണ് മേധാപട്കര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. സക്‌സേന ഭീരുവാണെന്നും ദേശസ്‌നേഹിയല്ലെന്നും ഹവാല ഇടപാടില്‍ സക്‌സേനയ്ക്ക് ബന്ധമുണ്ടെന്നുമുള്ള മേധാപട്കറുടെ പ്രസ്താവനകള്‍ അപകീര്‍ത്തികരം മാത്രമല്ലെന്നും തെറ്റിദ്ധാരണ പരത്തുന്നതാണെന്നും സാകേത് കോടതി മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് രാഘവ് ശര്‍മ്മ പറഞ്ഞിരുന്നു.
TAGS : DEFAMATION CASE | MEDHA PATKAR
SUMMARY : Defamation case; Environment activist Medha Patkar has to be imprisoned for 5 months and has to pay Rs 10 lakh as compensation
തിരുവനന്തപുരം: ഡിജിറ്റൽ, സാങ്കേതിക വൈസ് ചാൻസലർമാരെ നിയമിച്ച് ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ ഉത്തരവിട്ടു. എ പി ജെ അബ്ദുൾ കലാം…
ഭോപ്പാല്‍: മധ്യപ്രദേശില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് രക്തം സ്വീകരിച്ചതിന് പിന്നാലെ നാല് കുട്ടികള്‍ക്ക് എച്ച്‌ഐവി രോഗബാധ സ്ഥിരീകരിച്ചു. നാല് മാസങ്ങള്‍ക്ക്…
തൃശൂർ: പെരുമ്പടപ്പ് ചെറവല്ലൂരിൽ പ്ലസ് ടു വിദ്യാർഥിനി തീപ്പൊള്ളലേറ്റ് മരിച്ചു. ചെറവല്ലൂർ താണ്ടവളപ്പിൽ സജീവ് – ഷേർളി ദമ്പതികളുടെ മകൾ…
ബെംഗളൂരു: കന്നഡ നടി ചൈത്രയെ ഭർത്താവ് തട്ടിക്കൊണ്ടുപോയതായി പരാതി. നടിയുടെ സഹോദരി ലീല ആണ് ഇതുസംബന്ധിച്ച് പോലീസിൽ പരാതി നൽകിയത്.…
ഹൈദരാബാദ്: ഓസ്ട്രേലിയയിലെ ബോണ്ടി ബീച്ചില്‍ ഞായറാഴ്ച ജൂത ആഘോഷമായ ഹാനുക്കയുടെ ഭാഗമായ പരിപാടി നടക്കവേ വെടിവെപ്പ് നടത്തിയ 50 വയസ്സുകാരന്‍…
കണ്ണൂർ: പിണറായിയിലുണ്ടായ സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന്റെ കൈപ്പത്തി അറ്റുപ്പോയി. ചൊവ്വാഴ്ച പിണറായി വേണ്ടുട്ടായി കനാൽ കരയിലുണ്ടായ സംഭവത്തിൽ സിപിഎം പ്രവർത്തകൻ…