ബെംഗളൂരു : വിദേശ ദേശാടനപ്പക്ഷികളെ നിയമവിരുദ്ധമായി കൈവശംവെച്ചതിന് കന്നഡനടൻ ദർശനും ഭാര്യ വിജയലക്ഷ്മിക്കും കോടതിയുടെ സമൻസ്. മൈസൂരു ജില്ലയിലെ ടി. നരസിപുരയിലെ പ്രാദേശിക കോടതിയാണ് ജൂലായ് നാലിന് വാദം കേൾക്കുന്നതിനായി ദമ്പതിമാരോട് കോടതിയിൽ ഹാജരാകാനാവശ്യപ്പെട്ട് സമൻസ് അയച്ചത്.
ടി. നരസിപുര താലൂക്കിലെ കെമ്പായനഹുണ്ടിയിലെ ദർശന്റെ ഫാം ഹൗസിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ വന്യജീവിസംരക്ഷണ നിയമപ്രകാരം സംരക്ഷിത ഇനമായ മധ്യേഷ്യയിൽനിന്നുള്ള നാല് ദേശാടനപ്പക്ഷികളെ അനുമതിയില്ലാതെ വളര്‍ത്തുന്നത് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ദേശാടനപ്പക്ഷികളെ അധികൃതര്‍ പിടിച്ചെടുത്തിരുന്നു. റെയ്ഡിനെത്തുടർന്ന് ദർശനും ഭാര്യയ്ക്കും ഫാംഹൗസ് മാനേജർക്കുമെതിരെ വന്യജീവി സംരക്ഷണ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു.
ദേശാടന പക്ഷികളെ അനുമതിയില്ലാതെ തടവിൽവെക്കാൻ കഴിയില്ല. അതേസമയം സുഹൃത്തുക്കൾ സമ്മാനമായി തനിക്ക് നൽകിയ പക്ഷികളാണിതെന്നാണ് ദർശൻ പറയുന്നത്.
<br>
TAGS : DARSHAN THOOGUDEEPA
SUMNMARY : Actor Darshan and his wife issued summons by court for possessing rare exotic migratory birds
കല്പറ്റ: ജനവാസ മേഖലയില്‍ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതിനെ തുടര്‍ന്നു വയനാട്ടിലെ രണ്ട് പഞ്ചായത്തുകളിലെ വാര്‍ഡുകളില്‍ ചൊവ്വാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി…
ശ്രീനഗര്‍: വിനോദസഞ്ചാരികളുള്‍പ്പടെ 26 പേരുടെ ജീവനെടുത്ത പഹല്‍ഗാം ഭീകരാക്രമണത്തില്‍ എട്ടു മാസത്തിന് ശേഷം ദേശീയ അന്വേഷണ ഏജന്‍സി, പ്രത്യേക എൻഐഎ…
ബെംഗളൂരു: ബിന്ദു സജീവിന്റെ കവിതാസമാഹാരം 'ഇരപഠിത്തം' ഇന്ദിരാനഗർ ഇസിഎ ഹാളിൽ നടന്ന ചടങ്ങിൽ കവി പി എൻ ഗോപീകൃഷ്ണൻ കവി…
ന്യൂഡല്‍ഹി: ഡൽഹിയില്‍ വായുമലിനീകരണം രൂക്ഷം. നഴ്‌സറി മുതൽ അഞ്ച് വരെ ക്ലാസുകൾ ഓൺലൈൻ ആക്കി. ആരോഗ്യപരമായ ആശങ്കകൾ കണക്കിലെടുത്താണ് തീരുമാനമെന്ന്…
കൊല്ലം: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാറും കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. കൊല്ലം ജില്ലയിലെ…
പാലക്കാട്: പാലക്കാട് ജില്ലയിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്തിലെ 12-ാം വാർഡായ ചാഴിയാട്ടിരിയിലാണ് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചത്. തിരുമിറ്റക്കോട്…