ന്യൂഡൽഹി: ബിഎസ്‌എഫ് ജവാൻ പാകിസ്ഥാൻ കസ്റ്റഡിയില്‍. ബിഎസ്‌എഫ് കോണ്‍സ്റ്റബിള്‍ പി കെ സിങ് ആണ് പാകിസ്ഥാൻ കസ്റ്റഡിയിലായത്. അന്താരാഷ്ട്ര അതിര്‍ത്തി കടന്നതിനാണ് ജവാനെ പാകിസ്ഥാന്‍ കസ്റ്റഡിയിലെടുത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. ജവാന്റെ മോചനത്തിനായി ഇരുസേനുകളും തമ്മില്‍ ചര്‍ച്ചകള്‍ നടക്കുന്നെന്നും റിപ്പോര്‍ട്ടുകളുണ്ട്.
പാക് റേഞ്ചേഴ്‌സാണ് ബിഎസ്‌എഫ് ജവാനെ കസ്റ്റഡിയില്‍ എടുത്തത്. യൂണിഫോം ധരിച്ച് സർവീസ് റൈഫിളുമായി ജവാൻ കർഷകർക്കൊപ്പം തണലില്‍ വിശ്രമിക്കാൻ മുന്നോട്ട് നീങ്ങിയപ്പോഴാണ് റേഞ്ചേഴ്‌സ് പിടികൂടിയതെന്നാണ് റിപ്പോർട്ട്. സീറോ ലൈന്‍ കഴിഞ്ഞ് 30 മീറ്റര്‍ അകലെ വെച്ചാണ് ബിഎസ്‌എഫ് ജവാനെ കസ്റ്റഡിയിലെടുത്തത്.
സംഭവം അസാധാരണമല്ലെന്നും ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ മുമ്പും സമാന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും വൃത്തങ്ങള്‍ പറഞ്ഞു. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാനെതിരെ ഇന്ത്യ കടുത്ത നടപടികളിലേക്ക് കടന്ന സാഹചര്യത്തിലാണ് സംഭവം.
TAGS : LATEST NEWS
SUMMARY : BSF jawan who crossed the border by mistake is in Pakistani custody
ബെംഗളൂരു: വേള്‍ഡ് മലയാളീ ഫെഡറേഷൻ (ഡബ്ല്യൂഎംഎഫ്) ബിസിനസ് ക്ലബ് ഗ്ലോബൽ ലോഞ്ച് ബെംഗളൂരുവില്‍ നടന്നു. ഗ്രാൻഡ് മെർക്ക്യൂർ ഹോട്ടലിൽ നടന്ന…
മൂവാറ്റുപുഴ: മൂവാറ്റുപുഴയില്‍ നാലാം ക്ലാസ് വിദ്യാർഥിനിയെ ബലാത്സംഘത്തിനിരയാക്കിയ സംഭവത്തില്‍ പ്രതിയായ 65 വയസുകാരന് ശിക്ഷ വിധിച്ച് കോടതി. മൂന്ന് വർഷത്തോളം…
തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പങ്കെടുക്കില്ല. സ്റ്റാലിന് പകരം മറ്റ് രണ്ട് മന്ത്രിമാര്‍…
കൊച്ചി: കേരളത്തിൽ സ്വര്‍ണ വില വീണ്ടും ഉയര്‍ന്നു. കഴിഞ്ഞ ദിവസം താഴേക്ക് ഇറങ്ങിയ സ്വർണ വിലയാണ് ഇന്ന് വീണ്ടും കൂടിയത്.…
ഡൽഹി: പാര്‍ട്ടിയില്‍ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ നിരപരാധിത്വം തെളിയിക്കണമെന്ന് നിലപാടെടുത്ത് എഐസിസി. കാര്യങ്ങള്‍ വ്യക്തമാക്കാതെ ഇനി…
ബെംഗളൂരു: അന്താരാഷ്ട്ര ബുക്കർ പ്രൈസ് ജേതാവും കന്നഡ എഴുത്തുകാരിയുമായ മുഷ്താഖ് മൈസൂരു ദസറ ഉദ്ഘാടനം ചെയ്യുമെന്ന സർക്കാർ തീരുമാനത്തെ എതിർത്ത്…