അബദ്ധത്തില്‍ പെയിന്‍റ് കുടിച്ച്‌ ഒന്നര വയസുകാരി മരിച്ചു

ഹരിയാനയില്‍ വീട്ടില്‍ സൂക്ഷിച്ച പെയിന്‍റ് കുടിച്ച്‌ ഒന്നര വയസുകാരി മരിച്ചു. ഗുരുഗ്രാമിലെ സിദ്രാവലി ഗ്രാമത്തിലാണ് സംഭവം. വീട്ടില്‍ കൂളറിന് പെയിന്‍റ് ചെയ്യുന്നതിനായി സൂക്ഷിച്ചിരുന്ന പെയിന്‍റ് കുട്ടി കുടിക്കുകയായിരുന്നു. തുടർന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

കുട്ടി തന്‍റെ അടുത്തേക്ക് ഓടി വന്നതായും തറയില്‍ വെച്ചിരുന്ന പെയിന്‍റ് ഓയില്‍ എടുത്ത് കുടിച്ചുവെന്നുമാണ് കുട്ടിയുടെ പിതാവ് ധമേന്ദർ കുമാർ പോലീസിനോട് പറഞ്ഞത്. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

TAGS : LATEST NEWS
SUMMARY : A one and a half year old girl died after accidentally drinking paint

LEAVE A REPLY

Please enter your comment!
Please enter your name here