ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഡീപ് ഫേക്ക് വീഡിയോ കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ഐ.ടി സംഘത്തിലെ അഞ്ചുപേരെ ഡല്‍ഹി പോലീസ് ഹൈദരാബാദിൽ നിന്ന് അറസ്റ്റുചെയ്തു. വ്യാഴാഴ്ചയാണ് അറസ്റ്റ് ചെയ്തത്. കോണ്‍ഗ്രസ് നേതാക്കളായ അസ്മ, ഗീത എന്നിവരും സമൂഹ മാധ്യമ സംഘാംഗങ്ങളില്‍ പെട്ട നവീന്‍, ശിവ, മന്ന എന്നിവരുമാണ് അറസ്റ്റിലായത്. ഇവരെ ഉടൻ ഡൽഹിയിലേക്ക് കൊണ്ടുവരും.
വ്യാജ അജണ്ടകള്‍ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി തെറ്റായ വീഡിയോ നിര്‍മിച്ചുവെന്ന ബി.ജെ.പി നേതൃത്വത്തിന്റെ പരാതിയില്‍ സൈബര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്ന് പോലീസ് പറഞ്ഞു.
തെലങ്കാനയിലും ആന്ധ്രയിലും മുസ്ലീങ്ങൾക്കുള്ള നാല് ശതമാനം സംവരണം ബിജെപി റദ്ദാക്കുമെന്ന് അമിത് ഷാ നേരത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ എസ് സി/എസ് ടി ഉൾപ്പടെയുള്ളവരുടെ സംവരണവും എടുത്തുകളയുമെന്ന തരത്തിൽ എല്ലാ അമിത് ഷാ പറയുന്ന വ്യാജ വീഡിയോ നിർമിച്ചു പ്രചരിപ്പിച്ചുവെന്നാണ് ഡൽഹി പോലീസിന്റെ ആരോപണം. വീഡിയോ പോസ്റ്റ് ചെയ്തതിന് ഒരു കോൺഗ്രസ് പ്രവർത്തകൾ കഴിഞ്ഞ ദിവസം അസമിൽ അറസ്റ്റിലായിരുന്നു. പ്രസംഗത്തിന്റെ യഥാര്‍ഥ വിഡിയോ പുറത്തുവിട്ടുകൊണ്ട് ഗുവാഹത്തിയിലെ വാര്‍ത്താസമ്മേളനത്തില്‍ അമിത് ഷാ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ചിരുന്നു. പരാജയ ഭീതിയിലായ കോണ്‍ഗ്രസ് വ്യാജവിഡിയോകള്‍ നിര്‍മിച്ച് പ്രചരിപ്പിക്കുന്നുവെന്നും രാഹുല്‍ ഗാന്ധിയുടെ അറിവോടെയാണിതെന്നും അമിത് ഷാ ആരോപിച്ചിരുന്നു.
വീഡിയോ അപ്‌ലോഡും ഫോർവേർഡും ചെയ്തവരെയും പോലീസ് പരിശോധിച്ച് വരികയാണ്. രേവന്ത് റെഡ്ഢി തന്റെ എക്സ് അക്കൗണ്ടിൽ അമിത് ഷായുടെ വ്യാജ വീഡിയോ പങ്കുവച്ചിരുന്നു. പാര്‍ട്ടി ഹാന്‍ഡിലുകള്‍ വഴി വിഡിയോ പ്രചരിപ്പിച്ചെന്ന് കാണിച്ച് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയോട് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഡല്‍ഹിപോലീസ് നോട്ടിസ് നല്‍കിയിരുന്നു.
ബെംഗളൂരു: നഗരത്തിൽ ബൈക്ക് ടാക്സി നിരോധനം നടപ്പിലാക്കിയതോടെ സൈക്കിളും ബൈക്കും ഉൾപ്പെടെ ഇരുചക്രവാഹനങ്ങൾ വാടകയ്ക്ക് എടുക്കുന്നവരുടെ എണ്ണം വർധിക്കുന്നതായി റിപ്പോർട്ട്.…
ബെംഗളൂരു: ഓൺലൈൻ വാതുവയ്പിനു പണം കണ്ടെത്താൻ മാലപൊട്ടിക്കലും മോഷണവും പതിവാക്കിയ ഐടി ജീവനക്കാരൻ അറസ്റ്റിൽ. ബെംഗളൂരുവിലെ ഐടി കമ്പനിയിലെ ജീവനക്കാരനായ…
കൊച്ചി: അമ്പലമേട്ടിലെ കൊച്ചിന്‍ റിഫൈനറി പ്രദേശത്ത് തീപിടുത്തം. ഭാരത് പെട്രോളിയത്തിന്റെ ബിപിസിഎല്‍ ഹൈടെന്‍ഷന്‍ ലൈനില്‍ പൊട്ടിത്തെറിയുണ്ടായി. അപകടത്തെ തുടര്‍ന്ന് പ്രദേശത്താകെ…
ബെംഗളൂരു: തീവ്രവാദക്കേസിൽ ബെംഗളൂരു പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ കഴിയുന്ന തടിയന്റവിട നസീർ ഉൾപ്പെടെയുള്ള തടവുകാർക്ക് സഹായം നൽകിയ സംഭവത്തിൽ മൂന്നുപേരെ…
ബെംഗളൂരു: കനത്തമഴ, മണ്ണിടിച്ചിൽ ഭീഷണി എന്നിവയുടെ പശ്ചാത്തലത്തില്‍ കുടകിൽ ഭാരവാഹനങ്ങൾക്ക് ഏര്‍പ്പെടുത്തിയ നിരോധനം ഓഗസ്റ്റ് അഞ്ചുവരെ നീട്ടിയതായി ഡെപ്യൂട്ടി കമ്മിഷണർ…
ബെംഗളൂരു: നമ്മ മെട്രോ യാത്രക്കാർക്കു 9 ആപ്പുകളിൽ നിന്നു കൂടി ക്യുആർ ടിക്കറ്റുകളെടുക്കാം. ഈസ്മൈട്രിപ്പ്, ഹൈവേ ഡിലൈറ്റ്, മൈൽസ് ആൻഡ്…