ബെംഗളൂരു: അമിത അളവിൽ ക്ലോറിൻ അടങ്ങിയ വെള്ളം കുടിച്ച് 29 വിദ്യാർഥികൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. റായ്ചൂരിലെ മാൻവി രാജബന്ദയിലുള്ള മൊറാർജി ദേശായി റസിഡൻഷ്യൽ സ്‌കൂളിലാണ് സംഭവം. അമിതമായി ക്ലോറിനേറ്റ് ചെയ്ത വെള്ളമാണ് കുട്ടികൾ കുടിച്ചതെന്നാണ് പ്രാഥമിക നിഗമനം. വെള്ളിയാഴ്ച രാത്രിയോടെയാണ് കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
സ്കൂൾ വാട്ടർ ടാങ്കിൽ നിന്ന് വിതരണം ചെയ്യുന്ന വെള്ളമാണ് വിദ്യാർഥികൾ കുടിച്ചത്. ഇതേ വെള്ളമാണ് ഭക്ഷണം പാകം ചെയ്യാനും ഉപയോഗിക്കുന്നത്. വെള്ളിയാഴ്ച അത്താഴത്തിന് ശേഷം ഛർദ്ദി അനുഭവപ്പെട്ട മറ്റ് ചില വിദ്യാർഥികളെയും മൻവി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
വാട്ടർ ടാങ്ക് വൃത്തിയാക്കാൻ അമിത ബ്ലീച്ചിംഗ് പൗഡര് ഉപയോഗിച്ചിരുന്നതായി സ്കൂൾ അധികൃതർ കണ്ടെത്തി. താലൂക്ക് ഹെൽത്ത് ഓഫീസറും ഡോക്ടർമാരുടെ സംഘവും സ്‌കൂളിലെത്തി പരിശോധന നടത്തി. സ്‌കൂളിൽ ആകെ 250 കുട്ടികളാണുള്ളത്. നിലവിൽ മറ്റ് വിദ്യാർഥികൾക്ക് ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.
TAGS: KARNATAKA | STUDENTS | HOSPITALISED
SUMMARY: 29 students fall ill after consuming excessively chlorinated water
തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ ഇന്ന് റെക്കാഡ് വർധനവ്. ഒറ്റയടിക്ക് 920 രൂപയാണ് ഉയർന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില…
ബെംഗളൂരു: സുവർണ കർണാടക കേരള സമാജം മൈസൂരു ഈസ്റ്റ് സോണ്‍ ഓണാഘോഷവും കുടുംബസംഗമവും സദഗള്ളി ഡീപോൾ പബ്ലിക് സ്കൂളില്‍ നടന്നു.…
കൊച്ചി: സിനിമാ നടന്മാരായ പൃഥ്വിരാജിന്റെയും ദുല്‍ഖര്‍ സല്‍മാന്റെയും വീടുകളില്‍ കസ്റ്റംസ് റെയ്ഡ്. വ്യാജ റജിസ്‌ട്രേഷനിലൂടെ നികുതി വെട്ടിപ്പ് നടത്തി ഭൂട്ടാനില്‍…
ബെംഗളൂരു: കാലവര്‍ഷത്തെ തുടര്‍ന്ന് അടച്ചിട്ട ഉഡുപ്പി ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ മാൽപെ ബീച്ച് സന്ദര്‍ശകര്‍ക്കായി വീണ്ടും തുറന്നു.…
മലപ്പുറം: എട്ടുവയസ്സുകാരിയെ ബലാത്സംഗംചെയ്ത കേസില്‍ ബന്ധുവായ അമ്പത്തിരണ്ടുകാരന് 97 വർഷം കഠിനതടവും 7.75 ലക്ഷം രൂപ പിഴയും ശിക്ഷ. മഞ്ചേരി…
ന്യൂഡൽഹി: വ്യോമപാത അടച്ചത് നീട്ടി ഇന്ത്യ. പാക് വിമാനങ്ങള്‍ക്ക് ഒക്ടോബർ 24 വരെ പ്രവേശനമില്ല. പാകിസ്ഥാൻ വ്യോമപാത അടച്ചത് തുടരുന്നതിന്…