▪️ ബെംഗളൂരുവിലെ 125 എഴുത്തുകാരുടെ രചനകളടങ്ങിയ 'സുരഭിലം' രചനാസമാഹാരം പ്രകാശനം ചെയ്യുന്നു
ബെംഗളൂരു: ബെംഗളൂരുവിലെ മലയാളി വായനക്കാര്‍ക്ക് പുതു അനുഭവം സമ്മാനിച്ച് ‘സർഗ്ഗസംഗമം’. ഈസ്റ്റ് കൾച്ചറൽ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച നഗരത്തിലെ മലയാളി എഴുത്തുകാരുടെയും സാംസ്കാരിക പ്രവര്‍കരുടെയും ഒത്തുകൂടല്‍ അക്ഷരാര്‍ത്ഥത്തില്‍ ബെംഗളൂരുവിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ മലയാള സാഹിത്യ സാംസ്കാരിക സമ്മേളനമായി മാറി. സാഹിത്യത്തെയും സംസ്കാരത്തെയും പ്രോത്സാഹിപ്പിക്കുന്നതിന്റെ അനിവാര്യത ബോധ്യപ്പെടുത്തുന്ന ഒന്നായിതീര്‍ന്നു ഇന്നത്തെ ഒത്തുചേരല്‍. കഴിഞ്ഞവർഷം ദൂരവാണിനഗർ കേരളസമാജത്തിന്റെ ജുബിലീ സ്കൂളിൽ തുടക്കം കുറിച്ച സർഗ്ഗസംഗമത്തിന്റെ രണ്ടാമധ്യായമാണ് ഇന്ന് നടന്നത്.
കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ് സുധാകരൻ രാമന്തളി ഉദ്ഘാടനം ചെയ്തു. 125 എഴുത്തുകാരുടെ രചനകളടങ്ങിയ 510 പേജുകളുള്ള ‘സുരഭിലം’ എന്ന രചനാസമാഹാരം ചടങ്ങിൽ ആലങ്കോട് പ്രകാശനം ചെയ്തു. അനുരാധ നാലപ്പാട് ആദ്യപ്രതി സ്വീകരിച്ചു.
കെ. ആർ കിഷോർ പുസ്തക പരിചയം നടത്തി.
കേരളസമാജം അധ്യക്ഷൻ എം ഹനീഫ്, സമാജം സെക്രട്ടറി റജികുമാർ, മുൻ ഡി.ജി.പി മാരായ എ ആർ ഇൻഫാന്റ്, ജിജാ ഹരിസിംഗ്, ബാംഗ്ലൂർ മലയാളി റൈറ്റേഴ്‌സ് ഫോറം അധ്യക്ഷൻ സതീഷ് തോട്ടശേരി, സെക്രട്ടറി ശാന്തകുമാർ എലപ്പുള്ളി, ദൂരവാണിനഗർ കേരള സമാജം അധ്യക്ഷൻ മുരളീധരൻ നായർ, പീറ്റർ ജോർജ്, ഗോപകുമാർ ഐ.ആർ.എസ്, എന്നിവരും ഇ.സി.എ ഭാരവാഹികളായ അധ്യക്ഷൻ വേണു രവീന്ദ്രൻ, സെക്രട്ടറി ജയരാജ് മേനോൻ, ഇ സി എ സാഹിത്യവേദി ചെയർമാൻ സഞ്ജയ് അലക്സ് തുടങ്ങി എഴുത്തുകാർ, സാഹിത്യാസ്വാദകർ എന്നിവര്‍ പങ്കെടുത്തു
വേണു രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. എസ് കെ നായർ സ്വാഗതവും ഡോ. സുഷമാ ശങ്കർ നന്ദിയും പറഞ്ഞു. തങ്കച്ചൻ പന്തളമായിരുന്നു നിരൂപകൻ. പുസ്തകമേള, പുസ്തക പ്രകാശനം, എഴുത്തുകാരെ പരിചയപ്പെടുത്തൽ എന്നിവ സർഗ്ഗസംഗമത്തിന്റെ ഭാഗമായി നടന്നു. വിഷ്ണുമംഗലം കുമാർ ചെയർമാനും, എസ്.കെ നായർ ജനറൽ കൺവീനറും, ഡോ. സുഷമ ശങ്കർ കോർഡിനേറ്ററുമായ 21 അംഗ സംഘാടക സമിതിയാണ് സർഗ്ഗസംഗമത്തിന് നേതൃത്വം നൽകിയത്.
SUMMARY: ‘Sarggasangamam’; The gathering of writers in Garden city was a unique experience
ബെംഗളൂരു: ബിജെപി പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ കോൺഗ്രസ് എംഎൽഎക്ക് ജീവപര്യന്തം. ധാർവാഡ് എംഎൽഎയും മുന്‍ മന്ത്രിയുമായ വിനയ് കുൽക്കർണിക്കാണ് ജീവപര്യന്തം…
തെഹ്‌റാന്‍: ഹോര്‍മുസില്‍ നിന്ന് ആശ്വാസ വാര്‍ത്ത. ഹോര്‍മുസ് കടലിടുക്ക് തുറന്നതായി ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി അറിയിച്ചു. ലബനാനിലെ…
ബെംഗളൂരു: കർണാടകയിലെ യാദ്ഗിർ ജില്ലയിലെ സുർപൂർ താലൂക്കിലെ ശാന്തപുര ക്രോസിന് സമീപം കാറും സ്വകാര്യ ബസും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ…
ന്യൂഡല്‍ഹി: വനിതാ സംവരണ ബിൽ ഭേദഗതി ബിൽ ലോക്സഭയിൽ പരാജയപ്പെട്ടു. ലോക്സഭയിൽ നടന്ന വോട്ടെടുപ്പിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തതിനെത്തുടർന്നാണ്…
ബെംഗളൂരു: കോട്ടയം കഞ്ഞിക്കുഴി ആലംമൂട്ടില്‍ റീന മാത്യു (53) ബെംഗളൂരുവില്‍ അന്തരിച്ചു. സുബ്ബണ്ണപാളയ സുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപം പട്ടേല്‍ ആര്‍ക്കേഡിലായിരുന്നു…
കോയമ്പത്തൂര്‍: തമിഴ്നാട്ടില്‍ വാല്‍പ്പാറയിലുണ്ടായ വന്‍ വാഹനാപകടത്തില്‍ മലയാളികളായ 9 അധ്യാപകര്‍ മരിച്ചു. അഞ്ച് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. 13 പേരാണ്…