ടെക്‌സാസില്‍ രണ്ടു ദിവസം മുമ്പ് കാണാതായ ഇന്ത്യന്‍ വിദ്യാര്‍ഥിയെ പൊലീസ് നടത്തിയ പരിശോധനയില്‍ കണ്ടെത്തി. 17കാരിയായ ഇന്ത്യന്‍ വിദ്യാര്‍ഥി ഇഷിക താക്കോറിനെയാണ് കണ്ടെത്തിയത്. തിങ്കളാഴ്ച രാത്രി 11:30 ഓടെ ഫ്രിസ്‌കോയിലെ ബ്രൗണ്‍വുഡ് ഡ്രൈവിലെ 11900 ബ്ലോക്കിലുള്ള തന്റെ വീട്ടില്‍ നിന്നും പുറത്തിറങ്ങിയ പെണ്‍കുട്ടിയെ പിന്നീട് കാണാതാകുകയായിരുന്നു.
ഈ വര്‍ഷം യുഎസില്‍ നിരവധി ഇന്ത്യന്‍, അല്ലെങ്കില്‍ ഇന്ത്യന്‍ വംശജരായ വിദ്യാര്‍ഥികള്‍ മരിച്ചതിനിടയില്‍ ഇഷികയുടെ തിരോധാനം വലിയ ആശങ്ക ഉയര്‍ത്തിയിരുന്നു. ഇഷിക താക്കൂറിനെ കണ്ടെത്താന്‍ പൊതുജനങ്ങളുടെ സഹായം തേടി ഫ്രിസ്‌കോ പോലീസ് ഇന്നലെ വൈകുന്നേരം എക്‌സില്‍ ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു.
ഇതേ പോസ്റ്റിനോട് പ്രതികരിച്ച പോലീസ് ഇന്ന് പെണ്‍കുട്ടിയെ കണ്ടെത്തിയെന്നും തങ്ങളുടെ ക്രിട്ടിക്കല്‍ മിസ്സിംഗ് അലേര്‍ട്ടിന്റെ ഭാഗമായിരുന്നു പെണ്‍കുട്ടിയുടെ തിരോധാനമെന്നും, സഹായ വാഗ്ദാനങ്ങള്‍ക്കും പിന്തുണയുടെ വാക്കുകള്‍ക്കും ഞങ്ങള്‍ എല്ലാവരോടും നന്ദി പറയുന്നുവെന്നും വ്യക്തമാക്കി.
ക്ലീവ്‌ലാന്‍ഡ് സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ ബിരുദാനന്തര ബിരുദത്തിനായി 2023-ല്‍ യുഎസിലേക്ക് പോയ ഹൈദരാബാദില്‍ നിന്നുള്ള 25 കാരനായ വിദ്യാര്‍ത്ഥിയെ ഈ ആഴ്ച ആദ്യം മരിച്ച നിലയില്‍ കണ്ടെത്തി.
The post അമേരിക്കയില്‍ കാണാതായ ഇന്ത്യന്‍ വിദ്യാര്‍ഥിയെ കണ്ടെത്തി appeared first on News Bengaluru.
Powered by WPeMatico
കോട്ടയം: പൂവത്തുംമൂട്ടില്‍ സ്‌കൂളില്‍ കയറി അധ്യാപികയെ ആക്രമിച്ച സംഭവത്തില്‍ പ്രതിയായ ഭര്‍ത്താവ് കുഞ്ഞുമോന്‍ പിടിയില്‍.വ്യാഴാഴ്ച രാവിലെ പത്തരയോടെയാണ് പേരൂര്‍ ഗവ.എല്‍…
ബെംഗളൂരു: ബെംഗളൂരു അന്താരാഷ്‌ട്ര വിമാനത്താവളത്തിന് സമീപമുള്ള ഭൂമി പ്രത്യേക കാർഷിക മേഖലയായി പ്രഖ്യാപിച്ച് കർണാടക സർക്കാർ. 1,777 ഏക്കർ ഭൂമിയാണ്…
ഡല്‍ഹി: ഡല്‍ഹി കലാപക്കേസില്‍ പ്രതിചേര്‍ത്ത് ജയിലില്‍ കഴിയുന്ന ജെഎന്‍യു വിദ്യാര്‍ഥി ഉമര്‍ഖാലിദിന് ഇടക്കാല ജാമ്യം. ഡല്‍ഹിയിലെ വിചാരണ കോടതിയാണ് ജാമ്യം…
ന്യൂഡൽഹി: ആറ് സംസ്ഥാനങ്ങളിലെ എസ്.ഐ.ആർ സമയ പരിധി നീട്ടി. തമിഴ്നാട്, ഗുജറാത്ത്, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും ആൻഡമാൻ…
ചെന്നൈ: തിരഞ്ഞെടുപ്പ് ചർച്ചകള്‍ക്ക് തുടക്കമിട്ട് തമിഴക വെട്രി കഴകം. വിജയ്യെ മുഖ്യമന്ത്രി സ്ഥാനാർഥിയായി അംഗീകരിക്കുന്നവരോട് മാത്രമാണ് സഖ്യമുള്ളതെന്ന് പാർട്ടി അറിയിച്ചു.…
ഇറ്റാനഗർ: അരുണാചലില്‍ ട്രക്ക് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ 22 മരണം. തൊഴിലാളികളുമായി പോയ ട്രക്കാണ് അപകടത്തില്‍ പെട്ടത്. ഇന്ത്യ- ചൈന…