ബെംഗളൂരു: അമ്മയുടെ മരണശേഷം മൃതദേഹത്തിനൊപ്പം മൂന്ന് ദിവസം ചെലവഴിച്ച, മാനസിക വെല്ലുവിളി നേരിടുന്ന മകൾ മരിച്ചു. ഉഡുപ്പി ജില്ലയിലെ ഗോപാഡി ഗ്രാമത്തിലാണ് ദാരുണമായ സംഭവം നടന്നത്. ജയന്തി ഷെട്ടി (62), മകൾ പ്രഗതി ഷെട്ടി (32) എന്നിവരാണ് മരിച്ചത്.
ഇവരുടെ വീട്ടിൽ നിന്ന് കടുത്ത ദുർഗന്ധം വമിച്ചതിനെ തുടർന്ന് പരിസരവാസികൾ വീട്ടുകാരെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചു. ഫോൺ എടുക്കാതായതോടെ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് മൂന്ന് ദിവസത്തോളം പഴക്കമുള്ള അമ്മയുടെ മൃതദേഹത്തിനൊപ്പം അബോധവസ്ഥയിലായിരുന്ന മകളെ കണ്ടെത്തിയത്.
അമ്മയും മകളും മാത്രമായിരുന്നു വീട്ടിൽ താമസിച്ചിരുന്നത്. ഇരുവർക്കും പ്രമേഹം ബാധിച്ചിരുന്നു. മകൾ പ്രഗതി ഷെട്ടിയുടെ ഒരു കാൽ മാസങ്ങൾക്കു മുമ്പ് മുറിച്ച് മാറ്റിയിരുന്നു. കുറച്ച് വർഷങ്ങളായി മാനസികവെല്ലുവിളി മറികടക്കാനായി പ്രഗതി ചികിത്സയിലുമായിരുന്നു. ശരിയായ പരിചരണം കിട്ടാതെ പ്രഗതിയുടെ മാനസികനില ഗുരുതരമാകുകയായിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ചെന്നൈ: അടുത്ത വർഷം നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ വിജയ്‌യെ മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിച്ച് ടിവികെ. മഹാബലിപുരത്ത് നടന്ന പാർട്ടി ജനറല്‍…
ന്യൂഡൽഹി: ഹരിയാനയില്‍ കോണ്‍ഗ്രസിനെ തോല്‍പ്പിക്കാൻ ഗൂഡാലോചന നടന്നുവെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഒരു സംസ്ഥാനം തട്ടിയെടുത്ത കഥയാണെന്ന്…
കൊച്ചി: വേടന് പോലും അവാര്‍ഡ് നല്‍കിയെന്ന സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ വാക്കുകള്‍ അപമാനിക്കുന്നതിന് തുല്ല്യമെന്ന് വേടന്‍. അതിന്…
പത്തനംതിട്ട: ബിരിയാണി അരിയില്‍ നിന്നു ഭക്ഷ്യവിഷബാധയേറ്റെന്ന പാരാതിയില്‍ റോസ് ബ്രാൻഡ് ബിരിയാണി അരി ഉടമകള്‍ക്കും, കമ്പനിയുടെ ബ്രാൻഡ് അബാസഡറായ ദുല്‍ഖർ…
തൃശൂർ: തൃശൂര്‍ വടക്കാഞ്ചേരിയില്‍ ജിം ട്രെയിനര്‍ ആയ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. മണി - കുമാരി ദമ്പതികളുടെ മകനായ…
കൊച്ചി: ശബരിമല സ്വർണ്ണപ്പാളി കേസില്‍ ശാസ്ത്രീയ അന്വേഷണത്തിന് എസ്‌ഐടിക്ക് അനുമതി നല്‍കി ഹൈക്കോടതി. ഇതിനായി വിവിധ ഇടങ്ങളില്‍ നിന്ന് സ്വർണ്ണ…