ന്യൂഡൽഹി: ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ ആക്രമണം. ഗ്രേറ്റർ കൈലാഷ് ഏരിയയിൽ പദയാത്രയ്ക്കിടെയാണ് ആക്രമണം ഉണ്ടായത്. അജ്ഞാതനായ ഒരാൾ ദ്രാവകം അരവിന്ദ് കെജ്രിവാളിന്റെ ദേഹത്തേക്ക് ഒഴിക്കുകയായിരുന്നു. കെജ്രിവാളിന്റെ സുരക്ഷാ ചുമതലയിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥർ ഇയാളെ കസ്റ്റഡിയിലെടുത്തു.
സ്ഥിതി നിയന്ത്രണവിധേയമാണെന്ന് പോലീസ് പിന്നീട് അറിയിച്ചു. സംഭവത്തിന് പിന്നാലെ എഎപി ഡൽഹിയിലർ ക്രമസമാധാനം തകർച്ചയെ വിമർശിച്ച് രംഗത്ത് വന്നു. ഇതാദ്യമായ എല്ലാ കെജ്രിവാളിന് നേരെ ഇത്തരം ഒരു ആക്രമണം ഉണ്ടാകുന്നത്. 2016ൽ രാജസ്ഥാനിലെ ബിക്കാനീറിൽ ഒരു പൊതുപരിപാടിക്കിടെ അദ്ദേഹത്തിന്റെ ശരീരത്തിൽ മഷി ഒഴിച്ചിരുന്നു.
ആക്രമണത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. സംഭവത്തില്‍ കെജ്രിവാളിനും പ്രവര്‍ത്തകര്‍ക്കും മറ്റു പ്രശ്‌നങ്ങളൊന്നുമില്ല. ഏതുതരം ദ്രാവകമാണ് എറിയാന്‍ ശ്രമിച്ചതെന്ന് വ്യക്തമല്ല. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും പ്രതിയെ ചോദ്യം ചെയ്യുകയാണെന്നും ഡല്‍ഹി പോലീസ് അറിയിച്ചു.
TAGS: NATIONAL | ARAVIND KEJRIWAL
SUMMARY: Man Throws Liquid On Arvind Kejriwal In Delhi, Detained By Security
ബെംഗളുരു: മജെസ്റ്റിക് അയ്യപ്പ ക്ഷേത്രത്തിലെ മണ്ഡലപൂജ 27ന് രാവിലെ 6.30 ന് മഹാഗണപതി ഹോമത്തോട് കൂടി ആരംഭിക്കും, 7.30 ന്…
കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ അതിജീവിതയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയെന്ന കേസില്‍ കോണ്‍ഗ്രസ് വക്താവ് സന്ദീപ് വാര്യർക്ക് തിരുവനന്തപുരം ജില്ലാ…
പാലക്കാട്: വാളയാർ അട്ടപ്പള്ളത്ത് ആള്‍ക്കൂട്ട ആക്രമണത്തില്‍ ഇതരസംസ്ഥാന തൊഴിലാളി മർദ്ദനമേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ അഞ്ചു പേർ അറസ്റ്റില്‍. അട്ടപ്പള്ളം സ്വദേശികളായ…
തിരുവനന്തപുരം: നിലമേലിലുണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒമ്പത് വയസുകാരൻ ദേവപ്രയാഗിൻ്റെ അവയവങ്ങള്‍ ദാനം ചെയ്തു. തിരുമല ആറാമടയില്‍ നെടുമ്പറത്ത്…
തിരുവനന്തപുരം: ഐഎഫ്‌എഫ്കെയില്‍ സിനിമകള്‍ക്ക് അനുമതി നിഷേധിച്ചതിന് പുറമെ നാല് വിഖ്യാത സംവിധായകര്‍ക്ക് കേന്ദ്രം വിസ നിഷേധിച്ചെന്നും ചലച്ചിത്ര അക്കാദമി ചെയർമാൻ…
തിരുവനന്തപുരം: തുടര്‍ച്ചയായ രണ്ട് ദിവസത്തെ കുതിപ്പിന് ശേഷം സ്വര്‍ണവില ഇന്ന് താഴോട്ടിറങ്ങി. ഇന്ന് ഗ്രാമിന് 60 രൂപയും പവന് 480…