Categories: NATIONALTOP NEWS

അരവിന്ദ് കെജ്‍രിവാളിന്റെ രാജി ഇന്ന്; പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കാൻ പ്രത്യേക യോഗം

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി സ്ഥാനം അരവിന്ദ് കെജ്‍രിവാൾ ഇന്ന് രാജിവെക്കും. ലെഫ്റ്റനന്റ് ഗവർണർ വി.കെ. സക്സേനക്ക് രാജിക്കത്ത് കൈമാറും. ഇന്ന് ചേരുന്ന ആം ആദ്മി പാർട്ടി നിയമസഭാ കക്ഷിയോഗം, പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കും. അന്തിമഘട്ട പരിഗണനയിൽ ആറുപേരാണുള്ളത്.

ഇന്ന് വൈകീട്ട് 4.30ന് ലെഫ്റ്റ് ഗവർണർ വി. കെ. സക്സേനയെ കണ്ട് അരവിന്ദ് കെജ്‌രിവാൾ രാജി സമർപ്പിക്കും. ഇതിനിടെ മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ജനവിധി തേടാൻ ഒരുങ്ങുകയാണ്. രാജി പ്രഖ്യാപനത്തിന് പിന്നാലെ പിൻഗാമിയെ കണ്ടെത്താനുള്ള ചർച്ചകൾ സജീവമായി.

മന്ത്രിസഭാ അംഗങ്ങളായ അതിഷി, സൗരഭ് ഭരദ്വാജ്, ഗോപാൽ റായി, കൈലാഷ് ഗെലോട്ട് എന്നിവർക്ക് പുറമേ അരവിന്ദിന്റെ ഭാര്യ സുനിത കെജ്രിവാളിന്റെ പേരും മുഖ്യമന്ത്രി പദവിക്കായി പരിഗണനയിലുണ്ട്. അഴിമതിക്കേസിൽ ജയിലിൽ കഴിഞ്ഞിരുന്ന അരവിന്ദ് തന്റെ ചുമതകൾ ഏൽപ്പിച്ചത് അതിഷിയെയായിരുന്നു. അതിഷിയോ സുനിതയോ മുഖ്യമന്ത്രിയായാൽ ഡൽഹി ഭരിച്ച സുഷമ സ്വരാജിനും ഷീല ദീക്ഷിത്തിനും പിന്നാലെ മുഖ്യമന്ത്രിപദത്തിൽ എത്തുന്ന വനിത എന്ന ചരിത്രവും സൃഷ്ടിക്കും.

ദളിത് വിഭാഗത്തിൽ നിന്നുള്ള വനിതാ നേതാവ് രാഖി ബിർളയുടെ പേരും പരിഗണനയിൽ ഉണ്ടെന്നാണ് സൂചന. മനീഷ് സിസോദിയക്ക് പകരം മന്ത്രിസഭയിൽ എത്തിയ സൗരഭ് ഭരദ്വാജ്, പാർട്ടി സ്ഥാപക നേതാവ് ഗോപാൽ റായ്, ഗതാഗതമടക്കം സുപ്രധാന വകുപ്പുകൾ കൈകാര്യം ചെയ്യുന്ന കൈലാഷ് ഗെലോട്ട് എന്നിവരും സാധ്യത പട്ടികയിൽ ഉണ്ട്.

TAGS: ARAVIND KEJIRIWAL | RESIGN
SUMMARY: Delhi cm Aravind Kejriwal will resign today

Savre Digital

Recent Posts

കേരളസമാജം നെലമംഗല വടംവലി മത്സരം; ബ്രദേഴ്സ് പറവൂർ കണ്ണൂർ ജേതാക്കൾ

ബെംഗളൂരു: കേരളസമാജം നെലമംഗല സംഘടിപ്പിച്ച വടംവലി മത്സരത്തിൽ ബ്രദേഴ്സ് പറവൂർ കണ്ണൂർ ജേതാക്കളായി. ജാസ് വണ്ടൂരിന്റെ റോപ്പ് വാരിയേഴ്സ്, അലയൻസ്…

24 minutes ago

കര്‍ണാടകയില്‍ 422 മെഡിക്കൽ പിജി സീറ്റുകൾകൂടി

ബെംഗളൂരു: കര്‍ണാടകയില്‍ 422 മെഡിക്കൽ പിജി സീറ്റിനുകൂടി  അനുമതിനൽകി ദേശീയ മെഡിക്കൽ കമ്മിഷൻ (എൻഎംസി). ഇതോടെ സർക്കാർ മെഡിക്കൽ കോളേജുകളിലെ…

1 hour ago

ശബരിമലയിലെ സ്വര്‍ണക്കൊള്ള: ഹൈക്കോടതിയിലെ നടപടികള്‍ ഇനി അടച്ചിട്ട കോടതി മുറിയില്‍

പത്തനംതിട്ട: ശബരിമലയിലെ സ്വര്‍ണക്കൊള്ള കേസില്‍ ഹൈക്കോടതിയിലെ നടപടികള്‍ ഇനി അടച്ചിട്ട കോടതി മുറിയില്‍. ഹൈക്കോടതി രജിസ്ട്രാര്‍ ഇത് സംബന്ധിച്ച ഉത്തരവ്…

1 hour ago

നാല് ദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി ഇന്ന് കേരളത്തില്‍

തിരുവനന്തപുരം: നാല് ദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി ദ്രൗപതി മുര്‍മു ഇന്ന് കേരളത്തില്‍. വൈകീട്ട് ആറരയോടെ എത്തുന്ന രാഷ്ട്രപതി നാളെ ശബരിമല…

2 hours ago

കനത്ത മഴയ്ക്ക് സാധ്യത; 2 ജില്ലയൊഴികെ എല്ലായിടത്തും ഇന്ന് യെലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. കണ്ണൂർ, കാസറഗോഡ് ഒഴികെയുള്ള എല്ലാ ജില്ലകളിലും ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.…

2 hours ago

കനാലിൽ നീന്താനിറങ്ങിയ മൂന്ന് വിദ്യാർഥികൾ ഒഴുക്കിൽപ്പെട്ടു; രണ്ടുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തി

ബെംഗളൂരു: മൈസൂരു സാലിഗ്രാമയിൽ കനാലിൽ നീന്താനിറങ്ങിയ മൂന്ന് വിദ്യാർഥികൾ ഒഴുക്കിൽപ്പെട്ടു. രണ്ടുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. കെ.ആർ. പേട്ട് നവോദയ സ്കൂളിലെ…

2 hours ago