ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജാമ്യം ലഭിച്ചെങ്കിലും ഉടന്‍ പുറത്തിറങ്ങാനാവില്ല. കെജ്രിവാളിന് ജാമ്യം അനുവദിച്ചുകൊണ്ടുള്ള വിചാരണക്കോടതി ഉത്തരവ് ഡല്‍ഹി ഹൈക്കോടതി തത്ക്കാലത്തേക്ക് സ്‌റ്റേ ചെയ്തു. ഇഡിയുടെ ഹർജി കേള്‍ക്കുന്നത് വരെ താത്കാലികമായാണ് ജാമ്യം സ്റ്റേ ചെയ്തിരിക്കുന്നത്.
കെജ്രിവാളിന് ജാമ്യം അനുവദിച്ച വിചാരണക്കോടതി ഉത്തരവിനെതിരെ സമർപ്പിച്ച അപ്പീലില്‍ അടിയന്തര വാദം കേള്‍ക്കണമെന്ന ഇഡിയുടെ ഹർജി ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു. വാദത്തിന് ശേഷം ഉച്ചയോടെ ഹൈക്കോടതിയുടെ ഉത്തരവുണ്ടാകുമെന്നാണ് വിവരം.
വാദങ്ങള്‍ അവതരിപ്പിക്കാൻ വേണ്ടത്ര അവസരം ലഭിച്ചില്ലെന്ന് ഇഡി കോടതിയെ അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് അരവിന്ദ് കെജ്രിവാളിന് ജാമ്യം റൗസ് അവന്യൂ കോടതി അനുവദിച്ചത്. ഇ.ഡി. സ്റ്റേ ആവശ്യമുന്നയിച്ചെങ്കിലും കോടതി തള്ളുകയായിരുന്നു.
TAGS: ARAVIND KEJARIVAL| DELHI| HIGH COURT|
SUMMARY: Big Setback For Arvind Kejriwal, Delhi High Court Pauses Bail Order
കോട്ടയം: കോട്ടയം പള്ളിക്കത്തോട് അമ്മയെ മകൻ വെട്ടിക്കൊലപ്പെടുത്തി. ഇളമ്പള്ളി സ്വദേശി സിന്ധുവിനെയാണ് മകൻ അരവിന്ദ് (25) കൊലപ്പെടുത്തിയത്. ഇയാളെ പോലീസ്…
ബെംഗളൂരു: മൈസൂരുവില്‍ ബൈക്കപകടത്തെ തുടർന്ന് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി മരിച്ചു. കോഴിക്കോട് വടക്കേ കൈതച്ചാൽ കക്കട്ടിൽ നരിപ്പറ്റ…
ബെംഗളൂരു: അൽ മദ്രസതുൽ ബദരിയ്യ, യഷ്വന്തപുരം മദ്രസ മാനേജ്മെന്റും ഉസ്താദുമാരും വിദ്യാർഥികളും രക്ഷിതാക്കളും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സ്ഥാപക…
കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് ശക്തമായ മഴ തുടരുന്നതിനാല്‍ ഡാമില്‍ ജലനിരപ്പ് ഉയരുകയാണ്. ജലനിരപ്പ് 135 അടിയിലെത്തി. ജലനിരപ്പ് ക്രമാതീതമായി…
ബെംഗളൂരു: ബെംഗളൂരുവിൽ നിന്നു മധ്യപ്രദേശിലെ ഗ്വാളിയാറിലേക്കു പ്രതിവാര ട്രെയിൻ സർവീസുമായി റെയിൽവേ. എസ്എംവിടി ബെംഗളൂരു-ഗ്വാളിയാർ വീക്ക്ലി എക്സ്പ്രസ്(11085/11086)സർവീസ് തുടങ്ങി. ബയ്യപ്പനഹള്ളി…
ബെംഗളൂരു: ടെന്നിസ് താരം മഹേഷ് ഭൂപതി ഉൾപ്പെടെ 52 പേർ ബിബിഎംപിയുടെ നാദപ്രഭു കെംപെഗൗഡ പുരസ്കാരത്തിന് അർഹരായി. സിനിമ പിന്നണി…