Categories: KARNATAKATOP NEWS

അര്‍ജുനായുള്ള തിരച്ചില്‍; ഡ്രഡ്ജർ എത്തിക്കാൻ വൈകും

ബെംഗളൂരു: അങ്കോള – ഷിരൂർ ദേശീയ പാതയിലുണ്ടായ മണ്ണിടിച്ചലില്‍ കാണാതായ അര്‍ജുനായുള്ള തിരച്ചിൽ നീളാൻ സാധ്യത. സെപ്റ്റംബര്‍ 15ന് ശേഷം ഡ്രഡ്ജര്‍ എത്തിക്കാനാണ് ഉത്തര കന്നഡ ജില്ലാ ഭരണകൂടം ആലോചിക്കുന്നത്. ഡ്രഡ്ജറുമായി സെപ്റ്റംബര്‍ 15 ന് ശേഷം പുറപ്പെടാനായേക്കുമെന്ന് ഷിപ്പിംഗ് കമ്പനി അറിയിച്ചു.

കാറ്റും മഴയും പുഴയിലെ ഒഴുക്കും നിരീക്ഷിച്ചാണ് തീരുമാനം. മൂന്ന് ദിവസത്തെ തിരച്ചിലിനാണ് ഉത്തര കന്നഡ ജില്ലാഭരണകൂടം ഡ്രഡ്ജര്‍ ആവശ്യപ്പെട്ടത്. എന്നാൽ ഗംഗാവലി പുഴയില്‍ ഏഴില്‍ അധികം ദിവസം ഡ്രഡ്ജിങ് വേണ്ടി വരുമെന്ന് കമ്പനി എം ഡി പറഞ്ഞു. കാറ്റും മഴയും തടസ്സമായതിന് പിന്നാലെ ഡ്രഡ്ജര്‍ വെസല്‍ എത്തിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം ആയില്ലെന്നായിരുന്നു ഷിപ്പിംഗ് കമ്പനി അറിയിച്ചത്. ഗോവയിലും കാര്‍വാര്‍ ഉള്‍പ്പെടെയുള്ള തീരദേശ കര്‍ണാടകയിലും സെപ്റ്റംബര്‍ 11 വരെ യെല്ലോ അലേര്‍ട്ടായിരുന്നു പ്രഖ്യാപിച്ചിരുന്നത്.

ഉത്തര കന്നഡ ജില്ലാ ഭരണകൂടം കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു ഷിപ്പിംഗ് കമ്പനിക്ക് ഷിരൂരിലേക്ക് തിരിക്കാന്‍ നിര്‍ദേശം നല്‍കിയത്. വ്യാഴാഴ്ച ഡ്രഡ്ജിങ് പുനരാരംഭിക്കും എന്നായിരുന്നു കമ്പനി നേരത്തെ അറിയിച്ചത്. കഴിഞ്ഞ മാസം 16നാണ് അർജുനായുള്ള തിരച്ചില്‍ അവസാനിപ്പിച്ചത്. കാലാവസ്ഥ പ്രതികൂലമായതിനെ തുടര്‍ന്ന് തിരച്ചില്‍ അവസാനിപ്പിക്കുകയായിരുന്നു.

TAGS: ARJUN | LANDSLIDE
SUMMARY: Rescue mission for Arjun in Shiroor Landslide to be delayed soon

Savre Digital

Recent Posts

ക്രിസ്മസിന് ബെവ്‌കോയിൽ റെക്കോർഡ് വിൽപ്പന; വിറ്റത് 333 കോടിയുടെ മദ്യം

തിരുവനന്തപുരം: ക്രിസ്മസ് കാലത്ത് ബെവ്‌കോയില്‍ റെക്കോർഡ് വില്‍പ്പന. ക്രിസ്മസ് ദിവസം വിറ്റത് 333 കോടിയുടെ മദ്യം. കഴിഞ്ഞവർഷത്തേക്കാള്‍ 53 കോടി…

37 minutes ago

പത്തനംതിട്ട കലക്ടറേറ്റില്‍ ബോംബ് ഭീഷണി

പത്തനംതിട്ട: പത്തനംതിട്ട കലക്ടറേറ്റില്‍ ബോംബ് ഭീഷണി. ഇമെയില്‍ മുഖേനയാണ് ബോംബ് ഭീഷണി വന്നത്. നടൻ വിജയിയുടെ ചെന്നൈയിലെ വീടിനും ബോംബ്…

1 hour ago

ശബരിമല സ്വര്‍ണക്കൊള്ള: ഡി. മണിയെ ചോദ്യം ചെയ്ത് എസ്‌ഐടി

തിരുവനന്തപുരം: സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ഡി. മണിയെ ചോദ്യം ചെയ്ത് പ്രത്യേക അന്വേഷണ സംഘം. കേസന്വേഷണത്തിനിടെ ഡി.മണി ശബരിമല‍യിലെ പഞ്ചലോഹവിഗ്രഹങ്ങള്‍ വാങ്ങിയതായി…

2 hours ago

പാലാ നഗരസഭാധ്യക്ഷയായി ദിയ പുളിക്കക്കണ്ടം ചുമതലയേറ്റു

കോട്ടയം: പാലാ നഗരസഭാധ്യക്ഷയായി ദിയ പുളിക്കക്കണ്ടം ചുമതലയേറ്റു. രാജ്യത്തെത്തന്നെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാ അധ്യക്ഷയാണ് ഈ 21കാരി. രാജ്യത്തെ…

3 hours ago

കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി വെടിയേറ്റു കൊല്ലപ്പെട്ടു

ടൊറന്റോ: കാനഡയിലെ ടൊറന്റോ സര്‍വകലാശാലയുടെ സ്‌കാര്‍ബറോ ക്യാംപസിന് സമീപം ഇന്ത്യന്‍ വിദ്യാര്‍ഥി വെടിയേറ്റു മരിച്ചു. ശിവാങ്ക് അവസ്തി എന്ന 20…

4 hours ago

മെട്രോ സ്റ്റേഷനിൽ വെടിയുണ്ടയുമായി യുവാവ് പിടിയില്‍

ബെംഗളൂരു: മെട്രോ സ്റ്റേഷനിൽ പരിശോധനക്കിടെ യുവാവ് വെടിയുണ്ടയുമായി യുവാവ് പിടിയിലായി.ചിക്കമഗളൂരു സ്വദേശി മുഹമ്മദ് സുഹൈൽ (21) ആണ് കബ്ബൺ പാർക്ക്…

5 hours ago